എൽദോസ് സണ്ണി
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ട മേളം ബീറ്റിൽസിന്റെ നാടായ ലിവർപൂളിൽ പുനരാവിഷ്കരിച്ചു, അല്ല അതിനെ അതിലും മനോഹരമായി ചെണ്ട ആശാൻ കണ്ണൻ നായരും അദ്ദേഹം പഠിപ്പിഛെടുത്ത ടീം അംഗങ്ങളും പറിച്ചെടുത്തുവച്ചു ലിവർപൂളിൽ എന്നാണ്, ലിവർപൂളിൽ ഇവരുടെ അരങ്ങേറ്റം കഴിഞ്ഞപ്പോൾ ഉണ്ടായ ജന സംസാരം.
ഈ കഴിഞ്ഞ ദിവസം (31-08-2024) ലിവർപൂളിൽ നടത്തപ്പെട്ട തനിമ എന്ന പുതിയ ഒരു മലയാളി അസോസിയേഷന്റെ ഓണം ആഘോഷങ്ങളോട് അനുഭന്ധിച് ലിവർപൂളിലെ ചെണ്ടമേളത്തെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു പറ്റം കലാ സ്‌നേഹികൾ നാട്ടിൽ നിന്ന് പുതിയതായി ലിവർപൂളിലേക്ക് കുടി ഏറിയ കണ്ണൻ നായർ എന്ന ചെണ്ട വിദ്വാന്റെ കീഴിൽ മാസങ്ങൾ നീണ്ട കഠിന പരിശീലനത്തിലുടെ സ്വയത്തമാക്കിയ തങ്ങളുടെ കരവിരുത് പുറത്തെടുത്തത്.
അരങ്ങേറ്റത്തിൽ തന്നെ തങ്ങളുടെ പ്രതിഭ പുറത്തെടുത്ത് “വാദ്യ ” എന്ന് പേരിട്ട ഈ ബാന്റ് ലിവർപൂൾ നിവാസികളുടെ അനുമോദനങ്ങളും, ഹർഷാരവങ്ങളും ഏറ്റുവാങ്ങി. ഈ തകർപ്പൻ അരങ്ങേറ്റത്തോടെ യുകെയിലെ വിവിധ അസോസിയേഷനുകളുടെ നിരവധി ബുക്കിങ്ങ്കൾ ലഭിച്ച സന്തോഷത്തിലാണ് വാദ്യയിലെ ചെണ്ട വിദ്വാൻമാരും, അവരുടെ ആശനായ ശ്രീ കണ്ണൻ നായരും.
വാദ്യ ട്രൂപ്പിന്റ അരങ്ങേറ്റത്തിന് ശേഷം അനേകം പേർ ചെണ്ട പഠിക്കുന്നതിനായി ആശാൻ ശ്രീ കണ്ണൻ നായരുടെ അടുത്ത് പേരുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
വാദ്യ ചെണ്ടമേളം ടീം അംഗങ്ങൾ
കണ്ണൻ നായർ [ആശാൻ ],തോമസ് കുട്ടി ജോർജ്,ശ്രീജിത്ത്,ജോയൽ,സജി സ്കറിയ,റോയി മാത്യു,സജിൻ, സ്റ്റജിൻ, അബിൻ,അനൂപ്, കൃഷ്ണലാൽ, ഷോൺ റോയി, ആരൺ ആഷിക്ക്,
ഷൈജോ, അശ്വവിൻ സ്വരൂപ്
ജൈമോൻ തോമസ്.
click on malayalam character to switch languages