1 GBP = 107.88
breaking news

കലാമേള മത്സരങ്ങൾ പുരോഗമിക്കുമ്പോഴും അല്പം പോലും വിശ്രമമില്ലാതെ ബാക് ഓഫീസ് ടീം

കലാമേള മത്സരങ്ങൾ പുരോഗമിക്കുമ്പോഴും അല്പം പോലും വിശ്രമമില്ലാതെ ബാക് ഓഫീസ് ടീം

ഗ്ലോസ്റ്റെർഷെയർ: ആയിരത്തിലേറെ മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന യുക്മ ദേശീയ കലാമേള ആറു വേദികളിലായി പുരോഗമിക്കുമ്പോൾ അല്പം പോലും വിശ്രമമില്ലാതെയാണ് ബാക് ഓഫീസ് ടീം. മത്സരങ്ങൾ തീരുന്ന മുറയ്ക്ക് സമ്മാനദാന നിർവ്വഹണത്തിന് സമയവ്യത്യാസമില്ലാതെ മത്സരഫലങ്ങൾ എത്തിക്കുകയെന്ന പ്രധാന ഉത്തരവാദിത്വമാണ് ബാക് ഓഫീസ് ടീം ഏറ്റെടുത്തിരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയ പ്രവർത്തനങ്ങളാണ് ബാക് ഓഫീസ് ടീമിന്റേത്. റീജിയണൽ കലാമേളകൾ തീർന്ന മുറയ്ക്ക് തന്നെ ദേശീയ കലാമേളയ്ക്കുളള പ്രവർത്തനങ്ങൾ ബാക് ഓഫീസ് ടീം ആരംഭിച്ചിരുന്നു. യുക്മ മുൻ പ്രസിഡന്റും ലെയ്സൺ ഓഫീസറുമായ മനോജ്‌കുമാർ പിള്ള, മുൻ ദേശീയ സമിതിയംഗം തോമസ് മാറാട്ടുകുളം, യുക്മ ന്യൂസ് എഡിറ്റോറിയൽ ബോർഡംഗവും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹിയുമായ ബൈജു തോമസ്, ഷാജോ ജോസ്, ഷാജി വർഗ്ഗീസ്, നേഴ്‌സസ് ഫോറം സെക്രട്ടറി ഐസക് കുരുവിള തുടങ്ങിയവരാണ് എണ്ണയിട്ട യന്ത്രം പോലെ ബാക് ഓഫീസ് പ്രവർത്തനങ്ങളിൽ മുഴുകുന്നത്. മുൻ യുക്മ റീജിയണൽ ഭാരവാഹിയായ ജോസ് പി എം ന്റെ ഉടമസ്ഥയിലുള്ള ജെ എം പി സോഫ്ട്‍വെയറാണ് കലാമേളയ്ക്കായുള്ള സോഫ്റ്റ്വെയർ ഒരുക്കിയിട്ടുള്ളത്.

രാവിലെ എട്ടുമണി മുതൽ അല്പം പോലും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ബാക് ഓഫീസ് ടീമിന്റെ പ്രവർത്തനങ്ങളെ ദേശീയ അധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ അഭിനന്ദിച്ചു. ഇക്കുറിയും സമയബന്ധിതമായി കൃത്യതയോടുകൂടി സമ്മാനദാന നിർവഹണത്തിന് ബാക് ഓഫീസ് തയ്യാറാകുമെന്ന് സെക്രട്ടറി കുര്യൻ ജോർജ്ജ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more