പ്രദീപ് നായർക്ക് മാഞ്ചസ്റ്ററിൽ ഇന്ന് അന്ത്യയാത്രാമൊഴിയേകാനൊരുങ്ങി കുടുംബവും സുഹൃത്തുക്കളും….
Sep 20, 2024
മാഞ്ചസ്റ്റര്‍: സെപ്റ്റംബർ എഴാം തീയതി മാഞ്ചസ്റ്ററിൽ അന്തരിച്ച പ്രദീപ് നായർക്ക് ഇന്ന് അന്ത്യയാത്രയയപ്പ് നൽകുകയാണ് അദ്ദേഹത്തിൻ്റെ കുടുംബവും സുഹൃത്തുക്കളും. പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് (20/09/24) വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ വിഥിൻഷോ ഹോസ്പിപിറ്റലിന് സമീപം ബാഗുലി സെന്റ്. മാർട്ടിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് 12.45 ന് ആൾട്രിംങ്ഹാം ക്രിമറ്റോറിയത്തിൽ മൃതദേഹം സംസ്‌കരിക്കും.
കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് നായർ 2002 ഡിസംബറിലാണ് യു കെയിലെത്തിച്ചേർന്നത്. കോട്ടയം ചാന്ദാനിക്കാട് സ്വദേശിയാണ് പ്രദീപ്. ശിവശൈലം വീട്ടിൽ പരേതരായ രഘുനാഥൻ നായരുടേയും ആനന്ദവല്ലിയമ്മയുടേയും രണ്ട് മക്കളിൽ ഇളയയാളാണ് പ്രദീപ്. പ്രദീപിൻ്റെ ജ്യേഷ്ട സഹോദരൻ പ്രമോദ് ദാസ് നാട്ടിലാണ്. മാഞ്ചസ്റ്റർ എയർപോർട്ട് സ്കൈഫെഫ് കമ്പനിയിൽ ടീം ലീഡറായും തുടർന്ന് ടെസ്കോ ആൾട്രിംങ്ഹാമിലും, മാഞ്ചസ്റ്റർ എയർപോർട്ട് സെക്യൂരിറ്റി വിഭാഗത്തിലും ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ജിഷ പ്രദീപ്, മക്കൾ ആര്യ നായർ (മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി, നോട്ടിംങ്ഹാം), പ്രണവ് (ഇയർ 10 വിദ്യാർത്ഥി, ആൾട്രിംങ്ഹാം ഗ്രാമർ സ്കൂൾ ഫോർ ബോയ്സ്).
യുക്മ, മാഞ്ചസ്റ്റർ മലയാളി കൾച്ചറൾ അസോസിയേഷൻ, നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ഹെറിറ്റേജ് പ്രതിനിധികൾ പരേതൻ്റെ ഭവനത്തിലെത്തി അനുശോചനം അറിയിച്ചു. ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യുണിറ്റി അംഗമായിരുന്ന പ്രദീപിൻ്റെ കുടുംബത്തിനെ സമാജ അംഗങ്ങൾ അനുശോചനം അറിയിച്ചു. കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് സമാജ അംഗങ്ങൾ കുടുംബത്തോടൊപ്പം ഉണ്ട്
സത്യസായി ഭക്തനായിരുന്ന പ്രദീപിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തുന്നവർ പൂക്കൾക്ക് പകരമായി ഹാളിൽ വച്ചിട്ടുള്ള സത്യസായി ബാബ ഓർഫനേജ് തിരുവനന്തപുരത്തിനായുള്ള കളക്ഷൻ ബോക്സിൽ നിങ്ങളുടെ ഇഷ്ട തുക നിക്ഷേപിക്കാവുന്നതാണ്. പരേതൻ്റെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നവർ ഇതൊരു അഭ്യർത്ഥനയായി കാണണമെന്ന് ഓർമിപ്പിക്കുന്നു.
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
click on malayalam character to switch languages