1 GBP = 110.55
breaking news

സ്റ്റോക്ക്പോർട്ട് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച…. ഒരുക്കങ്ങൾ പൂർത്തിയായി

സ്റ്റോക്ക്പോർട്ട് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച…. ഒരുക്കങ്ങൾ പൂർത്തിയായി

സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം “ആരവം 24” സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച ഹെയ്സൽ ഗ്രൂ സെൻ്റ്. പീറ്റേഴ്സ് പാരീഷ് ഹാളിൽ വച്ച് രാവിലെ 10 മണി മുതൽ ആഘോഷിക്കുന്നു.

രാവിലെ പകിട്ടാർന്ന അത്തപ്പൂക്കളം ഒരുക്കി ഓണപ്പാട്ട് പാടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ
സ്റ്റോക്ക് പോർട്ട് മേയർ സൂസാൻ വയററ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ഷൈജു തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാർലമെൻറ് അംഗങ്ങളായ ടോം മോറിസൺ എംപി, നവേന്ദു
മിശ്ര എംപി, മുൻ യുക്മ നാഷണൽ ജനറൽ സെക്രട്ടറിയും, നിലവിലെ യുക്മ പി ആർ ഒ & മീഡിയാ കോർഡിനേറ്ററുമായ അലക്സ് വർഗീസ്, മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (എം എം എ) പ്രസിഡണ്ട് അനീഷ് കുര്യൻ എന്നിവർ ആശംസകൾ നേരും. ഓണാഘോഷം മികവുറ്റതാക്കാൻ അത്തപ്പൂക്കളം, കുഞ്ഞി തുമ്പികളുടെ തുമ്പിതുള്ളൽ, പുലിക്കളി, വാദ്യമേളം, മോഹനിയാട്ടം,
മെഗാതിരുവാതിര, ഓണപ്പാട്ട്, മലയാളി തനിമയാർന്ന നൃത്ത നൃത്യങ്ങൾ, ഫാഷൻ ഷോ എന്നിവയും ഉണ്ടായിരിക്കും.
വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരവും നടത്തപ്പെടുന്നതാണ്.
മാസ്സ്
ഓണാഘോഷ പരിപാടികളിലേക്ക് കമ്മിറ്റിക്കു വേണ്ടി ഏവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി പ്രസിഡൻറ് ഷൈജു തോമസ്, സെക്രട്ടറി ജോൺ ജോജി എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more