- നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാർ
- കൊട്ടിക്കലാശത്തെ നാടിന്റെ ഉത്സവമാക്കി മുന്നണികള്‍; ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചരണം
- നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
- മധ്യപ്രദേശിൽ 10 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ 4 സ്ത്രീകളും
- വേണ്ടത്ര രേഖകളില്ലാതെ ഡെലിവറി ജോലി: ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ; നാടുകടത്താൻ യുകെ
- മലപ്പുറത്ത് പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ UDF സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു
- ‘കുറ്റക്കാർ ശിക്ഷിക്കപ്പെടണം; പ്രമുഖർ രക്ഷപ്പെടുമോയെന്ന ആശങ്കയുണ്ട്’; ഉമ തോമസ്
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം – മൂന്നാം ഭാഗം……കവൻട്രി മുതൽ ഷെഫീൽഡ് വരെ….ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള…. യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്രയുടെ
- Oct 30, 2024
അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മ റീജിയണുകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്.

യുക്മ സ്ഥാപിതമായിട്ട് ഒന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന “ക്രിസ്റ്റൽ ഇയർ” ആഘോഷങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന വേളയിൽ നടക്കുകയാണ് 2024 ലെ ദേശീയ കലാമേള. നവംബർ രണ്ട് ശനിയാഴ്ച യു കെ യുടെ കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച ഗ്ലോസ്റ്റർഷെയറിനടുത്തുള്ള ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന “കവിയൂർ പൊന്നമ്മ നഗറി”ൽ തിരിതെളിയാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ ചരിത്രമറിയുവാൻ പുതിയ തലമുറയിൽ പെട്ടവരും, സമീപകാലങ്ങളിലായും യുകെയിലേക്ക് കുടിയേറിയവരുമായ എല്ലാവർക്കും യുക്മ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു യുക്മ കലാമേളകൾ.
ചരിത്രമറിയുക എന്നത് ആത്മബോധത്തിന് മിഴിവേകുന്ന ഒന്നാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി യു കെ മലയാളികളുടെ കലാ സാംസ്ക്കാരിക വളർച്ച ലക്ഷ്യമാക്കി യുക്മ സംഘടിപ്പിച്ചു വരുന്ന കലാമേളകൾ എല്ലാ പ്രവാസി സമൂഹങ്ങൾക്കും ജ്വലിക്കുന്ന മാതൃകയാണ്. യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര എന്ന ഈ പരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങൾ വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർ നിരവധിയാണ്. യുക്മ എന്ന സംഘടനയിൽ സജീവമല്ലായെങ്കിൽപ്പോലും, ഈ പ്രവാസി സംഘടനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന അനവധി ആളുകളും അക്കൂട്ടത്തിൽ ഉണ്ട് എന്നത് യുക്മയ്ക്കും യുക്മ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾക്കുമുള്ള അംഗീകാരംകൂടിയായി കാണുന്നു. മൂന്ന് ദേശീയ കലാമേളകളായ കവൻട്രി 2016, ഹെയർഫീൽഡ് 2017, ഷെഫീൽഡ് 2018 എന്നീ ദേശീയ മേളകളിലൂടെയാണ് നാം ലേഖനത്തിന്റെ ഈ ഭാഗത്തിൽ കടന്നു പോകുന്നത്.
ഏഴാമത് ദേശീയ കലാമേള കവൻട്രിയിൽ
2016 നവംബര്‍ 5 ശനിയാഴ്ച്ച കവൻട്രിയിലെ വാർവിക് മെറ്റന്‍ സ്കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറി. യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണും മിഡ്‌ലാൻഡ്‌സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. സ്റ്റോക്ക്-ഓൺ-ട്രെന്റിനും, ലെസ്റ്ററിനും ശേഷം ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാൻഡ്‌സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ജ്ഞാനപീഠം ജേതാവായ, യശഃശരീരനായ ഒ എൻ വി കുറുപ്പിന്റെ അനുസ്മരണാർത്ഥം “ഒ എൻ വി നഗർ” എന്ന് നാമകരണം ചെയ്ത കലാമേള നഗർ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്‌സ്‌പിയറിന്റെ ജന്മനാട്ടിൽ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, അർദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങൾ വന്നപ്പോൾ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ഒരിക്കൽക്കൂടി ദേശീയ ജേതാക്കളായി. മിഡ്‌ലാൻഡ്‌സ് റീജിയണിലെ തന്നെ ശക്തരായ ബർമിംഗ്ഹാം സിറ്റി മലയാളീ കമ്മ്യൂണിറ്റിയും, സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷനും ചാമ്പ്യൻ അസോസിയേഷൻ പട്ടം പങ്കിട്ടെടുത്തു.
ഹെയർഫീൽഡിൽ അരങ്ങൊരുക്കി സൗത്ത് ഈസ്റ്റ് റീജിയൺ
ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. ഇദംപ്രഥമമായി ലണ്ടനിൽ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ഏറെ ശ്രദ്ധ ആകർഷിക്കപ്പെട്ട ഒന്നായിരുന്നു. സൗത്ത് ഈസ്റ്റ് റീജിയന്റെയും അസോസിയേഷൻ ഓഫ് സ്‌ലോ മലയാളീസിന്റെയും സംയുക്ത ആതിഥേയത്വത്തിലാണ് മേള അണിയിച്ചൊരുക്കിയത്. മത്സരങ്ങളുടെ സമയക്രമങ്ങളും മുൻഗണനാ ക്രമങ്ങളും പുനർ നിർണ്ണയിച്ചുകൊണ്ട്, നാല് വേദികൾക്ക് പകരം അഞ്ച് വേദികളിൽ ഒരേസമയം മത്സരങ്ങൾ നടത്താനായത് എട്ടാമത് ദേശീയ മേളയുടെ ഒരു സവിശേഷതയായി.

മലയാളത്തിന്റെ മികച്ച ജനപ്രിയ നടനായ, അന്തരിച്ച കലാഭവൻ മണിയുടെ പേരിൽ നാമകരണം ചെയ്ത “കലാഭവൻ മണി നഗറിൽ” കലാമേള നഗരിയിൽ രാവിലെ ഒൻപത് മണിമുതൽ ആരംഭിച്ച ജനപ്രവാഹം അർധരാത്രിക്ക് ശേഷവും സജീവമായിരുന്നു. 2017 ഒക്റ്റോബർ 28 ശനിയാഴ്ച നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡ് അക്കാഡമിയിൽ ചരിത്രം വഴിമാറുമോ എന്ന ആകാംക്ഷയിലായിരുന്ന കലാസ്നേഹികളെ നിരാശരാക്കാതെ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് വിജയികളായി. ഒരു വർഷത്തെ ഇടവേളക്ക് ശേഷം സൗത്ത് വെസ്റ്റ് റീജിയണിലെ വമ്പന്മാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ രണ്ടാംവട്ടവും അസോസിയേഷൻ വിഭാഗം ചാമ്പ്യൻമാരായി.
ദശാബ്‌ദി വർഷത്തിലെ ഐതിഹാസിക മേളക്ക് ആതിഥേയത്വം വഹിക്കാൻ ഷെഫീൽഡ്
യുക്മ രൂപംകൊണ്ടതിന്റെ പത്താം വാർഷികം ആചരിക്കപ്പെടുന്ന ചരിത്രദശയിൽ നടക്കുന്ന ദേശീയ കലാമേള എന്ന ഖ്യാതി സ്വന്തമാക്കിയാണ് 2018 ലെ യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് നടന്ന് കയറിയത്. യുക്മ ജന്മമെടുത്ത 2009 ൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക ആയിരുന്നു സ്വാഭാവികമായി യുക്മ നേതൃത്വം ലക്‌ഷ്യം വച്ചത്. തുടർന്ന് വന്ന എല്ലാവർഷങ്ങളിലും റീജിയണൽ തലത്തിലും ദേശീയ തലത്തിലും കൃത്യമായി കലാമേളകൾ സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഓരോ വർഷം കഴിയുന്തോറും വർദ്ധിച്ചുവരുന്ന സംഘാടക മികവും, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കഠിന പരിശീലനങ്ങളിലൂടെ ആർജ്ജിതമാകുന്ന ക്രമപ്രവർദ്ധിതമായ വാശിയും ഉത്സാഹവും യുക്മ കലാമേളകളുടെ നിലവാരവും മേന്മയും വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദശവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടു നടന്ന കലാമേള എന്നനിലയിലാവും ഒൻപതാം ദേശീയ കലാമേള യുക്മയുടെ ചരിത്രത്തിൽ അവിസ്മരണീയമാവുക.


2018 ഒക്റ്റോബർ 27 ന് സൗത്ത് യോർക്‌ഷെയറിലെ ഷെഫീൽഡിൽ നടന്ന ഒൻപതാമത് യുക്മ ദേശീയ കലാമേള യുക്മ യോർക്‌ഷെയയർ ആൻഡ് ഹംബർ റീജിയന്റെയും ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ആകസ്മികമായി മരണമടഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് “ബാലഭാസ്‌ക്കർ നഗർ” എന്ന് നാമകരണം ചെയ്ത പെനിസ്റ്റൺ ഗ്രാമർ സ്കൂളിൽ അഞ്ച് വേദികളിലായി ദേശീയ കലാമേള അരങ്ങേറി. യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി റീജിയണൽ – ദേശീയ കലാമേളകൾ പൂർണമായും കുറ്റമറ്റരീതിയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയ മേള എന്നനിലയിലും ഷെഫീൽഡ് കലാമേള എന്നെന്നും ഓർമ്മിക്കപ്പെടും. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണെ പിന്നിലാക്കി ആതിഥേയരായ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ ഇദംപ്രഥമമായി യുക്മ ദേശീയ കലാമേള ജേതാക്കളായി. യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയണിലെ ശക്തരായ ഈസ്റ്റ് യോർക്‌ഷെയർ കൾച്ചറൽ അസോസിയേഷൻ – ഹൾ, അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി.
അവസാന ഭാഗത്തിൽ വായിക്കുക….മാഞ്ചസ്റ്റർ കലാമേള – 2019, വിർചൽ കലാമേളകൾ – 2020,2021, ഗ്ലോസ്റ്റർ കലാമേളകൾ – 2022, 2023
(2019, 2020,2021, വർഷങ്ങളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയായും, മുൻ വർഷങ്ങളിൽ ദേശീയ കമ്മറ്റിയുടെ ട്രഷറർ, ജോയിൻ്റ് സെക്രട്ടറി, ജോയിൻ്റ് ട്രഷറർ, ദേശീയ സമിതിയംഗം, പി ആർ ഒ എന്നിവ ആയിരുന്ന ലേഖകൻ, നിലവിൽ യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു)
Latest News:

സി. എൻ ഗ്ലോബൽ മൂവീസ് നിർമിച്ച ''സ്വർഗം'' എന്ന ആദ്യ ചിത്രം മികച്ച മൂലകഥക്കുള്ള ഫിലിം ക്രിട്ടിക്സ് അവാ...
സമൂഹത്തിനു നല്ല സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ സി. എൻ ഗ്ലോബൽ മൂവീസ് നിർമിച്ച ''സ്വർഗം'' എന്ന ആദ്യ ...Movies
നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസപ്പൽ സെഷൻസ് കോടതിയുടേതാണ് വ...Breaking News
കൊട്ടിക്കലാശത്തെ നാടിന്റെ ഉത്സവമാക്കി മുന്നണികള്‍; ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശ...
തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. തിരുവനന്തപുരം മുത...Latest News
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദില...Latest News
മധ്യപ്രദേശിൽ 10 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ 4 സ്ത്രീകളും
മധ്യപ്രദേശിൽ വീണ്ടും മാവോയിസ്റ്റുകൾ കീഴടങ്ങി. ബാലഘട്ട് ജില്ലയിൽ 10 മാവോയിസ്റ്റുകൾ ആണ് കീഴടങ്ങിയത്. ...Latest News
വേണ്ടത്ര രേഖകളില്ലാതെ ഡെലിവറി ജോലി: ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ; നാടുകടത്താൻ യുകെ
ലണ്ടൻ: മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയിൽ ഏർപ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ...Latest News
മലപ്പുറത്ത് പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ UDF സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ല...Latest News
‘കുറ്റക്കാർ ശിക്ഷിക്കപ്പെടണം; പ്രമുഖർ രക്ഷപ്പെടുമോയെന്ന ആശങ്കയുണ്ട്’; ഉമ തോമസ്
നടിയെ ആക്രമിച്ച കേസിൽ പിടി തോമസ് ആഗ്രഹിച്ച പോലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നത് തന്നെയാണ് തന്റെ ആ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- സി. എൻ ഗ്ലോബൽ മൂവീസ് നിർമിച്ച ”സ്വർഗം” എന്ന ആദ്യ ചിത്രം മികച്ച മൂലകഥക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും മൂന്നു ജെ. സി ഡാനിയേൽ അവാർഡും കരസ്ഥമാക്കി; രണ്ടാമത്തെ ചിത്രം ‘’ആഘോഷ’’ത്തിന്റെ ചിത്രീകരണം പൂർത്തിയായി സമൂഹത്തിനു നല്ല സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ സി. എൻ ഗ്ലോബൽ മൂവീസ് നിർമിച്ച ”സ്വർഗം” എന്ന ആദ്യ ചിത്രം മികച്ച മൂലകഥക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും മൂന്നു ജെ. സി ഡാനിയേൽ അവാർഡും കരസ്ഥമാക്കി. രണ്ടാമത്തെ ചിത്രം ‘’ആഘോഷ’’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാടിന്റെയും മുണ്ടൂർ യുവക്ഷേത്ര കോളജിന്റെയും സമീപപ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത് . യുകെ യിലുള്ള ജോർഡി തോമസും ഈ സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്.Life is all about celibrations എന്ന ടാഗ്ലൈനോടുകൂടിയാണ് ചിത്രമെത്തുന്നത്
- നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാർ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിന്റെ വിധി പറഞ്ഞത്. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. എൻ.എസ് സുനിൽ(പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി
- കൊട്ടിക്കലാശത്തെ നാടിന്റെ ഉത്സവമാക്കി മുന്നണികള്‍; ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചരണം തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തുക. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. വികസനം മുഖ്യചര്‍ച്ചയായ തദ്ദേശതിരഞ്ഞെടുപ്പില്‍, ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വാശിയേറിയ പ്രചാരണത്തിനാണ് സമാപനമായിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. പലയിടത്തായി പലകേന്ദ്രങ്ങളില്‍ ആവേശത്തോടെ പ്രചാരണം കൊട്ടിക്കലാശിച്ചു.1995 മുതല്‍ ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാന്‍
- നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം
- മധ്യപ്രദേശിൽ 10 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ 4 സ്ത്രീകളും മധ്യപ്രദേശിൽ വീണ്ടും മാവോയിസ്റ്റുകൾ കീഴടങ്ങി. ബാലഘട്ട് ജില്ലയിൽ 10 മാവോയിസ്റ്റുകൾ ആണ് കീഴടങ്ങിയത്. കീഴടങ്ങിയവരിൽ 4 സ്ത്രീകളും. രണ്ട് AK 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനയ്ക്ക് കൈമാറി. ബാലഘട്ടിൽ ഒരു വനിതാ മാവോയിസ്റ്റ് കീഴടങ്ങി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവവികാസം. മോസ്റ്റ് വാണ്ടഡ് കമാൻഡർമാരിൽ ഒരാളായ സുരേന്ദർ എന്ന കബീർ ആണ് ഇതിൽ ഉൾപ്പെടുന്നത്. 77 ലക്ഷം രൂപ ഇനാം വിലയുള്ള കബീർ ആണ് ഇവരിൽ പ്രധാനി. ശനിയാഴ്ച രാത്രി വൈകി നടന്ന ഈ കീഴടങ്ങലോടെ,
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ
പ്രെസ്റ്റൺ, യുകെ – ആയിരത്തിലധികം പേർ പങ്കെടുത്ത പ്രതിഭയുടെയും സൗന്ദര്യത്തിന്റെയും സംസ്കാരത്തിന്റെയും ഒരു മികച്ച പ്രദർശനമായ മിസ് & മിസിസ് മലയാളി യുകെ സീസൺ 2 എന്ന പരിപാടിയിലൂടെ മാണിക്കത്ത് ഇവന്റ്സ് വീണ്ടും ശ്രദ്ധേയമായി. ഐക്കണിക് പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ നടന്ന പരിപാടി യുകെയിലുടനീളമുള്ള മലയാളി കുടുംബങ്ങൾ ഒരുമിച്ച വേദി കൂടിയായി. വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടാൻ പോകുന്ന ഒരു യഥാർത്ഥ ചരിത്ര സായാഹ്നമാണ് സൃഷ്ടിച്ചതെന്ന് കാണികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലാവൈഭവത്തിന്റെയും ഫാഷന്റെയും അസാധാരണമായ ഒരു
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്…. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവർത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നവംബർ
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സഹകരണത്തോടെ നടത്തിയ യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പിലെ വിജയികൾക്ക് നവംബർ 22 ന് പ്രിസ്റ്റണിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. നവംബർ 01 ന് ചെൽറ്റൻഹാമിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ &
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര്‍ 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ /
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ






click on malayalam character to switch languages