1 GBP = 108.86
breaking news

സ്റ്റോക്ക്പോർട്ട് സെൻ്റ്. സെബാസ്റ്റ്യൻ സീറോ മലബാർ  മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിന് ഇന്ന് കൊടിയേറും…. പ്രധാന  സെപ്റ്റംബർ പതിനാലാം തീയതി ശനിയാഴ്ച

സ്റ്റോക്ക്പോർട്ട് സെൻ്റ്. സെബാസ്റ്റ്യൻ സീറോ മലബാർ  മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിന് ഇന്ന് കൊടിയേറും…. പ്രധാന  സെപ്റ്റംബർ പതിനാലാം തീയതി ശനിയാഴ്ച

സ്റ്റോക്ക് പോർട്ട് സെൻ്റ്. സെബാസ്റ്റ്യൻ സീറോ മലബാർ പ്രൊപ്പോസ് മിഷൻ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ സെപ്റ്റംബർ എട്ടാം തീയതി മുതൽ പതിനാലാം തീയതി വരെ നടത്തപ്പെടും.

സെപ്റ്റംബർ എട്ടാം തീയതി ഇന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റോക്ക് പോർട്ട് സെൻറ് ഫിലിപ്സ് ദേവാലയത്തിൽ വച്ച് മിഷൻ ഡയറക്ടർ ഫാദർ ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവ്വഹിക്കുന്നതോടെ ഭക്തിനിർഭരമായ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

തുടർന്ന് ഫാദർ ജോസ് കുന്നുംപുറത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ കുർബാനയും, അമ്പ് (കഴുന്ന് )വെഞ്ചരിപ്പും പ്രസിദേന്തി വാഴ്ചയും നടത്തപ്പെടും.വിശുദ്ധ കുർബാനയ്ക്കുശേഷം വെഞ്ചരിച്ച അമ്പും (കഴുന്നും) യൂണിറ്റ് ലീഡർമാരുടെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതായിരിക്കും.

തിരുനാളിന്റെ രണ്ടാം ദിനമായ സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സ്റ്റോക്ക് പോർട്ട് സെൻറ് ഫിലിപ്സ് പള്ളിയിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാദർ ജോസ് കുന്നുംപുറം മുഖ്യകാർമികത്വം വഹിക്കും. 

മുഖ്യതിരുനാള്‍ ദിനമായ സെപ്റ്റംബർ 14 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന്  ഹെയ്സൽഗ്രൂ സെൻറ് പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുർബാനയ്ക്ക് ഫാ. സ്റ്റാന്റോ വഴീപറമ്പില്‍ മുഖ്യകാര്‍മ്മികനായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം

വിശുദ്ധ സെബസ്ത്യാനോസിൻ്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടത്തപ്പെടും. പ്രദക്ഷിണ ശേഷം, നേര്‍ച്ചക്കും, കഴുന്ന് എഴുന്നള്ളിപ്പിനും ഉള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ന്നു സെൻ പീറ്റേഴ്സ് പാരിഷ് ഹാളിൽ വച്ച് നടക്കുന്ന സ്‌നേഹ വിരുന്നോടെ തിരുനാള്‍ അവസാനിക്കും.

തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി മിഷന്‍ ഡയറക്ടര്‍ ഫാദർ ജോസഫ് കുന്നുംപുറം, കൈക്കാരന്മാരായ ബിജു ചക്യയായിൽ, ജോൺ ജോജി, സൺഡേ സ്കൂൾ ഹെഡ് ടീച്ചർ റോയി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായും തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായും മിഷൻ ഡറക്ടർ റവ.ഫാ.ജോസ് കുന്നുംപുറം പള്ളികമ്മിറ്റി ഭാരവാഹികൾ എന്നിവർ അറിയിച്ചു.

തിരുനാൾ തിരുക്കർമ്മങ്ങൾ നടക്കുന്ന ദേവാലയങ്ങളുടെ വിലാസം:-

St.Peters Church,

Stockport, 

SK7 4EA.

St. Philips Church,

Half Moon Lane,

Offerton,

Stockport,

SK2 5LB.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more