യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള അവസാനഘട്ട ഒരുക്കങ്ങളിൽ; സംഘാടക സമിതി രൂപീകരിച്ചു!
Sep 25, 2024
ക്രോളി: പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയ്ക്ക് മുന്നോടിയായുള്ള സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഒക്ടോബർ 12 ന് ശനിയാഴ്ച്ച ഗ്യാറ്റ്‌വിക്കിന് അടുത്തുള്ള ക്രോളിയിലെ ‘ദി ഗ്യാറ്റ്‌വിക്’ സ്‌കൂളിലാണ് കലാമേളയ്ക്ക് അരങ്ങുണരുക.
റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ക്രോളി മലയാളി കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ ഇക്കുറി മത്സരാര്തഥികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു റിക്കോർഡ് വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
കലാമേള ഒരുക്കങ്ങൾക്കായി നേരത്തെ റീജിയണൽ കമ്മിറ്റി അംഗങ്ങൾ ചേർന്ന യോഗത്തിൽ കലാമേള നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുകയും കലാമേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു.
റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട് ചെയർമാനായുള്ള സംഘാടക സമിതിയിൽ രക്ഷാധികാരിയായി യുക്മ സ്ഥാപക പ്രസിഡന്റ് വര്ഗീസ് ജോണും, ജനറൽ കൺവീനറായി റീജിയണൽ സെക്രട്ടറി ജിപ്സൺ തോമസും ഫിനാൻസ് കൺട്രോളറായി റീജിയണൽ ട്രഷറർ സനോജ് ജോസും, വൈസ് ചെയർമാന്മാരായി എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ സാംസൺ പോൾ, സജി ലോഹിദാസ് എന്നിവരും ക്രോളി മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് എറിക്‌സൺ ജോസഫും ചുമതലയേറ്റു.
അംഗ അസ്സോസിയേഷനുകളിൽ നിന്നും ബിജു പോത്താനിക്കാട്, ജയപ്രകാശ് പണിക്കർ, ജിബി ജോണി, ജിന്റോ മാത്യു, മാത്യു വര്ഗീസ്, പവിത്രൻ ദാമോദരൻ, പ്രിയ മേനോൻ, ഷാദിന നൗഫൽ, ജോൺസൻ മാത്യു എന്നിവരും സംഘാടക സമിതിയിൽ പ്രവർത്തിക്കുന്നതായിരിക്കും.
അരുൺ മോഹൻ, ആഷ്‌ലി തോമസ്, ദീപ്തി ജെസ്സിൽ, ലിയോ മാത്യു, ലിറ്റോ കോരുത്, മധു, മിനി മോൾ, സജി സ്കറിയ, സുനോജ് ശ്രീനിവാസൻ, തേജു മാത്യു എന്നിവരായിരിക്കും വെന്യു & വോളന്റിയേഴ്‌സ് കമ്മിറ്റിയെ നയിക്കുക.
ഫുഡ് സേഫ്റ്റി കമ്മിറ്റി മെമ്പർമാരായി ആന്റണി തെക്കേപറമ്പിൽ, ബെന്നി കുറുമ്പേശ്വരത്ത്, ജോൺസൻ മാത്യൂസ്, ജെയിംസ് ജെറാൾഡ്, സലിം ജോസ്, ടോണി സെബാസ്റ്റ്യൻ, ബിജി ജോബി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സേഫ് ഗാർഡിങ്, ഫയർ ആൻഡ് സേഫ്റ്റി കമ്മിറ്റി ഭാരവാഹികളായി ബൈജു ശ്രീനിവാസ്, ജിബിൻ പി ജോയ്, ജസ്റ്റിൻ ചാണ്ടി, സിജു കുര്യാക്കോസ് എന്നിവർ ചുമതലയേറ്റു.
രെജിസ്ട്രേഷൻ & ഫ്രന്റ് ഓഫീസ് കമ്മിറ്റിയിൽ ക്ലാര പീറ്റർ, സജി ലോഹിദാസ്, സനോജ് ജോസ്, ഷാ ഹരിദാസ്, സ്റ്റാലിൻ പ്ലാവില എന്നിവർ പ്രവർത്തിക്കുന്നതായിരിക്കും.
സ്റ്റേജ് മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗമായി അഖില രാധാകൃഷ്ണൻ, ഡെന്നിസ് വറീദ്, ഹാഷിം കുഞ്ഞുമുഹമ്മദ്, ജേക്കബ് കോയിപ്പള്ളി, ജോസ് പ്രകാശ്, ജൂഡിത്ത് റോബിൻ, പ്രേംകുമാർ നായർ, റെനോൾഡ് മാനുവേൽ, സാംസൺ പോൾ, ശാരിക അമ്പിളി തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ബാക് ഓഫീസ് മാനേജ്‌മന്റ് പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മുൻ റീജിയണൽ പ്രസിഡന്റ് ആയിരുന്ന ആന്റണി എബ്രഹാമും, ജിജു കുര്യൻ, ബിനു ആൽബർട്ട്, സനൽ സിജോ എന്നിവരും ചേർന്നായിരിക്കും.
യുക്മ മുൻ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ, യുക്മ ദേശീയ സമിതി അംഗമായ ഷാജി തോമസ്, റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ് എന്നിവർ ചേർന്നതായിരിക്കും അപ്പീൽ കമ്മിറ്റി.
ലൈഫ് ലൈൻ, ജെ എം പി സോഫ്റ്റ്വെയർ, മലബാർ ഗോൾഡ്, ജോഷ്വാ ട്രീ പബ് & റെസ്‌റ്റോറന്റ്, വോസ്റ്റെക്, എം.ജി ട്യൂഷൻ, ബെസ്റ് ഓപ്ഷൻസ് ഫർണിച്ചർ തുടങ്ങിയ പ്രമുഖരാണ് സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയ്ക്ക് സ്പോൺസർമാരായായുള്ളത്.
സൗത്ത് ഈസ്റ്റ് റീജിയണിലെ മുപ്പതിൽ പരം അസോസിയേഷനുകൾ മാറ്റുരയ്ക്കുന്ന കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തുന്നത്.
ക്രോളി മലയാളി കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ മൂന്ന് വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ അരങ്ങേറുക. കലാമേളയിൽ പങ്കെടുക്കുന്നവർക്കായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണശാലയും സംഘാടകർ ഒരുക്കുന്നുണ്ട്.
കലാമേള വൻ വിജയമാക്കുന്നതിന് ഏവരുടെയും നിർലോഭമായ പിന്തുണ ഉണ്ടാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിക്കുന്നു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages