1 GBP = 112.16
breaking news

”ഓണം പൊന്നോണം 24’ അടിപൊളിയാക്കി ഡ്രോയിട്വിച് മലയാളി അസോസിയേഷൻ

”ഓണം പൊന്നോണം 24’ അടിപൊളിയാക്കി ഡ്രോയിട്വിച് മലയാളി അസോസിയേഷൻ

ഡ്രോയിട്വിച് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത്തെ ഓണാഘോഷം ” ഓണം പൊന്നോണം 24’ വ്യത്യസ്ഥമായ പരിപാടികളാൽ സെപ്റ്റംബർ 14 നു സമ്പന്നമായി. ഫാ. ജോർജ് ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യുക്മ മിഡ്‌ലാൻഡ്‌സ് റീജിയൺ മുൻ ട്രഷററും, മുൻകാല വൈസ് പ്രസിഡന്റുമായ, നിലവിലെ കെ സി എയുടെ സ്ഥാപക പ്രസിഡന്റുമായ പോൾ ജോസഫുംബ്രിൻഡിലി മാനർ നഴ്സിംഗ് ഹോമിന്റെ മാനേജരുമായ ജെൻസി പൗളും ആശംസകൾ നേർന്നു.

മനോഹരമായ അത്തപ്പൂക്കളം, ഡ്രോയിട്വിച് സുന്ദരികളുടെ തിരുവാതിര, മാവേലി മന്നന് വരവേൽപ്പ്, വടംവലി, കസേരകളി, മിഠായി പിറക്ക്, സുന്ദരിക്ക് പൊട്ടുതുടൽ, ആനയ്ക്ക് വാലുവര, ഡി ജെ മുതലായവ പരിപാടികൾക്ക് മാറ്റേകി.

വിഭവസമൃദ്ധമായ സദ്യ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഡ്രോയിട്വിച് മലയാളികളുടെ ഓർമയിൽ തങ്ങി നിൽക്കുന്ന ഈ ഒന്നാം ഓണാഘോഷത്തിന് അതിമനോഹര കാലാവസ്ഥ മാറ്റു കൂട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more