1 GBP = 109.92
breaking news

ഓൾഡ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഇന്ന്….. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡണ്ട്  ബിജു പീറ്റർ ഉദ്ഘാടനം നിർവഹിക്കും

ഓൾഡ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഇന്ന്….. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡണ്ട്  ബിജു പീറ്റർ ഉദ്ഘാടനം നിർവഹിക്കും

നോർത്ത് വെസ്റ്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓൾഡ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണം ഇന്ന് സെപ്റ്റംബർ 22 ഞായറാഴ്ച്ച നടക്കും. സെൻറ്. ഹെർബെർട്സ് പാരീഷ്  ഹാളിന്റെ ഓഡിറ്റോറിയത്തിൽ രാവിലെ പതിനൊന്നുമണിയോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. ചെണ്ടമേളത്തിന്റെ  അകമ്പടിയോടെ വിശിഷ്ടാതിഥികളെ ആനയിച്ച് വേദിയിലേക്ക് എത്തിക്കുന്നതോടെ പൊതുസമ്മേളനം ആരംഭിക്കും. പ്രസിഡൻറ് ബെന്നി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗവും ഓണാഘോഷ പരിപാടികളും യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ ഉദ്ഘാടനം ചെയ്യും. റവ.ഫാ. ഫിൽ സമ്നർ വിശിഷ്ടാതിഥിയായിരിക്കും. ഷാജി വരാക്കുടി ആശംസകൾ അർപ്പിക്കും.

തുടർന്ന് തിരുവാതിരയും, കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.  വാശിയേറിയ കായിക മത്സരങ്ങളും, വടം വലി മത്സരവും തുടർന്ന് നടക്കും. വടംവലി മത്സരത്തിൽ വിജയികൾക്ക് മേരി തോമസ് വരാക്കുടി മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും പന്തപ്ലാക്കൽ മത്തായിച്ചേട്ടന്റെ  അനുസ്‍മരണക്കായി നൂറ്റിമൂന്ന്‌ പൗണ്ടിന്റെ ക്യാഷ് അവാർഡും നൽകുന്നതാണ്. കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾക്കുശേഷം 6 മണിക്ക് ലഘുഭക്ഷണവും തുടർന്ന് ഗാനമേളയും ഡീജെയും അരങ്ങേറുന്നു. വിജയികൾക്കുള്ള സമ്മാനദാനം യുക്മ പി ആർ ഒ  അലക്സ് വർഗീസ് നിർവഹിക്കുന്നതാണ് 

ചടങ്ങിൽ വയനാട്‌ അപ്പീൽ തുകയായി സമാഹരിച്ച ഒരു ലക്ഷത്തിഅറുപതിനായിരം രൂപ  ഗ്ലോബൽ അമ്പലവയൽ  പ്രവാസി സംഘടനക്ക് വേണ്ടി പ്രതിനിധി പുഷ്പരാജ് അമ്പലവയൽ ഏറ്റുവാങ്ങും. ഓൾഡ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more