1 GBP = 106.79
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ ഉദ്‌ഘാടനം നിർവ്വഹിക്കും; ബേസിംഗ്‌സ്‌റ്റോക് കൗൺസിലർ സജീഷ് ടോം മുഖ്യാതിഥി

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ ഉദ്‌ഘാടനം നിർവ്വഹിക്കും; ബേസിംഗ്‌സ്‌റ്റോക് കൗൺസിലർ സജീഷ് ടോം മുഖ്യാതിഥി

സാലിസ്ബറി: പതിനഞ്ചാമത് യുക്മ കലാമേളയോടനുബന്ധിച്ച് നാളെ സാലിസ്ബറിയിൽ നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള യുക്മ നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ ഉദ്‌ഘാടനം ഉദ്‌ഘാടനം ചെയ്യും. റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങിൽ ബേസിംഗ്‌സ്‌റ്റോക് ആൻഡ്‌ ഡീൻ കൗൺസിലറും മുൻ യുക്മ നാഷണൽ സെക്രട്ടറിയുമായ സജീഷ് ടോം മുഖ്യാതിഥിയാകും. യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗവും മുൻ ദേശീയ ഭാരവാഹിയുമായ ടിറ്റോ തോമസ് ആശംസകൾ അർപ്പിച്ച് വേദിയെ അഭിസംബോധന ചെയ്യും.

രാവിലെ ഒൻപതര മണിയോടെ ആരംഭിക്കുന്ന കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് അറിയിച്ചു. സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ മുന്നൊരുക്കങ്ങൾക്ക് വിപുലമായ സംഘാടക സമിതിക്ക് രൂപം കൊടുത്തിരുന്നു. മുന്നൂറ്റിഎൺപതോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന കലാമേളയുടെ രജിസ്‌ട്രേഷൻ നടപടികൾ ഇതിനകം തന്നെ പൂർത്തിയായതായി ട്രഷറർ രാജേഷ് രാജ് വ്യക്തമാക്കി.

സാലിസ്ബറി സൗത്ത് വിൽറ്റ്സ് ഗ്രാമർ സ്‌കൂളിൽ നാല് വേദികളിലായി നടക്കുന്ന കലാമേളയിൽ റീജിയണിലെ പതിനേഴോളം അസോസിയേഷനുകളാണ് പങ്കെടുക്കുന്നത്. വിശാലമായ സൗജന്യ കാർപാർക്കിംഗ് സൗകര്യമുള്ള കലാമേള വേദിയിൽ കാണികൾക്ക് പ്രവേശന ഫീസ് ഈടാക്കുന്നതാണ്. മട്ടാഞ്ചേരി റെസ്റ്റോറന്റ് ഒരുക്കുന്ന ഭക്ഷണശാല കലാമേള നഗറിൽ മുഴുവൻ സമയവും രുചിയേറിയ നാടൻ വിഭവങ്ങൾ മിതമായ നിരക്കിൽ നൽകും.

ദിവസം മുഴുവൻ ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന കലാമേളയിൽ ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നതായി എസ്എംഎ പ്രസിഡന്റ് ജോബിൻ ജോൺ, രക്ഷാധികാരി ജോസ് കെ ആന്റണി എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more