1 GBP =
breaking news
- ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ചൈനീസ് യാത്രികർ മടങ്ങിയെത്തി;ലാൻഡിങ് പുതിയ പേടകത്തിൽ
- ഫുട്ബോൾ കളിയിലെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു
- പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു
- ബംഗ്ലാദേശ് കലാപം: മനുഷ്യരാശിക്കെതിരായ ആക്രമണമെന്ന് കോടതി; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
- ‘ചാവേറാക്രമണം രക്തസാക്ഷിത്വം’; ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ച് ഉമർ നബി
- ഋഷഭ് പന്തിന് റെക്കോര്ഡ്; ടെസ്റ്റ് ക്രിക്കറ്റില് ഏറ്റവും കൂടുതല് സിക്സറുകള് നേടിയ താരം, പിന്നിലാക്കിയത് സെവാഗിനെ
- പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്
Videos
Latest Updates
- ചിറ്റാരിക്കാൽ യുകെ സംഗമം പത്താം വാർഷികത്തിലേക്ക്, വോൾവർഹാംട്ടനിൽ വച്ച് നവംബർ 22ന് ആഘോഷിക്കുന്നു. ബെന്നി അഗസ്റ്റിൻ, കാർഡിഫ് ബിർമിങ്ഹാം: പ്രവാസികളായ എല്ലാവരും നാടിൻറെ ഓർമ്മകൾ അയവിറക്കുവാൻ കിട്ടുന്ന അവസരങ്ങൾ ഒഴിവാക്കാറില്ല. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആഘോഷിച്ചുവന്ന ചിറ്റാരിക്കാൽ യുകെ സംഗമം, അതിന്റെ അടുത്ത സംഗമം നവംബർ 22ന് വോൾവർഹാംപ്ടണിൽ വച്ച് അതിവിപുലമായി നടത്തുന്നത്. ചിറ്റാരിക്കാലിൽ നിന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യുകെയിൽ കുടിയേറുവാൻ തുടങ്ങിയവർ മുതൽ അഞ്ചു മാസം മുൻപ് വരെ യുകെയിൽ വന്നവർ ഈ സംഗമത്തിൽ ഉണ്ട്.ചിറ്റാരിക്കാൽ പ്രദേശത്തുനിന്നും യൂകെയിലെത്തിയിരിക്കുന്ന എല്ലാവരെയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി
- ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ചൈനീസ് യാത്രികർ മടങ്ങിയെത്തി;ലാൻഡിങ് പുതിയ പേടകത്തിൽ ബെയ്ജിങ്: ചൈനയുടെ ബഹിരാകാശനിലയത്തില് കുടുങ്ങിയ മൂന്ന് ശാസ്ത്രജ്ഞരും ഭൂമിയില് മടങ്ങിയെത്തി. ഇവരുടെ ബഹിരാകാശവാഹനമായ ഷെന്ഷോ20 ബഹിരാകാശമാലിന്യങ്ങളില് തട്ടി കേടായതിനെത്തുടര്ന്നാണു യാത്ര നീണ്ടത്. ഷെന്ഷോ20 സംഘം ഷെന്ഷോ 21 പേടകത്തിലാണ് ഭൂമിയിൽ തിരിച്ചെത്തിയത്. മംഗോളിയയിലെ മരുഭൂമിയിൽ പേടകം ലാൻഡ് ചെയ്തു. ഷെന്ഷോ 20 പേടകത്തിൽ ബഹിരാകാശ മാലിന്യമിടിച്ച് തകരാർ സംഭവിച്ചതോടെ ഈ പേടകത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികളെയും തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഷെന്ഷോ 21 സംഘം ഉപയോഗിച്ച പേടകത്തിൽ ആദ്യ സംഘത്തെ തിരിച്ചെത്തിക്കാൻ തീരുമാനിച്ചത്
- ഫുട്ബോൾ കളിയിലെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു തിരുവനന്തപുരം നഗരത്തിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. രാജാജിനഗർ സ്വദേശി അലൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി – ചെങ്കൽചൂള ( രാജാജി നഗർ) വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലൻ. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാർഥികൾ സംഭവം നടക്കുമ്പോൾ പരിസരത്താണ് ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി മിഥുൻ
- പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ് (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്.തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാർഡായ 19-ൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാസമർപ്പണത്തിൽ പ്രവർത്തകർക്കൊപ്പം ശിവകുമാർ
- ബംഗ്ലാദേശ് കലാപം: മനുഷ്യരാശിക്കെതിരായ ആക്രമണമെന്ന് കോടതി; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ധാക്ക: ബംഗ്ലാദേശ് മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. 2024-ല് രാജ്യത്ത് നടന്ന സര്ക്കാര് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്ത്തിയ കേസിലാണ് ഇവര്ക്ക് ഇന്റര്നാഷനല് ക്രൈംസ് ട്രൈബ്യൂണല് ഓഫ് ബംഗ്ലദേശ് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന് പ്രത്യേക ട്രൈബ്യൂണല് അനുമതി നല്കിയത്. അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമെല് ഹസീന ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. വിദ്യാര്ത്ഥികള്ക്കു നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തി. പ്രതിഷേക്കാര്ക്ക് നേരെ ഹെലികോപ്റ്റര് ഉപയോഗിച്ച് ആക്രമണം
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര് 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ /
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ.
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള 2025 ചെൽറ്റൻഹാം ക്ളീവ് സ്കൂളിലെ എം.ടി. വാസുദേവൻ നായർ നഗറിൽ വളരെ വിജയകരമായി പര്യവസാനിച്ചപ്പോൾ റീജിയൻ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് 161 പോയിൻ്റ് നേടി കിരീടം നിലനിർത്തി. 122 പോയിൻ്റ്കളോടെ ഈസ്റ്റ് ആംഗ്ളിയ റീജിയൻ രണ്ടാം സ്ഥാനവും 107 പോയിൻ്റ്കളോടെ യോർക്ക്ഷയർ & ഹംബർ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്.
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി യുക്മ ദേശീയ സമിതി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കായ മത്സരാർത്ഥികളെയും കാണികളെയും സ്വീകരിക്കുവാൻ ചെൽറ്റൻഹാം ക്ളീവ്സ് സ്കൂളിലെ എം.ടി. വാസുദേവൻ നായർ നഗർ ഒരുങ്ങിക്കഴിഞ്ഞു. യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളും ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികളും ഉൾപ്പടെയുള്ള വലിയൊരു സംഘം വോളൻ്റിയർമാർ ഇന്നലെ രാവിലെ 11 മണി മുതൽ ദേശീയ കലാമേള നടക്കുന്ന ക്ളീവ് സ്കൂളിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുവാൻ എത്തിയിരുന്നു. ഇതാദ്യമായി
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ…. ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ…. ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിലെ ക്ളീവ് സ്കൂൾ എം.ടി. വാസുദേവൻ നായർ നഗറിൽ ബഹുമാനപ്പെട്ട ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബ്രിട്ടീഷ് ഇൻഡ്യൻ ചലച്ചിത്ര – സീരിയൽ താരം വരദ സേതു സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും. നവംബർ 01 ശനിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ തയ്യാറെടുപ്പുകൾ



































































































