1 GBP = 106.02
breaking news

കലാമേള വമ്പൻ വിജയത്തിലേക്ക്; എണ്ണയിട്ട യന്ത്രം പോലെ സംഘാടക സമിതി; സമ്മാനദാന ചടങ്ങിന് തുടക്കമാകുന്നു

കലാമേള വമ്പൻ വിജയത്തിലേക്ക്; എണ്ണയിട്ട യന്ത്രം പോലെ സംഘാടക സമിതി; സമ്മാനദാന ചടങ്ങിന് തുടക്കമാകുന്നു

ഗ്ലോസ്റ്റെർഷെയർ: യുക്മ ദേശീയ കലാമേള വമ്പൻ വിജയത്തിലേക്ക്. നിശ്ചിത സമയത്തിനുള്ളിൽ കലാമേള മത്സരങ്ങൾ നടത്തിത്തീർക്കുകയെന്നത് യുക്മ ദേശീയ സമിതിയെ സംബന്ധിച്ച് എന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ ഇക്കുറി വിപുലമായ സംഘാടകസമിതി രൂപീകരിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് ദേശീയ സമിതി കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.

രാത്രി പത്ത് മണിക്ക് മുൻപായി തന്നെ മുഴുവൻ മത്സരങ്ങളും നടത്തിയെടുക്കുകയെന്ന വലിയ വെല്ലുവിളിയാണ് സംഘാടക സമിതിക്ക് മുന്നിലുണ്ടായിരുന്നത്. രാവിലെ ഒൻപതര മണിയോടെ തന്നെ ആദ്യ മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ സമയക്ലിപ്‌തത പാലിക്കാൻ കഴിയുമെന്ന പ്രതീക്ഷ തന്നെയാണ് യുക്മ ദേശീയ നേതൃത്വത്തിനുണ്ടായിരുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ നേരത്തെ തന്നെ കലാമേളയ്ക്ക് തിരശീല വീഴുമ്പോൾ ഇക്കുറി ഒരു വമ്പൻ വിജയമായി മാറുകയാണ് യുക്മ ദേശീയ കലാമേള.

രണ്ടു വേദികളിലായി അവസാന മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പ്രധാന സ്റ്റേജിൽ ആദ്യഘട്ട സമ്മാനദാനവും യുക്മ ബമ്പർ നറുക്കെടുപ്പും നടക്കുകയാണ്. ആയിരങ്ങൾ ഒഴുകിയെത്തിയ കലാമേളയിൽ അസോസിയേഷൻ ഭാരവാഹികളും റീജിയണൽ ഭാരവാഹികളും ദേശീയ നേതൃത്വവും ഒരുമിച്ച് കൈകോർത്തതാണ് കലാമേളയുടെ വിജയത്തിലേക്ക് നയിക്കുന്നതെന്ന് ദേശീയ ഭാരവാഹികൾ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more