എൻഎംസിഎ ‘മധുരമീ ഓണം’ ഇന്ന് നോട്ടിംഗ്ഹാമിൽ; യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്‌ഘാടനം നിർവ്വഹിക്കും; പ്രശസ്ത മിനിസ്ക്രീൻ അവതാരക ലക്ഷ്മി നക്ഷത്ര വിശിഷ്ടാതിഥിയാകും
Sep 21, 2024
നോട്ടിംഗ്ഹാം: ഏവരും ആവേശത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്ന എൻഎംസിഎയുടെ ഓണാഘോഷ പരിപാടിയായ ‘മധുരമീ ഓണം’ ഇന്ന് നോട്ടിംഗ്ഹാമിൽ. രാവിലെ പതിനൊന്ന് മണി മുതൽ രാത്രി എട്ടുമണി വരെ ഒരു ഉത്സവം തന്നെയാണ് ഇത്തവണ എൻഎംസിഎ ഒരുക്കിയിരിക്കുന്നത്. ഓണസദ്യയും, മാവേലിയും, പുലികളിയും, ചെണ്ടമേളവും, പാട്ടും, നൃത്തവും, ലൈവ് ബാൻഡും, തട്ടുകടയും തുടങ്ങി കേരളനാടിന്റെ വൈവിധ്യങ്ങൾ ഇങ്ങ് നോട്ടിംഗ്ഹാമിൽ എത്തിക്കുകയാണ് എൻഎംസിഎ.
പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റിയൻ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത മിനിസ്ക്രീൻ അവതാരക ലക്ഷ്മി നക്ഷത്ര വിശിഷ്ടാതിഥിയാകും. ചടങ്ങിൽ യുക്മ നാഷണൽ ട്രഷററും എൻഎംസിഎ പിആർഒയുമായ ഡിക്സ് ജോർജ്ജും പങ്കെടുക്കും.
മുൻ വർഷങ്ങളിലേതു പോലെ തന്നെ പരിപാടിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ ഇത്തവണയും എൻഎംസിഎ യുടെ വെബ്സൈറ്റിൽ നിന്ന് ലഭ്യമാക്കിയിരുന്നു. എൻഎംസിഎ മെംബേർസ് ആയിട്ടുള്ളവർക്കും അല്ലാത്തവർക്കും വെവ്വേറെ ടിക്കറ്റ് നിരക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മെംബേർസ് അല്ലാത്തവർക്ക് വെബ്‌സൈറ്റിൽ നിന്ന് തന്നെ മെമ്പർഷിപ് എടുത്തു മെമ്പർമാർക്കുള്ള റേറ്റിൽ ടിക്കറ്റ് കരസ്ഥമാക്കാനുള്ള അവസരവും എൻഎംസിഎ ഒരുക്കിയിരുന്നു.
നോട്ടിങ്ഹാമിലെ പ്രശസ്തമായ കൊട്ടാരം റെസ്റ്റോറന്റ് ആണ് ഇത്തവണ ഓണസദ്യ ഒരുക്കുന്നത്. ഓണപരിപാടിയിൽ പങ്കെടുക്കുന്നവർക്കായി സെപ്റ്റംബർ 21 മുതൽ നവംബർ 30 വരെ കൊട്ടാരം റെസ്റ്റോറന്റിൽ 20% ഡിസ്‌കൗണ്ടും എൻഎംസിഎ കുടുംബത്തിനായി നൽകിയിട്ടുണ്ട്.
18 വയസ്സ് കഴിഞ്ഞവർക്ക് £20, രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള ഒരു കുട്ടിയും ഉള്ള ഫാമിലിക്ക് £50, രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള രണ്ടു കുട്ടികളുമുള്ള ഫാമിലിക്ക് £65 രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള മൂന്നു കുട്ടികളുമുള്ള ഫാമിലിക്ക് £75 മൂന്നിന് മുകളിൽ കുട്ടികളുണ്ടെങ്കിൽ അവർക്കു ഓരോരുത്തർക്കും £10 വച്ചും നാട്ടിൽനിന്നു കുടുംബാംഗങ്ങളെ സന്ദർശിക്കുവാൻ വന്ന മാതാപിതാക്കൾക്ക് ഒരാൾക്ക് £10 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. മെമ്പർമാരല്ലാത്തവർക്കുള്ള പ്രേത്യേക ടിക്കറ്റ് നിരക്കുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രശസ്ത ഗായകനും-സിനിമാ സംഗീത സംവിധായകനും UK മലയാളികൾക്ക് സുപരിചിതനുമായ ഗോകുൽ ഹർഷൻ നേതൃത്വം കൊടുക്കുന്ന ചായ് ആൻഡ് കോഡ്‌സ് ബാൻഡ് ആണ് മധുരമീ ഓണത്തിലെ പ്രധാന ആകർഷണം. നാട്ടിലെ മെഗാഷോകളിലും താര-സംഗീത നിശകളിലും സ്ഥിരം സാന്നിധ്യമായിരുന്ന സംഗീതജ്ഞരാണ് ഈ ബാൻഡിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഗോകുൽ ഹർഷന് പുറമേ ആശിഷ് രമേഷ്, എബിൻ തോമസ്, കൃഷ്ണ ജഗദീഷ്, സുബിൻ പാപ്പച്ചൻ തുടങ്ങിയവരാണ് ബാൻഡിലെ മറ്റ് അംഗങ്ങൾ.
‘ മധുരമീ ഓണം’ ഉത്സവമാക്കാനുള്ള ക്രമീകരണങ്ങൾ ഇതിനകം തന്നെ ഒരുക്കിയതായി പ്രസിഡന്റ് അഡ്വ ജോബി പുതുക്കുളങ്ങര, സെക്രട്ടറി അനിത മധു, ട്രഷറർ ബെന്നി ജോസഫ് തുടങ്ങിയവർ അറിയിച്ചു.
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്‌ഘാടനം നിർവ്വഹിക്കും /
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
click on malayalam character to switch languages