1 GBP = 109.09
breaking news
- ‘ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
- 2036 ഒളിമ്പിക്സ് ആതിഥേയത്വം: അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിക്ക് കത്തയച്ച് ഇന്ത്യ
- യുപി സര്‍ക്കാരിനും ദേശീയ ബാലാവകാശ കമ്മീഷനും തിരിച്ചടി; മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് സുപ്രീംകോടതി
- റെഡി…സെറ്റ്…ഗോ…; സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു
- കൃത്യതയില്ല, പക്ഷപാതപരമമെന്ന് പരാതി; വിക്കിപീഡിയക്ക് എതിരെ വടി എടുത്ത് കേന്ദ്രസർക്കാർ
- ‘പരാതിയുമായി വരുന്നവരെ നിശബ്ദരാക്കാന്‍ ശ്രമം’; പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതില്‍ സാന്ദ്ര തോമസ്
- ‘എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മയ്ക്കായി ഏറ്റെടുക്കാന്‍ സാധിക്കില്ല’: സുപ്രീംകോടതി
UK NEWS
Latest Updates
- ‘ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ആനകളെ ഉപയോഗിക്കുന്നതില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ നാലിലൊന്ന് ആനകള്‍ ചരിഞ്ഞുവെന്ന് ഡിവിഷന് ബെഞ്ച്. പിടികൂടിയ 600 ആനകളില്‍ 154 എണ്ണത്തിന്റെയും ജീവന് രക്ഷിക്കാന്‍ മനുഷ്യര്‍ക്കായില്ലെന്നും വിമര്‍ശനമുണ്ട്. ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമാണെന്ന് പറയുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും ആനകളെ ദുരവസ്ഥയിലാക്കിയല്ല ആചാരങ്ങള്‍ നടത്തേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. മൃഗങ്ങള്‍ സംസാരിക്കാത്തിടത്തോളം വേട്ടക്കാര്‍ മഹത്വവത്കരിക്കപ്പെടുമെന്നും കോടതി. പബ്ലിസിറ്റിക്ക്
- 2036 ഒളിമ്പിക്സ് ആതിഥേയത്വം: അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിക്ക് കത്തയച്ച് ഇന്ത്യ 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്. ഒക്ടോബര്‍ മാസത്തിലാണ് കത്തയച്ചത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമുണ്ടെന്നാണ് അറിയിച്ചത്. ഓഗസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഐഒഎ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചത്. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും
- യുപി സര്‍ക്കാരിനും ദേശീയ ബാലാവകാശ കമ്മീഷനും തിരിച്ചടി; മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് സുപ്രീംകോടതി ന്യൂഡൽഹി: യുപി സർക്കാരിനും ദേശീയ ബാലാവകാശ കമ്മിഷനും തിരിച്ചടിയായി സുപ്രീംകോടതി വിധി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് കോടതി വ്യക്തമാക്കി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. നേരത്തെ ദേശീയ ബാലാവകാശ കമ്മീഷന്റെ ഈ ഉത്തരവില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തുവന്നിരുന്നു. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ശക്തമായ ഭാഷയിൽ ചോദിച്ചിരുന്നു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ആശങ്കയെന്നും സന്യാസി മഠങ്ങളില്‍ കുട്ടികളെ അയക്കുന്നതില്‍ നിര്‍ദേശമുണ്ടോയെന്നും
- റെഡി…സെറ്റ്…ഗോ…; സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കും. സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത
- കൃത്യതയില്ല, പക്ഷപാതപരമമെന്ന് പരാതി; വിക്കിപീഡിയക്ക് എതിരെ വടി എടുത്ത് കേന്ദ്രസർക്കാർ വിക്കിപീഡിയക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് നൽകുന്നതെന്ന പരാതിയിലാണ് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്. വിക്കീപിഡിയയെ പബ്ലീഷറായി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാറിന് ലഭിച്ച പരാതകളിൽ പറയുന്നു. പരാതികൾ വർധിച്ചതോടെയാണ് കേന്ദ്ര സർക്കാർ നടപടി. ഡൽഹി ഹൈക്കോടതിയിൽ വിക്കിപീഡിയക്കെതിരായ നിയമപോരാട്ടത്തിനിടയിലാണ് നോട്ടീസ് അയച്ചത്. വിക്കീപിഡിയയിൽ തങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാണിച്ച് വാർത്താ ഏജൻസിയായ എഎൻഐ ഹർജി നൽകിയിരുന്നു. എഎൻഐയുടെ എൻട്രിയിൽ എഡിറ്റുകൾ നടത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രോപഗണ്ട