പതിനാറാമത് ഉഴവൂർ സംഗമത്തിന് നാളെ ലണ്ടനിൽ തിരി തെളിയും
Oct 24, 2024
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പതിനാറാമത് ഉഴവൂർ സംഗമത്തിന് നാളെ ലണ്ടനിൽ തിരി തെളിയും. പ്രവാസികളായ യുക്കെയിലുള്ള ഉഴവൂർക്കാരും, നാട്ടിൽ നിന്നും യുകെയിൽ എത്തിയിട്ടുള്ള മാതാപിതാക്കളും, ഒപ്പം യൂറോപ്പിൻ്റെ പല ഭാഗത്ത് നിന്നും ഉള്ള ഉഴവൂർക്കാരും നാളെ ലണ്ടനിലേക്ക് ഒഴുകിയെത്തും. അമേരിക്കയിൽ നിന്ന് ഉഴവൂർക്കാർ എത്തി കഴിഞ്ഞു.
പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ലണ്ടന്റെ ഹൃദയഭാഗത്ത് വച്ച് ഒക്ടോബർ 25, 26, 27 തിയ്യതികളിൽ നടക്കുന്ന ഉഴവൂർ സംഗമത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ചീഫ് കോർഡിനേറ്റർ ജിജി താഴത്തുകണ്ടത്തിൽ അറിയിച്ചു.
2013 ലാണ് ഇതിന് മുമ്പ് ഉഴവൂർ സംഗമം ലണ്ടനിൽ വച്ച് വളരെ വിപുലമായി നടത്തിയത്. നാട്ടുകാരും കൂട്ടുകാരും, കുടുംബക്കാരും ഒരുമിച്ച് ഒത്തുചേരുവാനും കളി തമാശകൾ പറഞ്ഞിരിക്കുവാനും കലാ കായിക മാമാങ്കങ്ങളിൽ ഏർപ്പെടുവാനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്ന് ലണ്ടൻ ടീംമംഗങ്ങൾ അറിയിച്ചു.
യൂറോപ്പിൻ്റെ പല ഭാഗത്തുനിന്നും ഈ വർഷം ഉഴവൂർക്കാർ എത്തുന്നത് ഈ സംഗമത്തിൻ്റെ ഒരു പ്രത്യേകതയാണ്. അമേരിക്കയിൽ നിന്നും പ്രവാസികളായ ഉഴവൂർക്കാർ യുക്കെയിൽ ഇതിനോടകം എത്തിചേർന്നു എന്ന് ചീഫ് കോർഡിനേറ്റർ ജിജി താഴത്തു കണ്ടത്തിൽ അറിയിച്ചു.
എല്ലാ വർഷത്തെയും പോലെ മാതാപിതാകൾ വിശിഷ്ടാതിഥികൾ ആയി മറ്റ് വിശിഷ്ടാതിഥികൾക്കൊപ്പം തിരി തെളിയിച്ച് അനുഗ്രഹം നൽകി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഉഴവൂർ സംഗമത്തിൻ്റെ മാത്രം പ്രത്യേകതയും വർഷങ്ങളായി നടന്ന് വരുന്ന ആചാരവുമാണ്.
വെള്ളിയാഴ്ച നടക്കുന്ന DJ നൈറ്റും, ശനിയാഴ്ച രാവിലെ ഇൻഡോർ ഗയിംസും, പിന്നീട് കരിയർ ഗൈഡൻസിനും ശേഷം പൊതുസമ്മേളനവും വൈവിധ്യമാർന്ന കലാപരിപാടികളും ആണ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം ചെക്കിൻ ചെയ്ത് ഞായറാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്യാൻ പാകത്തിനുള്ള വിപുലമായ ഓൾ ഇൻക്ലൂസീവ് പാക്കേജ് സൗകര്യങ്ങൾ ആണ് സംഘാടകർ ഏർപ്പെടുത്തിയിരികുന്നത്.
ഉഴവൂർ സംഗമം നടക്കുന്ന വേദിയുടെ അഡ്രസ്സ്: Palms Hotel, Southend Arterial Rd, Hornchurch, RM11 3UJ. Nearest railway station: Harold Wood. (Elizabeth Line).
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages