1 GBP = 110.55
breaking news

എൻഎച്ച്എസ് ഗുരുതര പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്; പരിഷ്‌കരണം അത്യന്താപേക്ഷികമെന്ന് പ്രധാനമന്ത്രി

എൻഎച്ച്എസ് ഗുരുതര പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്; പരിഷ്‌കരണം അത്യന്താപേക്ഷികമെന്ന് പ്രധാനമന്ത്രി

ലണ്ടൻ: എൻഎച്ച്എസ് ഗുരുതര പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ആരോഗ്യ സേവനത്തിൻ്റെ അവസ്ഥയെക്കുറിച്ച് സർക്കാർ നടത്തിയ ഒരു സ്വതന്ത്ര അന്വേഷണത്തിലാണ് ഗൗരവകരമായ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. റിപ്പോർട്ടിലെ വിശദവിവരങ്ങൾ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് പുറത്ത് വിടും. എൻഎച്ച്എസിനനെ പരിഷ്ക്കരിക്കുക അല്ലെങ്കിൽ പൂർണ്ണമായും ഇല്ലാതാകുമെന്നാണ് പ്രധാനമന്ത്രി നൽകുന്ന മുന്നറിയിപ്പ്.

അധികാരമേറ്റെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് എൻഎച്ച്എസ് പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉത്തരവിട്ടത്. സർജനായ ലോർഡ് ഡാർസിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

റെക്കോർഡ് വെയിറ്റിംഗ് ലിസ്റ്റുകളും ആശുപത്രികളിൽ അനാവശ്യമായി ചെലവഴിച്ച അധിക ബജറ്റും കഴിഞ്ഞ 15 വർഷമായി രാജ്യത്തിൻ്റെ ആരോഗ്യം പരിപാലനം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം അടുത്ത പത്ത് വർഷം കൊണ്ട് എൻഎച്ച്എസ് മികച്ചതാക്കാനായുള്ള നിർദ്ദേശങ്ങളും കർമ്മപദ്ധതികളും പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.

രാജ്യത്തെ ജനങ്ങളുടെ അനാരോഗ്യം പരിഹരിക്കുന്നതിനും രോഗികളായ ആളുകളെ ജോലിയിൽ തിരികെ കൊണ്ടുവരുന്നതിനുമായി കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുമെന്നും പ്രവേശനം മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രതിജ്ഞ ചെയ്യും. കാര്യക്ഷമതയില്ലാത്ത ആശുപത്രികളിൽ നിന്ന് ഫണ്ടിംഗ് കമ്മ്യൂണിറ്റി കെയറിലേക്ക് മാറ്റുന്നത് ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more