1 GBP = 109.92
breaking news

ആവേശമായി ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ (SMCA) ഓണാഘോഷം “ഓണാവേശം 2K24”

ആവേശമായി ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ (SMCA) ഓണാഘോഷം “ഓണാവേശം 2K24”

ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ (SMCA) ഓണാഘോഷം സെപ്റ്റംബർ 13ന് ശനിയാഴ്ച ടെൽഫോർഡിൽ ഉള്ള ചാൽടൺ സ്കൂൾ സ്പോർട്സ് ഹാളിൽ വെച്ചു “ഓണാവേശം 2K24” എന്ന പേരിൽ വർണാഭമായ കലാപരിപാടികളോടു കൂടി നടത്തുകയുണ്ടായി . ടെൽഫോർഡ് MP ശ്രീ.ഷോൺ ഡേവിസ് ആയിരുന്നു വിശിഷ്‌ടാഥിതി . ഷ്രോപ്‌ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ പ്രസിഡന്റ് ശ്രീ സനൽ ജോസ് ,സെക്രട്ടറി ശ്രീ.പോൾസൺ ബേബി ആറാൻഞ്ചേരിൽ ,ട്രെഷർ ശ്രീ.ജിജു ജോർജ് ,വൈസ് പ്രസിഡന്റ് ശ്രീ.ജോബി ജോസ് ,ജോയിന്റ് സെക്രട്ടറി ശ്രിമതി.കൊച്ചുറാണി ഷാജു ,ജോയിന്റ് ട്രെഷറർ ശ്രീ.ബിബിൻ ഗോപാൽ തുടങ്ങിയവർ ഓണാഘോഷങ്ങളുടെ ഉദഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു .ശ്രീ.ഷോൺ ഡേവിസ് ടെൽഫോർഡ് MP ആയിട്ട് തെരഞ്ഞെടുത്ത ശേഷം പങ്കെടുക്കുന്ന ആദ്യ ഒൗദ്യോഗ്യ പരിപാടിയിരുന്നു എന്ന പ്രത്യേകതയും ഓണാവേശം 2K24 ന് ഉണ്ടായിരുന്നു.

GCSE, A-Level പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ശ്രീ.ഷോൺ ഡേവിസ് അനുമോദിക്കൂയും ചെയ്യുകയും ചെയ്തു.

MP ഷോൺ ഡേവീസിനെ SMCA പ്രസിഡന്റ് ശ്രീ.സനൽ ജോസ് പൊന്നാട അണിയിച്ച് ആദരിക്കുകയും അതോടൊപ്പം കമ്മിറ്റി അംഗമായ ശ്രീ.സിബു ബാലൻ പെൻസിൽ കൊണ്ട് വരച്ച MP യുടെ ഛായചിത്രം നല്കുകയും ചെയ്തു.

അംഗങ്ങളുടെ
വൈവിധ്യങ്ങളായ കലാപരിപാടികൾക്കു ശേഷം ആഘോഷങ്ങളിൽ പങ്കെടുത്ത 500 ഇൽ അധികം അംഗങ്ങൾക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് അംഗങ്ങൾക്ക് വേണ്ടി ഉള്ള വിനോദപ്രദമായ മത്സരങ്ങളും ഓണാഘോഷത്തിന്റെ തനത് കായിക വിനോദമായ വാശിയേറിയ വടംവലിയും നടത്തുകയുണ്ടായി .വൈകുന്നേരം നാടൻ വിഭവങ്ങൾ ലഭിക്കുന്ന ഒരു തട്ടുകടയും ഉണ്ടായിരുന്നത് ആഘോഷപരിപാടികളുടെ മാറ്റ് കൂട്ടുകയുണ്ടായി.

വയനാട് ദുരിതാശ്വാസതിനുള്ള ഒരു ഫണ്ട് റൈസിങ് ആയിട്ട് റാഫിൾ ടിക്കറ്റ് സെയിൽ നടത്തുകയും അതിന്റെ ഒരു ലക്കി ഡ്രോ സമ്മാനം ആയിട്ട് ഒരു 55 inch 4K TV സമ്മാനം നല്കുകയും ചെയ്തു . ഓണാഘോഷത്തിൽ പങ്കെടുത്ത അംഗങ്ങളുടെ ഭാഗത്ത് നിന്ന് റാഫിൾ ടിക്കറ്റ് എടുക്കുവാൻ വളരെ നല്ല സഹകരണം ആയിരുന്നു.വടംവലി വിജയികൾ അവർക്ക് ലഭിച്ച സമ്മാന തുകയിൽ നിന്ന് ഒരു വിഹിതം ഈ സഹ്യായുധ്യമത്തിനായിട്ട് നൽകുകയും ചെയ്തു.റഫിൽ ടിക്കറ്റിന്റെ സമ്മാനമായ ടിവിയുടെ തുക കഴിഞ്ഞുള്ള തുക വയനാട് ചാരിറ്റിക്ക് വേണ്ടി നൽകുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more