1 GBP = 110.28

ഗ്ലാസ്ഗോ എസ്എംഎ ഓണാഘോഷവും പതിനാലാമത് വാർഷികവും സെപ്റ്റംബർ 7ന്; കോൺസുലാർ ജനറൽ H. E. സിദ്ധാർഥ് മാലിക് ഉത്ഘാടനം നിര്‍വ്വഹിക്കും.

ഗ്ലാസ്ഗോ എസ്എംഎ ഓണാഘോഷവും പതിനാലാമത് വാർഷികവും സെപ്റ്റംബർ 7ന്; കോൺസുലാർ ജനറൽ H. E. സിദ്ധാർഥ് മാലിക് ഉത്ഘാടനം നിര്‍വ്വഹിക്കും.

ഷാജി കൊറ്റിനാട്ട്

ഗ്ലാസ്‌ഗോ: ഐശ്വര്യവും, സന്തോഷവും വാരിവിതറി ഓരോ മലയാളി മനസ്സുകളിലും ഗൃഹാതുരത്വ സ്‌മരണകളുണര്‍ത്തി വീണ്ടുമൊരു ഓണക്കാലം വരവായി.. തകര്‍ക്കാന്‍ പറ്റാത്ത ഊർജവുമായി, തകർപ്പൻ പരിപാടികളുമായി, മുന്‍ വര്‍ഷങ്ങളേക്കാൾ, ജന പങ്കാളിത്തം വർധിപ്പിച്ചും, കലാ, കായിക, പ്രതിഭ കളെ അണിനിരത്തിയും സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷവും പതിനാലാമത് വാർഷികവും വാർഷികവും സെപ്റ്റംബർ 7ന്.

ഗ്ലാസ്ഗോയില്‍ സൗത്ത് ലങ്കാഷെയർ കൗൺസിലിന്റെയും ഇന്ത്യ ഗവണ്മെന്റിന്റെ നോർക്ക, റൂട്സ്, എന്നീ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അംഗീകാരമുള്ള സ്കോട്ലൻഡിലെ, ഏക
മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയുടെ ഒത്തു ചേരലിന്റെയും ആഘോഷത്തിന്റെയും ഈ സുവർണ ദിനത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സിന്റോ പാപ്പച്ചൻ അറിയിച്ചു .

സെപ്റ്റംബർ 7ന് ശനിയാഴ്ച രാവിലെ 10 മുതല്‍ ഇൻഡോർ ഗെയിംസ് ആരംഭിക്കും .. മാവേലിയെയും, വിശിഷ്ട അതിഥികളെയും, ചെണ്ടമേളം, താലപ്പൊലി, ആര്‍പ്പുവിളി, അകമ്പടിയോടെ സ്വീകരിച്ചുകൊണ്ട് ആരംഭിക്കുന്ന പരിപാടികൾ, പുതുതായി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചാർജ് എടുത്ത എഡിൻബറോ ഇന്ത്യൻ കോൺസുലാർ ജനറൽ H. E. സിദ്ധാർഥ് മാലിക്, ഉത്ഘാടനം നിര്‍വ്വഹിച്ച് മുഖ്യാതിഥിയായി പ്രഭാഷണം നടത്തും. വ്യത്യസ്ത മേഖലകളില്‍ നിന്നും, പ്രഗല്ഭർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, സ്‌കോട്‌ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ പ്രതിഭകള്‍ അണിനിരക്കുന്ന
തിരുവാതിര, ഓണപ്പാട്ട്, ഗാനമേള, നൃത്ത , നൃത്തങ്ങള്‍, വാദ്യ, മേളങ്ങള്‍, കേരള തനിമയുടെ കലാ രൂപങ്ങള്‍, കൂടാതെ 21 വിഭവങ്ങൾ ഉൾപ്പെട്ട സ്വാദിഷ്ടമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നു. ഓണ നാളായ സെപ്റ്റംബർ ഏഴിന് പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരങ്ങളും, ഏറ്റവും മികച്ച രീതിയിൽ പരമ്പരാഗത വസ്ത്രധാരണം ചെയ്തുവരുന്ന ഒരു പുരുഷനും സ്ത്രീക്കും മലയാളി മങ്ക, മലയാളിമാരൻ, സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് അവതരിപ്പിക്കുന്ന ഫാഷൻ ഷോയും സിനിമാറ്റിക് ഡാൻസും ഉണ്ടായിരിക്കും.

ഈ ഓണത്തിന് സുപ്രസിദ്ധ, ഡിജെ ആർട്ടിസ്റ്റായ മലയാളിയായ ഡിജെ അസീർ അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷനും ഡിജെ കൺസേർട്ടും ഉണ്ടായിരിക്കും. സ്കോട്ട്‌ലൻഡിലെ മികച്ച നേഴ്സിനെ തിരഞ്ഞെടുത്തു ഏലിയാമ്മ സണ്ണി മെമ്മോറിയല്‍ ട്രോഫിയും, ക്യാഷ് അവാര്‍ഡു നൽകുന്നു. റീജിയണല്‍ കലാ മേളയില്‍ വിജയികളെ ആദരിക്കുന്നു.

എസ്എംഎ പ്രസിഡന്റ് തോമസ് പറമ്പിലിന്റെ നേതൃത്ത്വത്തിലുള്ള എക്സിക്യു്ട്ടീവ് കമ്മിറ്റി വിവിധ സബ് കമ്മിറ്റികള്‍ മുഖേന പരിപാടിയുടെ വിജയത്തിനായിപ്രവര്‍ത്തിക്കുന്നു. ഓണാഘോഷ കമ്മിറ്റി കൺവീനർ അനീഷ് തോമസ്, ജനറൽകണ്‍വീനര്‍ ഹാരിസ് കുന്നില്‍, കലാ കണ്‍വീനേഴ്‌സ്, ഹരിത വേണു, ഡെലീന ഡേവിസ്, മറ്റു കോര്‍ഡിനേറ്റര്‍സ് സണ്ണി ഡാനിയേൽ(ഡയറക്ടർ), അരുൺ ദേവസി (ഫുഡ്) മൊഹമ്മദ് ആസിഫ്(സ്പോർട്സ്), അമര്‍നാഥ്(പിആർഒ), സോമരാജന്‍ നാരായണന്‍(ഫിനാൻസ്), ഡോ. ലിബു മഞ്ഞക്കൽ (ഒഫീഷ്യൽ അഡ്വൈസർ) എന്നിവര്‍ഏരിയ കോര്‍ഡിനേറ്റര്‍സുമായി ചേര്‍ന്നു പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഓണത്തോടനുബന്ധിച്ചു സ്കോട്ലൻഡിലെ 9 ടീമുകൾ പങ്കെടുത്ത പന്ത്രണ്ടാമത് സീസൺ ക്രിക്കറ്റ് ടൂർണമെന്റ്, വാശിയേറിയ മത്സരം കൊണ്ടും, സംഘടനാ മികവ് കൊണ്ടും, വന്‍ വിജയമായിരുന്നു.

SMA ഓണാഘോഷവും അതോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തനമായ ചികിത്സ സഹായം നല്‍കും. കൂടാതെ യുക്മയുമായി ചേര്‍ന്നു വയനാടിന് ഒരു കൈത്താങ്ങായി പുനരധിവാസ പദ്ധതി യില്‍ പങ്കാളികളായി പ്രവര്‍ത്തിക്കുന്നു. സ്കോട്ലൻഡിലെ ഏറ്റവും വലിയ മലയാള മേളയുടെ ഭാഗമാകാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി SMA ഓണാഘോഷ കമ്മിറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more