- യുക്മ നഴ്സസ് ഫോറത്തിന്റെ 8-ാം ദേശീയ സമ്മേളനത്തിനായി രജിസ്ട്രേഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ചു
- നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം; ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ
- റഷ്യ-യുക്രെയ്ൻ യുദ്ധം; ജനീവയിലെ ചർച്ച സുപ്രധാന തീരുമാനങ്ങളില്ലാതെ അവസാനിച്ചു
- ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റെന്ന് അമേരിക്കക്കാർ; സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ്
- ആർഎസ്എസിന്റെ രജിസ്ട്രേഷനായി കോൺഗ്രസ് നിയമം കൊണ്ടുവരും; പ്രിയങ്ക് ഖർഗെ
- കുഞ്ഞുങ്ങളിലെ കാന്‍സര്‍; അറിയാതെ പോവരുത് ഓരോ ലക്ഷണങ്ങളും
- അഭിഷേകിനെതിരെ പ്ലാനുണ്ടെങ്കില്‍ അത് അവന്റെ മിടുക്കല്ലേ'; പാക് കോച്ചിനെതിരെ ഇന്ത്യന്‍ ബാറ്റിങ് കോച്ച്
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം….പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – ഒന്നാം ഭാഗം ബ്രിസ്റ്റോൾ മുതൽ സ്റ്റോക്ക് ഓൺ ട്രെൻറ് വരെ
- Oct 22, 2024
അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള് യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മ റീജിയണുകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്.

യുക്മ സ്ഥാപിതമായിട്ട് ഒന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന “ക്രിസ്റ്റൽ ഇയർ” ആഘോഷങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന വേളയിൽ നടക്കുകയാണ് 2024 ലെ ദേശീയ കലാമേള. നവംബർ രണ്ട് ശനിയാഴ്ച യു കെ യുടെ കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച ഗ്ലോസ്റ്റർഷെയറിനടുത്തുള്ള ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന “കവിയൂർ പൊന്നമ്മ നഗറി”ൽ തിരിതെളിയാൻ ഇനി പന്ത്രണ്ട് ദിവസം മാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തിലേക്ക് പുതിയ തലമുറയിൽ യുകെയിലെത്തിപ്പെട്ട എല്ലാവർക്കും യുക്മ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്.
ജൈത്യയാത്രയുടെ ആദ്യ കാഹളം ബ്രിസ്റ്റോളിൽനിന്നും

2010ല്‍ പ്രഥമ യുക്മ ദേശീയ കലാമേള ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍, ഒരു ദേശീയ കലാമേള എത്രമാത്രം പ്രായോഗികമാണ് എന്ന ആശങ്ക പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ യുക്മ നേതൃത്വത്തിൻറെ നിശ്ചയദാർഢ്യവും റീജയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും കലവറയില്ലാത്ത പിന്തുണയും യു കെ മലയാളികൾക്കായി നാഷണല്‍ കലാമേള സംഘടിപ്പിക്കുകയെന്ന യുക്മയുടെ ആശയത്തിന് കരുത്തും ആവേശവും പകര്‍ന്നു. 2010 നവംബര്‍ 13 ശനിയാഴ്ച്ച യുക്മ സ്ഥാപക പ്രസിഡൻ്റ് വർഗീസ് ജോണിൻ്റേയും ഓർഗനൈസിംഗ് സെക്രട്ടറി മാമ്മൻ ഫിലിപ്പിൻ്റേയും നേതൃത്വത്തിൽ ബ്രിസ്റ്റോള്‍ സൗത്ത് മെഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെയും ബാത്ത് മലയാളി കമ്മ്യൂണിറ്റിയുടെയും സംയുക്ത ആതിഥേയത്വത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രഥമ യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയ്ക്കപ്പെട്ടു. മൂന്ന് സ്റ്റേജുകളിലായി മുന്നൂറോളം കലാകാരന്മാരും കലാകാരികളുമാണ് ദേശീയ കലാമേളയിൽ മാറ്റുരക്കാനെത്തിയത്. ഈ മഹാമേള യു കെ യുടെ ചരിത്രത്തില്‍ യുക്മക്കു മാത്രം ചെയ്യാന്‍ കഴിഞ്ഞ ഒന്നായി തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടു.
ഏറെ പ്രയത്നങ്ങള്‍ക്കൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയില്‍ ആദ്യ കലാമേള അരങ്ങേറിയത്. വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയികളാവുന്നവരെ ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്ന് അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എല്ലാ റീജിയണുകളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് അംഗ അസോസിയേഷനുകളുടെ പിന്തുണ ഉണ്ടാവുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ കലാമേളകള്‍ പ്രഖ്യാപിച്ചതോടെ യു കെ യിലെങ്ങും ആവേശത്തിന്റെ അലയടികള്‍ ഉയത്തിക്കൊണ്ട് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചുതുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിലായി 800 ൽ അധികം താരങ്ങൾ മാറ്റുരച്ച വേദിയായി മാറിയ റീജിയണൽ കലാമേളകള്‍ യുക്മക്കും യുക്മയെ സ്നേഹിക്കുന്നവര്‍ക്കും ഒരുപോലെ അഭിമാനകരമായി മാറി. യുക്മ നേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് ദേശീയ കലാമേളയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തിയത്. ആതിഥേയരായ ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയൺ പ്രഥമ യുക്മ ദേശീയ കലാമേള ജേതാക്കളായി. നോർത്ത് വെസ്റ്റ് റീജിയണിലെ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം കരസ്ഥമാക്കി.
രണ്ടാം ദേശീയ കലാമേള സൗത്തെൻഡ്-ഓൺ-സി യിൽ

ബ്രിസ്റ്റോളില്‍ 2010ല്‍ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തെന്റ്- ഓണ്‍-സിയില്‍ 2011 നവംബര്‍ 5-ന് നടന്ന യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേളയാണ്. ആദ്യകലാമേളയ്ക്ക് ശേഷം യുക്മ ദേശീയ കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും അംഗ അസോസിയേഷനുകളില്‍ നിന്നും ദേശീയ കലാമേളയുടെ നടത്തിപ്പിന് ആവശ്യമായ അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്, കൃത്യമായ ഗൃഹപാഠം നടത്തിയാണ് രണ്ടാമത് കലാമേളയ്ക്ക് ഒരുങ്ങിയത്. ചിട്ടയായ ഏകോപനവും സമയനിഷ്ഠയും സാധ്യമാക്കിക്കൊണ്ട് സൗത്തെന്റ്-ഓണ്‍-സി കലാമേള മാതൃകയായി.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണും സൗത്തെന്‍ഡ് മലയാളി അസോസിയേഷനും സംയുക്തമായി ആതിഥ്യമരുളിയ നാഷണല്‍ കലാമേള വെസ്റ്റ്ക്ലിഫ് ബോയ്സ് ആന്‍ഡ് ഗേള്‍സ് സ്കൂളിലെ നാലു വേദികളിലായിട്ടാണ് അരങ്ങേറിയത്. അതിമനോഹരമായ വേദിയൊരുക്കി രണ്ടാമത് ദേശീയ കലാമേള ശ്രദ്ധേയമായി. ഇതോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായ യുക്മ ദേശീയ കലാമേള സർഗ്ഗപ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയെന്നനിലയിൽ ഈ പ്രവാസിസമൂഹത്തിന്റെ ചരിത്രന്റെ ഭാഗമായിക്കഴിഞ്ഞു. തുടർച്ചയായ രണ്ടാം വട്ടവും ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയൺ കരുത്ത് തെളിയിച്ചു ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിലെ ചാമ്പ്യന്മാരായി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ബാസിൽഡൺ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.
യുക്മയുടെ ജന്മഭൂമിയിലേക്ക് മൂന്നാം കലാമേള

2009 ല്‍ യൂണിയന് ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് എന്ന യുക്മ യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്ലാൻഡ്സ് റീജിയണ്‍ ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ വളർന്നു കഴിഞ്ഞു. അന്നത്തെ യുക്മ പ്രസിഡൻറ് കെ പി വിജിയുടെയും, സ്ഥാപക നേതാവായ മാമ്മൻ ഫിലിപ്പിൻ്റേയും സ്വന്തം തട്ടകമായ സ്റ്റോക്ക് ഓൺ ടെൻ്റിൽ അരങ്ങേറിയ മൂന്നാമത് യുക്മ ദേശീയ കലാമേള, സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷന്റെ സംയുക്താതിഥേയത്വത്തിൽ 2012 നവംബര്‍ 24ന് സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റിൽ അരങ്ങേറി. മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടന് തിലകന്റെ അനുസ്മരണാര്‍ത്ഥം ”തിലകന് നഗര്‍” എന്നു പ്രധാനവേദിയ്ക്ക് നാമകരണം ചെയ്തിരുന്നു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്റെ അനശ്വര കലാകാരനെ ആദരിക്കുക വഴി കലാമേളയുടെ യശസ്സ് ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.
സ്ടോക്ക് -ഓണ്‍-ട്രെന്റ്റിലെ തിലകന് നഗറില്‍ (കോ-ഓപ്പറേറ്റീവ് അക്കാദമി) നടന്ന കലാമേള ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം, നാഷണല്‍ കലാമേളയുടെ തല്‍സമയ സംപ്രേഷണം ബോം ടി വി യുമായി സഹകരിച്ച് നടത്തുവാൻ യുക്മക്ക് കഴിഞ്ഞു. കലാമേളയില്‍ പങ്കെടുക്കുന്നവരുടെ കേരളത്തിലും വിദേശങ്ങളിലും ഉള്ള ബന്ധുക്കള്‍ക്കും, യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേ ദിവസം കലാമേള നഗറിൽ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കും പരിപാടികള്‍ കാണുന്നതിനുള്ള അവസരമൊരുക്കിയത് ഏറെ പ്രശംസയ്ക്ക് കാരണമായി. ഇത്തരമൊരു സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യത്തെ പ്രവാസി മലയാളി സംഘടനയായും യുക്മ മാറി. ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയന്റെ ഹാട്രിക് മോഹങ്ങൾ തകർത്തുകൊണ്ട് മിഡ്ലാൻഡ്സ് റീജിയൺ “ഡെയ്ലി മലയാളം എവർ റോളിങ്ങ്” ട്രോഫിയിൽ മുത്തമിട്ടു. ആതിഥേയർകൂടിയായ സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷൻ ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടി.
രണ്ടാം ഭാഗത്തിൽ വായിക്കുക ………… ലിവർപൂൾ 2013, ലെസ്റ്റർ 2014 & ഹണ്ടിങ്ടൺ 2015
(2019, 2020, 2021 വർഷങ്ങളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയായും, 2017 – 2019 വർഷങ്ങളിൽ ദേശീയ സമിതിയുടെ ട്രഷററായും, മുൻപ് ജോയിൻ്റ് സെക്രട്ടറി, ജോയിൻ്റ് ട്രഷറർ, പി ആർ ഒ തുടങ്ങിയ പദവികൾ വഹിച്ചിരുന്ന ലേഖകൻ, നിലവിൽ യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു)
Latest News:

യുക്മ നഴ്സസ് ഫോറത്തിന്റെ 8-ാം ദേശീയ സമ്മേളനത്തിനായി രജിസ്ട്രേഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ചു
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യൂണിയൻ ഓഫ് യു.കെ മലായളി അസോസിയേഷൻസ് (UUKMA)...Breaking News
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം; ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ, ആരോപണവിധ...Breaking News
റഷ്യ-യുക്രെയ്ൻ യുദ്ധം; ജനീവയിലെ ചർച്ച സുപ്രധാന തീരുമാനങ്ങളില്ലാതെ അവസാനിച്ചു
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ജനീവയിൽ ചേർന്ന ചർച്ച അവസാനിച്ചു. സുപ്രധാനതീരുമാനങ്ങളി...Breaking News
ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റെന്ന് അമേരിക്കക്കാർ; സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നതായി കാണിക്കുന്ന സർവേ ഫല...World
ആർഎസ്എസിന്റെ രജിസ്ട്രേഷനായി കോൺഗ്രസ് നിയമം കൊണ്ടുവരും; പ്രിയങ്ക് ഖർഗെ
ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെയുള്ള (ആർഎസ്എസ്) വിമർശനം ആവർത്തിച്ച് കർണാടക ഗ്രാമവികസന പ...Breaking News
19 ലക്ഷം മുടക്കി ശ്വാസകോശം തുന്നിച്ചേർത്തു,കൂട്ടായി ഓക്സിജൻ സിലിണ്ടർ;കടുത്ത വേദനയെ പുഞ്ചിരിയോടെ നേര...
നടി രശ്മി ലീലയുടെ വിയോഗത്തിൽ ഹൃദയം നുറുങ്ങിയിരിക്കുകയാണ് കന്നഡ ടെലിവിഷന്‍ ഇൻഡസ്ട്രി. കഴിഞ്ഞ ഏഴ് വർഷ...World
കുഞ്ഞുങ്ങളിലെ കാന്‍സര്‍; അറിയാതെ പോവരുത് ഓരോ ലക്ഷണങ്ങളും
പ്രതിവര്‍ഷം 0 മുതല്‍ 19 വയസ്സുവരെയുള്ള ഏകദേശം 4 ലക്ഷം കുട്ടികള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്...Breaking News
അഭിഷേകിനെതിരെ പ്ലാനുണ്ടെങ്കില്‍ അത് അവന്റെ മിടുക്കല്ലേ'; പാക് കോച്ചിനെതിരെ ഇന്ത്യന്‍ ബാറ്റിങ് കോച്ച്
ടി20 ലോകകപ്പിൽ മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി ഇന്ത്യയുടെ ബാറ്റി...Breaking News
Post Your Comments Here ( Click here for malayalam )
Latest Updates
- ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റെന്ന് അമേരിക്കക്കാർ; സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ് വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നതായി കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ് (Yahoo/YouGov)സർവേ. സർവേ പ്രകാരം ഡോണൾഡ് ട്രംപിനെ 40 ശതമാനം അമേരിക്കക്കാരും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു. ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും അദ്ദേഹത്തെ എതിർക്കുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലുമാണെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമം, അധികാരമേറ്റതു മുതൽ ഉണ്ടായിട്ടുള്ള അതിക്രമങ്ങൾ തുടങ്ങിയവയെല്ലാം വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. മൂന്നിൽ ഒരാൾക്ക്
- രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യം; യുവത്വത്തിന്റെയും പരിചയസമ്പന്നതയുടെയും കരുത്ത്; 15 പുതുമുഖങ്ങൾ; LKC-യെ ഇനി വരുണും, പ്രിൻസും, ബിനോയിയും നയിക്കും! അനീഷ് ജോൺ ലെസ്റ്റർ: യുകെയിലെ മലയാളി കൂട്ടായ്മകളിൽ പ്രവർത്തനമികവ് കൊണ്ട് മാതൃകയായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി (LKC) രണ്ടു പതിറ്റാണ്ട് പിന്നിട്ട് പുതിയൊരു ചരിത്രത്താളിലേക്ക് പ്രവേശിക്കുന്നു. 2026-2027 പ്രവർത്തന വർഷത്തേക്കുള്ള കരുത്തുറ്റ നാൽപ്പതംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഔദ്യോഗികമായി ചുമതലയേറ്റു. വരുൺ സത്യബാബു പ്രസിഡന്റായും, പ്രിൻസ് ഉലഹന്നാൻ സെക്രട്ടറിയായും, ബെനോയ് വർഗീസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സുപ്രധാന പദവികളിലേക്ക് എത്തിയവരെല്ലാം തന്നെ ആദ്യമായി ഈ ചുമതലകൾ ഏറ്റെടുക്കുന്ന പുതുമുഖങ്ങളാണ് എന്നത് ഈ ഭരണസമിതിയുടെ ഏറ്റവും വലിയ
- വിശ്വാസനിറവിൽ വിഭൂതി തിരുനാൾ: വലിയ നോമ്പിന് തുടക്കമായി കാർഡിഫ്: ക്രൈസ്തവ ലോകം അൻപതു ദിവസത്തെ വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് മിഷനിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. “മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും” എന്ന വചനം ഓർമ്മിപ്പിച്ചുകൊണ്ട് വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശി വിഭൂതി ശുശ്രൂഷകൾ നടന്നു. ഫെബ്രുവരി 16 തിങ്കളാഴ്ച വൈകുന്നേരം 5:30 ന് കാർഡിഫിലെ സെന്റ് ഇൽറ്റെഡ്സ് ചാപ്പലിൽ നടത്തപ്പെട്ട പ്രത്യേക വിശുദ്ധ കുർബാനയ്ക്കും വിഭൂതി ശുശ്രൂഷയ്ക്കും മിഷൻ കോർഡിനേറ്റർ ഫാ ജിബിൻ
- ഷമി ഹീറോയാടാ!; അന്നും ഇന്നും; രഞ്ജി ട്രോഫി സെമിയിലെ ഒറ്റ ഇന്നിങ്സിൽ എട്ട് വിക്കറ്റ് രഞ്ജിട്രോഫി സെമിഫൈനലിൽ മിന്നും പ്രകടനവുമായി മുഹമ്മദ് ഷമി. ജമ്മു കാശ്മീരിനെതിരെ ബംഗാളിനായി കളിക്കുന്ന താരം ആദ്യ ഇന്നിങ്സിൽ 22.1 ഓവർ എറിഞ്ഞ് 90 റൺസ് മാത്രം വിട്ടുകൊടുത്ത് എട്ട് വിക്കറ്റുകൾ നേടി. മൂന്ന് മെയ്ഡൻ ഓവറുകളും താരവും എറിഞ്ഞു. താരത്തിന്റെ മികവിൽ ജമ്മുകാശ്മീരിനെ 302 റൺസ് ടോട്ടലിൽ ഒതുക്കാനും ബംഗാളിനായി. ആദ്യ ഇന്നിങ്സിൽ 328 റൺസ് നേടിയിരുന്ന ബംഗാളിന് ഇതോടെ 26 റൺസിന്റെ നിർണായക ലീഡും ലഭിച്ചു.രഞ്ജി ട്രോഫി ഈ സീസണിൽ ഇതുവരെ 36 വിക്കറ്റുകളാണ് ഷമി
- യുവരാജിന്റെ സെഞ്ച്വറിക്ക് രചിന്റെയും ഫിലിപ്സിന്റെയും മറുപടി; കാനഡയെ തോൽപ്പിച്ച് ന്യൂസിലാൻഡ് ടി 20 ലോകകപ്പിൽ കാനഡയെ തോൽപ്പിച്ച് ന്യൂസിലാൻഡ്. എട്ട് വിക്കറ്റിനായിരുന്നു ജയം. കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുന്നോട്ടുവെച്ച 174 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 29 പന്തുകൾ ബാക്കി നിൽക്കെ കിവികൾ മറികടന്നു. പുറത്താകാതെ നിന്ന് രചിൻ രവീന്ദ്ര (59 ), ഗ്ലെൻ ഫിലിപ്സ് (76 ) എന്നിവരുടെ പ്രകടനങ്ങളാണ് ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിച്ചത്. ഫിൻ അലനും 21 റൺസ് നേടി സംഭാവന നൽകി.നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത
യുക്മ നഴ്സസ് ഫോറം (UNF) ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മെയ് 9 ശനിയാഴ്ച…..നഴ്സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു /
യുക്മ നഴ്സസ് ഫോറം (UNF) ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മെയ് 9 ശനിയാഴ്ച…..നഴ്സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ നഴ്സുമാർക്ക് വേണ്ടിയുള്ള പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ ദേശീയ സമ്മേളനവും, അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മെയ് 9 ശനിയാഴ്ച സംഘടിപ്പിക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു. അന്താരാഷ്ട്ര നഴ്സസ് ദിനം മെയ് 12 ന് ലോകമെമ്പാടുമുള്ള നഴ്സുമാർ ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള പ്രൊഫഷണൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള നഴ്സിംഗ് പ്രൊഫഷണലുകൾ,
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ
പ്രെസ്റ്റൺ, യുകെ – ആയിരത്തിലധികം പേർ പങ്കെടുത്ത പ്രതിഭയുടെയും സൗന്ദര്യത്തിന്റെയും സംസ്കാരത്തിന്റെയും ഒരു മികച്ച പ്രദർശനമായ മിസ് & മിസിസ് മലയാളി യുകെ സീസൺ 2 എന്ന പരിപാടിയിലൂടെ മാണിക്കത്ത് ഇവന്റ്സ് വീണ്ടും ശ്രദ്ധേയമായി. ഐക്കണിക് പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ നടന്ന പരിപാടി യുകെയിലുടനീളമുള്ള മലയാളി കുടുംബങ്ങൾ ഒരുമിച്ച വേദി കൂടിയായി. വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടാൻ പോകുന്ന ഒരു യഥാർത്ഥ ചരിത്ര സായാഹ്നമാണ് സൃഷ്ടിച്ചതെന്ന് കാണികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലാവൈഭവത്തിന്റെയും ഫാഷന്റെയും അസാധാരണമായ ഒരു
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്…. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവർത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നവംബർ
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സഹകരണത്തോടെ നടത്തിയ യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പിലെ വിജയികൾക്ക് നവംബർ 22 ന് പ്രിസ്റ്റണിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. നവംബർ 01 ന് ചെൽറ്റൻഹാമിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ &
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര്‍ 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  






click on malayalam character to switch languages