സ്വന്തം ലേഖകൻ
ഗ്ലോസ്റ്റെർഷെയർ: പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീല വീണപ്പോൾ സംഘാടക മികവിൽ പുതു ചരിത്രമെഴുതുകയാണ് യുക്മ. യുക്മ ദേശീയ നേതൃത്വത്തിനൊപ്പം റീജിയണൽ ഭാരവാഹികളും വിവിധ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും യുക്മയെ സ്നേഹിക്കുന്നവരും ഒരേ മനസ്സോടെ പ്രവർത്തിച്ചപ്പോൾ പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ആവേശകരമായ പരിസമാപ്തി.
രാജ്യത്തിൻറെ നാനാഭാഗത്തു നിന്നുമെത്തുന്ന മത്സരാത്ഥികൾക്കും രക്ഷിതാക്കൾക്കും സംഘാടകർക്കും രാവേറെ നീണ്ടു നിൽക്കുന്ന മത്സരങ്ങൾ ഒരുപോലെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇക്കുറി കൂടുതൽ വേദികൾ തയ്യാറാക്കിയതും ഓരോ വേദികളിലും നടക്കേണ്ട മത്സരങ്ങൾ സമയബന്ധിതമായി തന്നെ ആരംഭിക്കുവാനും നടത്തി തീർക്കുവാനും സംഘാടക സമിതി പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു.
റീജിയണൽ കലാമേളകൾ പുരോഗമിക്കുമ്പോൾ തന്നെ പ്രത്യേക അവലോകന യോഗങ്ങൾ നടത്തിയായിരുന്നു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നത്. യുക്മ ദേശീയ റീജിയണൽ നേതൃത്വത്തിനൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരുമുൾപ്പെടെ വലിയൊരു സംഘമാണ് തലേദിവസം മുതൽ ബിഷപ്‌സ് ക്ളീവ് സ്‌കൂളിൽ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ നടത്തിയത്.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ആറു വേദികളാണ് ഇത്തവണ ഒരുക്കിയത്. രാവിലെ ഒൻപതര മണിക്ക് തന്നെ ആദ്യ മത്സരങ്ങൾ വേദിയിലെത്തിയിരുന്നു. സ്റ്റേജ് മാനേജ്‌മെന്റ് കൈകാര്യം ചെയ്യാൻ പരിണിത പ്രജ്ഞരായവർ തന്നെയെത്തിയപ്പോൾ കാര്യങ്ങൾ കൂടുതൽ സുഗമമായി. രാവിലെ മുതൽ ബാക് ഓഫിസ് ടീമിന്റെ പ്രവർത്തനങ്ങളും കാര്യക്ഷമമായി. രണ്ടു വേദികളിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോഴും ആദ്യ മത്സരഫലങ്ങളുടെ സമ്മാനദാനം സ്റ്റേജ് ഒന്നിൽ ആരംഭിച്ചിരുന്നു.
നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ രാത്രി പന്ത്രണ്ട് മണിക്ക് മുൻപായി തന്നെ കലാമേളയ്ക്ക് തിരശീല വീണപ്പോൾ ഏവരുടെയും മുഖത്ത് സന്തോഷത്തിളക്കമായിരുന്നു, ഒപ്പം യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ചെയർമാനായുള്ള ഓർഗനൈസിംഗ് കമ്മിറ്റിക്കിത് അഭിമാന നിമിഷവും…
കലാമേള ഓർഗനൈസിംഗ് കമ്മിറ്റിയിൽ പ്രവർത്തിച്ചവർ:
ചെയർമാൻ – ഡോ. ബിജു പെരിങ്ങത്തറ
ചീഫ് കോർഡിനേറ്റർ – കുര്യൻ ജോർജ്ജ്
ജനറൽ കൺവീനർ – ജയകുമാർ നായർ
ഇവൻറ് ഓർഗനൈസർ – അഡ്വ. എബി സെബാസ്റ്റ്യൻ
ഫിനാൻസ് കൺട്രോൾ – ഡിക്സ് ജോർജ്ജ്, അബ്രാഹം പൊന്നുംപുരയിടം
വൈസ് ചെയർമാൻമാർ – ഷീജോ വർഗ്ഗീസ്സ്, ലീനുമോൾ ചാക്കോ, സുജു ജോസഫ്, ടിറ്റോതോമസ്
കോർഡിനേറ്റേഴ്സ് – പീറ്റർ താണോലിൽ, സ്മിത തോട്ടം, സുനിൽ ജോർജ്
ഓഫീസ് മാനേജ്മെൻറ് – മനോജ്കുമാർ പിള്ള, ബൈജു തോമസ്, തോമസ് മാറാട്ടുകളം, ജിപ്സൺ തോമസ്, സാജോ ജോസ്
പബ്ളിസിറ്റി & മീഡിയ മാനേജ്മെൻറ് – അലക്‌സ് വർഗീസ്, സജീഷ് ടോം, ജഗ്ഗി ജോസഫ്, ഷൈമോൻ തോട്ടുങ്കൽ
കൺവീനർമാർ – ഷാജി തോമസ്, സാജൻ സത്യൻ, സണ്ണിമോൻ മത്തായി, അഡ്വ. ജാക്സൺ തോമസ്, വർഗീസ് ഡാനിയൽ, ജയ്സൺ ചാക്കോച്ചൻ, ബിജു പീറ്റർ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ്ജ് തോമസ്, ബിനോ ആൻറണി, ജിജോ മാധവപ്പിള്ളി, സന്തോഷ് ജോൺ, സണ്ണി ഡാനിയൽ
ഓർഗനൈസേർസ് – വർഗീസ് ജോൺ, വിജി കെ.പി, അബ്രാഹം ലൂക്കോസ്, അനീഷ് ജോൺ, ലിറ്റി ജിജോ, സലീന സജീവ്,
റിസപ്ഷൻ കമ്മിറ്റി – അമ്പിളി സെബാസ്റ്റ്യൻ, രമ്യ വിജീഷ്, സിനി ആന്റണി, സിൽവി ജോസ്, സരിക അമ്പിളി, മനോജ് രവീന്ദ്രൻ
എസ്‌റ്റേറ്റ് & ഫെസിലിറ്റി മാനേജ്മെൻറ് – ജോബിൻ ജോർജ്ജ്, ബെന്നി ജോസഫ്, പീറ്റർ ജോസഫ്, ദേവലാൽ സഹദേവൻ, സണ്ണി ലൂക്കോസ്, ബെന്നി അഗസ്റ്റിൻ, ബിസ് പോൾ മണവാളൻ, മനോജ് വേണുഗോപാൽ,ജഡ്സൺ ആലപ്പാട്
സോഫ്‌റ്റ് വെയർ – ജോസ് പി.എം. (ജെ.എം.പി സോഫ്‌റ്റ് വെയർ)
അവതാരകർ – അന്ന മാത്യു
അവാർഡ് കമ്മിറ്റി – അനിൽ തോമസ്, അഡ്വ. ജോബി പുതുക്കുളങ്ങര, റോബി മേക്കര, ജേക്കബ്ബ് കളപ്പുരക്കൽ, സനോജ് ജോസ്, രാജേഷ് രാജ്, ബിജു മൈക്കിൾ, സാജൻ പടിക്കമ്യാലിൽ, ജോസ് കെ ആന്റണി
വോളണ്ടിയർ മാനേജ്മെൻറ് – സിബു ജോസഫ്, ഷാജിൽ തോമസ്, ലൂയിസ് മേച്ചേരി, ഡെന്നിസ് വറീത്, ജോൺ വടക്കേമുറി, ജിജു യോവിൽ, ക്‌ളാര പീറ്റർ, ജോർജ് മാത്യു, സാംസൻ പോൾ, സിയോസ് അഗസ്റ്റിൻ, നിഷ കുര്യൻ, ആനി കുര്യൻ, ബിജോയ് വർഗ്ഗീസ്, സിബി മാത്യു, ഉമ്മൻ ജോൺ, റെജി തോമസ്, ജോബി തോമസ്, തങ്കച്ചൻ എബ്രഹാം, രാജൻ കുര്യൻ, അരുൺ പിള്ള,
ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെൻറ് – ജോയിസ് പള്ളിക്കമ്യാലിൽ (മാഗ്‌നവിഷൻ), രാജേഷ് നടേപ്പള്ളി, സാജു അത്താണി, അബിൻ ജോസ്, ജീവൻ കല്ലുംകമാക്കൽ
മെഡിക്കൽ ടീം – ഡോ.ജ്യോതിഷ് ഗോവിന്ദൻ (ടീം ലീഡർ), ഡോ.ചന്ദർ ഉദയരാജു, ഡോ. മായ ബിജു, ഡോ. രഞ്ജിത് രാജഗോപാൽ, ഡോ. അഞ്ജു ഡാനിയൽ, ഡോ.സുരേഷ് മേനോൻ, ഡോ. പ്രിയ മേനോൻ, സോണി കുര്യൻ, ബൈജു ശ്രീനിവാസ്, ഡോ.തരുൺ ശ്രീകുമാർ, ഐസക്ക് കുരുവിള, സോണിയ ലൂബി, ഷൈനി ബിജോയ്.
click on malayalam character to switch languages