ഇണപിരിയാതെ അനിലും സോണിയയും; ഇരുവർക്കും നാളെ റെഡിച്ചിൽ അന്ത്യവിശ്രമം; ഹൃദയം നുറുങ്ങുന്ന വേദനയുമായി റെഡിച്ച് കെസിഎ കുടുംബം
Sep 13, 2024
റെഡിച്ച്∙ റെഡ്ഡിച്ചിൽ മരണമടഞ്ഞ അനിൽ ചെറിയാൻ- സോണിയ ദമ്പതികൾക്ക് റെഡ്ഡിചിൽ നാളെ അന്ത്യവിശ്രമമൊരുങ്ങും. പൊതുദർശനവും സംസ്കാരവും സെപ്റ്റംബർ 14 നാളെയാണ് നടക്കുക. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔർ ലേഡി ഓപ് മൌണ്ട് കാർമൽ ആർ.സി ചർച്ചിൽ ആരംഭിക്കുന്ന പൊതു ദർശനത്തിനും ശ്രൂഷകൾക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ചടങ്ങുകൾക്ക് ഫാ. സാബി മാത്യു കാർമികത്വം വഹിക്കും. യുക്മ നാഷണൽ കമ്മിറ്റിയ്ക്ക് വേണ്ടി ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറയും, മിഡ്‌ലാൻഡ്‌സ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, മറ്റു കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കും.
ഓഗസ്റ്റ് 18നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ എയർപോർട്ടിൽനിന്നും വീട്ടിലെത്തി ഒരു മണിക്കൂർപോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭർത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവൻ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനിലും നിത്യതയിലേക്ക് യാത്രയാകുകയായിരുന്നു.
കോട്ടയം വാകത്താനം വലിയപറമ്പിൽ കുടുംബാംഗമാണ് അനിൽ ചെറിയാൻ. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ.
ഫ്യൂണറല്‍ സർവീസിനു വേണ്ടിയുള്ള എല്ലാവിധ ക്രമീകരണങ്ങളും ചെയ്തിരിക്കുന്നത് കെ സി എ ഫാമിലിയാണ്. കെസിഎ റെഡിച്ച് പ്രസിഡന്റ് ജയ് തോമസ്, സെക്രട്ടറി ജസ്റ്റിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് മാതാപിതാക്കൾ മരണപ്പെട്ട്, കുട്ടികൾ മൈനർ ആയ സങ്കീർണ്ണമായ സാഹചര്യത്തിൽ എല്ലാ കാര്യങ്ങളും നടന്നു വരുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേരാകും നാളെ മരണമടഞ്ഞ അനിൽ സോണിയ ദമ്പതികൾക്ക്അന്തിമോപചാരമർപ്പിക്കാൻ എത്തിച്ചേരുക.
സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം At Our Lady Of Mount Carmel R C Church, Redditch B98 8LT
കൂടുതൽ പേർ എത്തുന്നതിനാൽ തന്നെ അധികമായി പാർക്കിങ് സൗകര്യങ്ങൾ കെസിഎ റെഡിച്ച് ഭാരവാഹികൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഡിഷണൽ കാർ പാർക്കിങ് സൗകര്യമുപയോഗിക്കുന്നവർ താഴെ കാണുന്ന വിലാസം ഉപയോഗിക്കുക.
Trescott road car park Redditch B98 7AH
ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
click on malayalam character to switch languages