1 GBP = 106.79
breaking news

ബിസ്‌റ്റോളിൽ മരണമടഞ്ഞ ടി എസ് സതീശന്റെ സംസ്കാര ചടങ്ങുകൾ ഒക്ടോബർ ഒൻപതിന്; ശനിയാഴ്ച പൊതുദർശനം

ബിസ്‌റ്റോളിൽ മരണമടഞ്ഞ ടി എസ് സതീശന്റെ സംസ്കാര ചടങ്ങുകൾ ഒക്ടോബർ ഒൻപതിന്; ശനിയാഴ്ച പൊതുദർശനം

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിൽ മരണമടഞ്ഞ ടി എസ് സതീശന്റെ സംസ്‌കാരം ഒക്ടോബര്‍ ഒന്‍പതാം തീയതി ബുധനാഴ്ച നടക്കും. പൊതുദര്‍ശനം ശനിയാഴ്ച ബ്രിസ്റ്റോളിലെ ബിസിഎം ഫ്യൂണറല്‍ സര്‍വ്വീസിലാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദര്‍ശനം നടക്കുക. ഒന്‍പതാം തീയതി വൈകിട്ട് 3.15നാണ് വെസ്റ്റര്‍ലൈ സെമിത്തേരി ആന്റ് ക്രിമറ്റോറിയത്തില്‍ സംസ്‌കാരം നടക്കുക.

ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു ടി എസ് സതീശന്‍. ബ്രിസ്റ്റോള്‍ സൗത്ത് മേഡ് ഹോസ്പിറ്റലില്‍ വച്ചാണ് സെപ്റ്റംബര്‍ 24ന് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നു ദിവസമായി ഇതേ ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു അദ്ദേഹം.

പ്രവാസി എസ്എന്‍ഡിപി യോഗം യുകെ വൈസ് പ്രസിഡന്റ് ശ്യാമള സതീശനാണ് ഭാര്യ. സുസ്മിത്, തുഷാര എന്നിവര്‍ മക്കളാണ്. ഇരുപത് വര്‍ഷം മുമ്പ് യുകെയിലെത്തിയ സതീശന്‍ നാട്ടില്‍ കോട്ടയം തെള്ളകം സ്വദേശിയാണ്.

സംക്രാന്തി കൈലാസം തേവര്‍കാട്ടുശ്ശേരില്‍ കുടുംബാംഗമാണ്. പരേതനായ ടി. കെ. സുകുമാരന്‍, സരള എന്നിവരാണ് മാതാപിതാക്കള്‍. സുഗത, സാബു, മനോജ് എന്നിവര്‍ സഹോദരങ്ങളും.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

BCM Funeral Servi-ces, 177 Crow Ln, Henbury, Bristol BS10 7DR

സെമിത്തേരിയുടെ വിലാസം

Westerleigh Cemetery and Crematorium, Westerleigh Rd, Westerleigh, Bristol BS37 8QP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more