- ലബനാനിലും ഗസ്സയിലും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേൽ; ലെബനനിൽ മരണസംഖ്യ 2000 കടന്നു
- ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്; കടുത്ത ഭാഷയിൽ വിമർശിച്ച് നെതന്യാഹു
- തിരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റിൽപ്പറത്തി ശ്രീലങ്കൻ സർക്കാർ
- യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും....യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും
- മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ വിസ്മയനീയമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ സന്ദർശനം.
- ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് ഇസ്രായേലിനോട് ട്രംപ്
- ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് ആക്രമണം
വഞ്ചിപ്പാട്ടിന്റെ മേളത്തോടെ യു കെ മലയാളികൾ മാൻവേഴ്സ് തടാകക്കരയിലേക്ക്…യുക്മ – ടിഫിൻബോക്സ് കേരളാപൂരം വള്ളംകളി ഇന്ന്….സുരഭി ലക്ഷ്മി സെലിബ്രിറ്റി ഗസ്റ്റ്….മേയർ ബൈജു തിട്ടാല വിശിഷ്ടാതിഥി
- Aug 31, 2024
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 ഇന്ന് ആഗസ്റ്റ് 31 ശനിയാഴ്ച മാൻവേഴ്സ് തടാകക്കരയിൽ അരങ്ങേറുകയാണ്. യുകെ മലയാളികൾ വഞ്ചിപ്പാട്ടിൻ്റെ മേളത്തോടെ ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്കു ഒഴുകിയെത്തുമ്പോൾ ഇതുവരെ യുകെ മലയാളികൾ ദർശിച്ചിട്ടില്ലാത്ത മലയാളികളുടെ മനുഷ്യ സമുദ്രമായി അത് മാറും. മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത അഭിനേത്രി സുരഭി ലക്ഷ്മി, കേംബ്രിഡ്ജ് മേയർ പ്രിയങ്കരനായ ബൈജു തിട്ടാല എന്നിവർ മുഖ്യാതിഥികളായി ഇന്നത്തെ പരിപാടികളിൽ പങ്കെടുക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന മത്സരവേദിയിലേക്ക് രാവിലെ 8 മണി മുതൽ പ്രവേശനം അനുവദിക്കുന്നതാണ്.
സെലിബ്രിറ്റി ഗസ്റ്റായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തുന്നു എന്നത് ഈ വർഷത്തെ കേരളാപൂരത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. സിനിമ, ടെലിവിഷൻ, നാടക മേഖലകളിലെ നിറ സാന്നിദ്ധ്യമായ സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മീഡിയ വൺ സംപ്രേക്ഷണം ചെയ്ത M80 മൂസ എന്ന ടെലിവിഷൻ സീരിയലിലെ പാത്തു എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ ചേക്കേറിയ സുരഭി ലക്ഷ്മി ദേശീയ അവാർഡിന് പുറമെ 2017 ൽ കേരള സ്റ്റെയിറ്റ് ഫിലിം അവാർഡ്സിൽ സ്പെഷ്യൽ ജൂറി മെൻഷൻ അവാർഡും കരസ്ഥമാക്കി. ഒന്നിലേറെ തവണ കേരള ഫിലിം ക്രിട്ടിക്സ് അവാർഡിലെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ സുരഭി കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാർഡ് ബോംബെ ടെയ്‌ലേഴ്സ് എന്ന നാടകത്തിലൂടെ സ്വന്തമാക്കി.
2005 ൽ ഇറങ്ങിയ ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലെ നളിനിയെന്ന കഥാപാത്രത്തിലൂടെ സിനിമയിൽ എത്തിയ സുരഭി ഇതിനോടകം 45 ൽ അധികം ചിത്രങ്ങളിൽ തൻറെ അനിതര സാധാരണമായ അഭിനയം കാഴ്ച വെച്ചു. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോ വിജയിയായി ടെലിവിഷൻ രംഗത്തെത്തിയ സുരഭി പിന്നീട് നിരവധി സീരിയലുകളിൽ വേഷമിട്ടു. ടെലിവിഷനിലും സിനിമയിലും അഭിനയിക്കുന്നതോടൊപ്പം അതിലേറെ താല്പര്യത്തോടെ നാടകത്തെ സ്നേഹിച്ച സുരഭി പത്തോളം നാടകങ്ങളിൽ വേഷമിടുകയും നാല് നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.
തിരക്കേറിയ അഭിനയ ജീവിതത്തോടൊപ്പം മികച്ച അക്കാദമിക് നേട്ടങ്ങളും കരസ്ഥമാക്കിയ സുരഭി 2009 ൽ BA ഭരതനാട്യം പഠനം പൂർത്തിയാക്കിയത് ഒന്നാം റാങ്കോടെയാണ്. തുടർന്ന് 2011 ൽ തീയേറ്റർ ആർട്സിൽ MA യും പിന്നീട് MG യൂണിവേഴ്സിറ്റിയിൽ നിന്ന് പെർഫോർമിങ് ആർട്സിൽ എം.ഫിലും കരസ്ഥമാക്കി. കാലടി ശ്രീശങ്കരാചാര്യ കോളേജിൽ ഗവേഷണ വിദ്യാർത്ഥിനിയായ സുരഭി തിരക്കേറിയ കലാജീവിതത്തോടൊപ്പം തന്റെ പഠനവും ഭംഗിയായി മൂന്നോട്ട് കൊണ്ട് പോകുന്നു.
ബൈജു തിട്ടാല
യുകെയിലെ പ്രസിദ്ധമായ കേംബ്രിഡ്ജ് നഗരത്തിന്റെ മേയർ ബൈജു തിട്ടാലയാണ് ആറാമത് യുക്മ ടിഫിൻ ബോക്സ് കേരളപൂരത്തിന്റെ വിശിഷ്ടാതിഥി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി യുകെ മലയാളികൾക്കിടയിലെ പരിചിത മുഖമായ ബൈജു കേംബ്രിഡ്ജ് മേയറാകുന്ന ആദ്യ ഏഷ്യൻ വംശജനാണ്.
പത്ത് നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന കേംബ്രിഡ്ജെന്ന മഹാനഗരത്തിന്റെ മേയർ പദവി ഒരു ആലങ്കാരിക പദവിയല്ല ബൈജുവിന്. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ബൈജു ജനസേവനത്തിനുള്ള ഒരവസരമായാണ് മേയർ പദവിയെ കാണുന്നത്. ഒരു സോളിസിറ്ററായ ബൈജു യുക്മ ലീഗൽ അഡ്വൈസർ കൂടിയാണ്. കുട്ടനാടിൻറെ പാരമ്പര്യം പേറി യുകെയിലെത്തിയ ബൈജു യുക്മ വള്ളംകളിയിലെ ഒരു സ്ഥിര സാന്നിദ്ധ്യവുമാണ്.
നിരവധി മലയാളി അസോസിയേഷനുകൾ ഏകദിന വിനോദയാത്ര മാൻവേഴ്സിലെ കേരളാപൂരം കാണുവാനായി സംഘടിപ്പിച്ചിട്ടുണ്ട്. യുകെ മലയാളി സമൂഹം അത്രയേറെ ഹൃദയത്തിലേറ്റിയ മെഗാ ഇവൻ്റാണ് യുക്മ കേരളാപൂരം വള്ളംകളി. ഓരോ വർഷവും കൂടുതൽ കാണികൾ എത്തുന്നത് ഇതിൻ്റെ തെളിവാണ്. ഇപ്രാവശ്യം 10000ത്തിനും 15000 ത്തിനുമിടയിൽ കാണികളെ സംഘാടകർ പ്രതീക്ഷിക്കുന്നു. വേദിയിൽ വിവിധ കലാപരിപാടികൾ, ചായ് & കോഡ്സ് മ്യൂസിക് ബാൻ്റ്, മെഗാ തിരുവാതിര, ഫ്യൂഷൻ ഡാൻസ് എന്നിവയും കാണികളുടെ മനംകവരും. രാവിലെ മുതൽ ടോണ്ടനിലെ പ്രശസ്ത കാറ്ററിംഗ് സ്ഥാപനമായ മട്ടാഞ്ചേരിയുടെ ഫുഡ് സ്റ്റാളുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. വിവിധ തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ ഫുഡ് സ്റ്റാളുകളിലൂടെ മിതമായ നിരക്കിൽ ലഭ്യമായിരിക്കും. ബിവറേജ് സ്റ്റാളും, ഗ്രോസറി സ്റ്റാളും കേരളാപൂരം വേദിയിൽ പ്രവർത്തിക്കുന്നതാണ്.
തൽസമയ സംപ്രേക്ഷണവുമായി മാഗ്നാവിഷൻ ടിവി
യുക്മ കേരളാപൂരം വള്ളംകളി ലൈവ് മാഗ്നാവിഷൻ ടിവിയിൽ ലഭ്യമാണ്. വള്ളംകളി മത്സരം തൽസമയം പ്രേക്ഷകരിലെത്തിക്കുവാൻ വിപുലമായ ഒരുക്കങ്ങളുമായാണ് മാഗ്നാവിഷൻ ടിവി എത്തുന്നത്. മത്സരത്തിൻ്റെ എല്ലാ ദൃശ്യങ്ങളും പകർത്താൻ 9 ക്യാമറകൾ ഉൾപ്പെടെ വലിയൊരു ടീമുമായാണ് മാഗ്നാവിഷൻ ടിവി മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തുന്നത്.തികച്ചും സൗജന്യമായ മാഗ്നാവിഷൻ ടിവിയുടെ അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ , സ്മാർട് ടിവിയിൽ ഇൻസ്റ്റാൾ ചെയ്യുക. Yupp ടിവിയിലും, www.magnavision.tvഎന്ന വെബ്സൈറ്റിലും യുക്മയുടെ ഫേസ്ബുക് പേജിലും ലൈവ് ലഭ്യമായിരിക്കും.
താഴെ കൊടുത്തിരിക്കുന്ന appകൾ ഡൗൺലോഡ് ചെയ്ത് വള്ളംകളിയുടെ ലൈവ് പരിപാടികൾ കാണാവുന്നതാണ്.
https://play.google.com/store/apps/details?id=tv.magnavision.magnavisiontv&hl=en_GB&gl=US&pli=1
https://apps.apple.com/gb/app/magnavision-tv/id1174403395
യുക്മ ടിഫിൻബോക്സ് കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, ജോയിൻ്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുൻ പ്രസിഡൻ്റും ലെയ്സൺ ഓഫീസറുമായ മനോജ്കുമാർ പിള്ള, മുൻ ജനറൽ സെക്രട്ടറിയും പി ആർ ഒ യുമായ അലക്സ് വർഗീസ്, മുൻ ജോയിൻ്റ് ട്രഷററും ബോട്ട് റെയ്സ് മാനേജരുമായ ജയകുമാർ നായർ, മുൻ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ, മുൻ വൈസ് പ്രസിഡൻ്റും ദേശീയ സമിതിയംഗവുമായ ടിറ്റോ തോമസ്, മുൻ ജോയിൻറ് സെക്രട്ടറി സെലീനാ സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്.
യുക്മ ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ മുൻ ട്രഷറർ ഷാജി തോമസ്, സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജാക്സൺ തോമസ്, ബിനോ ആൻ്റണി, ജിജോ മാധവപ്പള്ളിൽ, സണ്ണി ഡാനിയേൽ, സന്തോഷ് തോമസ്, റീജിയണൽ പ്രസിഡൻ്റുമാരായ വർഗീസ് ഡാനിയേൽ, സുജു ജോസഫ്, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, ബിജു പീറ്റർ, തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിച്ച് വരുന്നു.
കാർ പാർക്കിംഗ്
കേരളാപൂരം വള്ളംകളി മത്സരം കാണാനെത്തുന്നവർ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ തന്നെ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ശ്രദ്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഇന്നത്തെ വള്ളംകളി മത്സരത്തിൽ റണ്ണിംഗ് കമൻ്ററിയുമായി സി എ ജോസഫ്, ഷൈമോൻ തോട്ടുങ്കൽ, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവർ കാണികളെ ആവേശഭരിതരാക്കും.
യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, ദേവലാൽ സഹദേവൻ, യുക്മ നേതാക്കൻമാരായ വർഗീസ് ജോൺ, കെ പി വിജി, സജീഷ് ടോം, തമ്പി ജോസ്, ബൈജു തോമസ്, എബ്രഹാം ലൂക്കോസ്, ജയ്സൻ ജോർജ്, റീജിയണൽ ഭാരവാഹികളായ സുനിൽ, ജോബിൻ, പീറ്റർ ജോസഫ്, അമ്പിളി സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, ജാക്സൻ, അഡ്വ.ജോബി പുതുകുളങ്ങര, ബിജു മൈക്കിൾ, സാജൻ പടിക്കമാലിൽ, ജേക്കബ് കളപ്പുരയ്ക്കൽ, സനോജ് ജോസ്, യുക്മ നഴ്സസ് ഫോറം ഭാരവാഹികളായ സോണി കുര്യൻ, ഐസക് കുരുവിള, ഷൈനി ബിജോയ് തുടങ്ങി റീജിയണൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങി വലിയൊരു ടീമിൻ്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻ്റെ സാക്ഷാത്ക്കാരമാണ് ഇന്ന് മാൻവേഴ്‌സ് തടാകത്തിൽ കാണാൻ പോകുന്ന പൂരക്കാഴ്ചകൾ.
യുക്മ-ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി – 2024 ന്റെ പ്രധാന സ്പോൺസേഴ്സ് ടിഫിൻ ബോക്സ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോൾ, ക്ലബ്ബ് മില്ല്യണയർ, പോൾ ജോൺ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, മലബാർ ഗോൾഡ്, തെരേസാസ്, കൂട്ടാൻ, ഗ്ലോബൽ സ്റ്റഡി ലിങ്ക്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ് എന്നിവരാണ്
വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി ഇന്ന് ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
Latest News:
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 16 ) കാര്‍മേഘങ്ങള്‍
16 - കാര്‍മേഘങ്ങള്‍ സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യ...Kala And Sahithyamയാക്കോബായ സുറിയാനി സഭ യുകെ 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു.
ബിർമിംഗ്ഹാം: യാക്കോബായ സുറിയാനി സഭ യുകെ 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു. ബ...Spiritualലബനാനിലും ഗസ്സയിലും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേൽ; ലെബനനിൽ മരണസംഖ്യ 2000 കടന്നു
ബൈറൂത്: യു.എസുമായി ചേർന്ന് ഇറാനുനേരെയുള്ള ഇസ്രായേൽ പ്രത്യാക്രമണം ആസന്നമെന്...Worldഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്; കടുത്ത ഭാഷയിൽ വിമർശിച്ച് നെതന്യാഹു
പാരീസ്: ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്. പ്രസിഡന്റ് ഇമാനുവൽ മാക്രോണാണ് ആയുധകയറ്റ...Worldതിരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റിൽപ്പറത്തി ശ്രീലങ്കൻ സർക്കാർ
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ മുൻ സർക്കാർ തയാറാക്കിയ വിവ...Breaking Newsയുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും....യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, ...
അലക്സ് വർഗീസ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) നാദസ്വരനൃത്ത രൂപങ്ങളുടെ പ്രവാസ ലോകത്ത...uukmaന്യൂ കാസിലിൽ പരിശുദ്ധ ജപമാല രാജ്ഞി യുടെ തിരുനാൾ നാളെ സമാപിക്കും , ഇന്ന് പൂർവിക സ്മരണ
ഷൈമോൻ തോട്ടുങ്കൽ ന്യൂകാസിൽ . ന്യൂ കാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷനിൽ ഒരാഴ്ചയായി നടന്നു വരുന...Uncategorizedമാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ വിസ്മയനീയമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ സന്ദർശനം.
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ...Uncategorized
Post Your Comments Here ( Click here for malayalam )
Latest Updates
- കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 16 ) കാര്‍മേഘങ്ങള്‍ 16 – കാര്‍മേഘങ്ങള്‍ സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍പറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു. അവന് ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ. അവന് അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി. അതു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്ദാമാ എന്നു പേര് ആയി.-അപ്പോസ്തോലന്മാരുടെ പ്രവൃത്തികള്‍, അധ്യായം 1 ലൂയിസിനൊരു
- യാക്കോബായ സുറിയാനി സഭ യുകെ 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു. ബിർമിംഗ്ഹാം: യാക്കോബായ സുറിയാനി സഭ യുകെ 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു. ബിർമിംഗ്ഹാം സെന്റ് ജോർജ് ഇടവക പള്ളിയിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയിൽ നടന്ന ഭദ്രാസന പള്ളിപ്രതിപുരുഷയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭദ്രാസന സെക്രട്ടറി ആയി ബഹു അബിൻ ഊന്നുകല്ലിങ്കൽ കശീശ്ശയും ഭദ്രാസന ട്രഷറർ ആയി ശ്രീ ഷിബി ചേപ്പനത്തും വീണ്ടും ചുമതലയേറ്റു. ഭദ്രാസന വൈസ് പ്രസിഡണ്ടായി ബഹു എൽദോസ് കൗങ്ങംപിള്ളിൽ കശീശ്ശയും
- ന്യൂ കാസിലിൽ പരിശുദ്ധ ജപമാല രാജ്ഞി യുടെ തിരുനാൾ നാളെ സമാപിക്കും , ഇന്ന് പൂർവിക സ്മരണ ഷൈമോൻ തോട്ടുങ്കൽ ന്യൂകാസിൽ . ന്യൂ കാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷനിൽ ഒരാഴ്ചയായി നടന്നു വരുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ നാളെ സമാപിക്കും . സെപ്റ്റംബർ 29 ന് മിഷൻ ഡയറക്ടർ റെവ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ നടത്തിയ കൊടിയേറ്റ് കർമ്മത്തോടെ ആരംഭിച്ച തിരുനാൾ കർമ്മങ്ങളിൽ എല്ലാ ദിവസവും വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാർഥനയും നടന്നു
- തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി; മൃതദേഹം ഇലന്തൂർ പള്ളിയിൽ പൊതുദർശനത്തിന് വെച്ചു തിരുവനന്തപുരം: 56 വർഷം മുൻപ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി. ഗാർഡ് ഓഫ് ഓണർ നൽകി സംസ്ഥാന സർക്കാർ ആദരിച്ചു. മൃതദേഹം ജന്മാനാടായ ഇലന്തൂരിലെ പള്ളിയിൽ എത്തിച്ചിട്ടുണ്ട്. പള്ളിയിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. സംസ്കാര ശുഷ്രൂഷയ്ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. 3 മണിക്ക് പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ മൃതദേഹം സംസ്കരിക്കും. 1968ലെ വിമാനാപകടത്തിലാണ് തോമസ് ചെറിയാൻ കൊല്ലപ്പെടുന്നത്. ഫെബ്രുവരി ഏഴിനാണ് ലഡാക്കിൽ 103 പേരുമായി പോയ സൈനിക
- കുവൈത്തിന്റെ ജിഡിപിയേക്കാള്‍ കൂടുതല്‍ ആസ്തി: ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി സുക്കര്‍ബര്‍ഗ് ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മെറ്റയുടെ ഓഹരി മൂല്യം കുതിച്ചതിന്റെ ഫലമായാണ് നേട്ടം. ബ്ലൂംബെര്‍ഗ് ബില്യനേഴ്സ് ഇന്‍ഡക്സ് പ്രകാരം 206.2 ബില്യണ്‍ ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി. 205.1 ബില്യണ്‍ ഡോളറാണ് പട്ടികയില്‍ മൂന്നാമതായ ജെഫ് ബെസോസിന്റെ ആസ്തി. പട്ടികയില്‍ ഒന്നാമത് ടെസ്ല സിഇഒ ഇലോണ്‍ മസ്ക് ആണ്. കുവൈത്തിന്റെ മൊത്ത ആഭ്യന്ത ഉല്‍പ്പാദന (ജിഡിപി)ത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
click on malayalam character to switch languages