1 GBP = 112.30
breaking news

ബ്രിസ്റ്റോളിൽ കോട്ടയം സ്വദേശി മരണമടഞ്ഞു; ടി എസ് സതീശൻ വിട പറഞ്ഞത് ഹൃദയാഘാതത്തെത്തുടർന്ന്

ബ്രിസ്റ്റോളിൽ കോട്ടയം സ്വദേശി മരണമടഞ്ഞു; ടി എസ് സതീശൻ വിട പറഞ്ഞത് ഹൃദയാഘാതത്തെത്തുടർന്ന്

യുകെ മലയാളികളെ തേടി വീണ്ടുമൊരു ദുഃഖവാർത്ത. ബ്രിസ്റ്റോളില്‍ താമസിക്കുന്ന ടി എസ് സതീശനാണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെത്തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മീഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നായിരുന്നു അന്ത്യം.

ഭാര്യ – ശ്യാമള. മക്കള്‍: സുസ്മിത്, തുഷാര. ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ചെമ്പഴന്തി കുടുംബ യൂണിറ്റ് അംഗമായിരുന്നു. കോട്ടയം ടൗണിനു സമീപത്തുള്ള സംക്രാന്തി സ്വദേശിയാണു സതീശന്‍.

സംസ്‌കാരമുള്‍പ്പെടെ കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ടി എസ് സതീശന്റെ നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പിആർഒ അലക്സ് വർഗ്ഗീസ്, ദേശീയ സമിതിയംഗം ടിറ്റോ തോമസ്, റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more