1 GBP = 106.38
breaking news

കലാമത്സരങ്ങളുടെ മാമാങ്കം യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള 2024 നാളെ രാവിലെ മുതൽ യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ് മുഖ്യാതിഥി; ഒരുക്കങ്ങൾ പൂർത്തിയായി …

കലാമത്സരങ്ങളുടെ മാമാങ്കം യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള 2024 നാളെ രാവിലെ മുതൽ യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ് മുഖ്യാതിഥി; ഒരുക്കങ്ങൾ പൂർത്തിയായി …

പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയോടനുബന്ധിച്ചു നടക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള റെയിലെയ്‌ സ്വൈൻ പാർക്ക് സ്കൂളിൽ വച്ച് നാളെ നടക്കും. റീജിയണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ് ഉത്ഘാടനം ചെയ്യും. നാഷണൽ ട്രഷറർ ഡിക്സ് ജോർജ്, ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ, ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ 22 അസ്സോസിയേഷനുകളിൽ നിന്നായി 400 ലേറെ കലാകാരൻമാരാണ് വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്നത്. ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കലാമേളയാണ് ഇത്തവണ നടക്കുന്നത്. നാളെ രാവിലെ 8 മണിമുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. മത്സരങ്ങൾ രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകിട്ട് 8.30 പൂർത്തീകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻ വര്ഷങ്ങളിലെ പോലെ 5 പൗണ്ട് പ്രവേശന ഫീസ് ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്. മത്സരാത്ഥികൾ ഉൾപ്പെടെ 5വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും പ്രവേശന ഫീ നൽകേണ്ടതാണ് …

കലാമേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയാണ് ഇത്തവണ രൂപകരിച്ചിരിക്കുന്നത്. അലോഷ്യസ് ഗബ്രിയേൽ, ബിബിൻ അഗസ്തി, തോമസ് മാറാട്ടുകള, ജിജി മാത്യു, ഷാജി വര്ഗീസ് എന്നിവർക്ക് ഓഫീസിന്റെ ചുമതലയും, സണ്ണിമോൻ മത്തായി, സാജൻ പടിക്കമാലിൽ, ജെനീഷ്‌ ലൂക്ക, എലിസ് മത്തായി എന്നിവർക്ക് രജിസ്‌ട്രേഷന്റെ ചുമതലയും ഭുവനേഷ് പീതാംബരൻ, ജോസ് അഗസ്റ്റിൻ, സന്ധ്യാ സുധി, നിഷ കുര്യൻ, ഐസക് കുരുവിള, പ്രവീൺ ലോനപ്പൻ, നിഷാ കുര്യൻ, ബിബിരാജ് രവീന്ദ്രൻ, ജോസ് നൈസ്, മഞ്ജു അജിത്, ശ്യാമ ജോർജ്, നിതിൻ തോമസ്, അമിത ജേക്കബ്, ജോബിൻ ഉതുപ്, പ്രവീൺ ലൂയിസ്, തോമസ് കുറ്റിക്കാടൻ, സുരേഷ് ബാബു, സൂരജ് സുധാകരൻ എന്നിവർ വിവിധ സ്റ്റേജുകളുടെ ചുമതലയും നിർവഹിക്കും. കൂടാതെ വിവിധ അസോസിയേഷൻ പ്രസിഡന്റ്മാർ സെക്രട്ടറിമാർ യുക്മ പ്രതിനിധികൾ എന്നിവർ വിവിധ കമ്മിറ്റികളുടെ ഭാഗമാകും.

കലാമേളയോടനുബന്ധിച്ചു റെഡ് ചില്ലീസ് സൗത്തെൻഡ് മിതമായ നിരക്കിൽ ഒരുക്കുന്ന ഭക്ഷണശാല മുഴുവൻ സമയം പ്രവർത്തിക്കുന്നതാണ്.

റീജിണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്, കലാമേള കൺവീനർ അലോഷ്യസ് ഗബ്രിയേൽ, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ആണ് നടന്നു വരുന്നത്.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വര്ഗീസ് ഉത്‌ഘാടനം ചെയ്യും..

കലാമേള നടക്കുന്ന വേദിയുടെ വിലാസം
The Sweyne Park School
Sir Walter Raleigh Dr, Rayleigh
SS6 9BZ

കൂടുതൽ വിവരങ്ങൾക്കു റീജിയൺ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (0743957439)നാഷണൽ കോർഡിനേറ്റർ സണ്ണിമോൻ മത്തായി (07727993229)റീജിണൽ സെക്രട്ടറി ജോബിൻ ജോർജ് (07574674480) കലാമേള കോഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ (07831779621) എന്നിവരെ ബന്ധപെടുക …

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more