1 GBP = 111.94
breaking news

കാൻ്റർബറി എംപി റോസി ഡഫ്ഫീൽഡ് ലേബർ പാർട്ടിയിൽ നിന്ന് രാജിവച്ചു.

കാൻ്റർബറി എംപി റോസി ഡഫ്ഫീൽഡ് ലേബർ പാർട്ടിയിൽ നിന്ന് രാജിവച്ചു.

ലണ്ടൻ: കാൻ്റർബറി എംപി റോസി ഡഫ്ഫീൽഡ് ലേബർ പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടി തിരിച്ച് അധികാരത്തിൽ വന്നശേഷം രാജിവയ്ക്കുന്ന ആദ്യ എംപിയാണ് 53 കാരിയായ റോസി ഡഫ്ഫീൽഡ്. ആയിരക്കണക്കിന് പൗണ്ട് വിലമതിക്കുന്ന സമ്മാനങ്ങൾ സ്വീകരിച്ചതിന് പ്രധാനമന്ത്രി കീർ സ്റ്റാർമറെ രാജിക്കത്തിൽ നിശിതമായി വിമർശിച്ചിട്ടുണ്.

വോട്ടർമാർക്കും എംപിമാർക്കും അനഭിമതനായിട്ടും പ്രധാനമന്ത്രി സ്ഥാനത്ത് ഉറച്ചുനിൽക്കുമെന്ന് തോന്നുന്നതാണ് പാർട്ടി വിടാനുള്ള കാരണമെന്ന് അവർ സർ കെയർ സ്റ്റാർമറിനോട് പറഞ്ഞു.
അധിക്ഷേപം, സ്വജനപക്ഷപാതം, അത്യാഗ്രഹം എന്നിങ്ങനെയുള്ള കുറ്റങ്ങൾ പ്രധാനമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഉന്നത സംഘത്തിനുമെതിരെ അവരുടെ കത്തിൽ ആരോപിച്ചിട്ടുണ്ട്.

ഒരുകാലത്ത് അഭിമാനിച്ചിരുന്ന തങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും പ്രധാനന്ത്രിയും ഉന്നത വൃത്തങ്ങളും നടത്തിയ ചെയ്തികളിൽ താൻ ലജ്ജിക്കുന്നതായും അവർ പറഞ്ഞു.

ലേബർ നേതാവായി മാറിയതിനുശേഷം മറ്റേതൊരു എംപിയെക്കാളും ഗണ്യമായി കൂടുതൽ സൗജന്യങ്ങൾ സ്റ്റാർമാർക്ക് ലഭിച്ചിട്ടുണ്ടെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നുപോലും സ്റ്റർമാർക്ക് തിരിച്ചടി നേടുന്നത്. 2019 ഡിസംബർ മുതൽ സമ്മാനങ്ങൾ, ആനുകൂല്യങ്ങൾ, ആതിഥ്യം എന്നിവയായി £107,145 ലഭിച്ചുവെന്നാണ് സ്കൈ ന്യൂസ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more