1 GBP = 107.15
breaking news

ആയിരത്തിൽ പരം ജനങ്ങൾ പങ്കെടുത്ത ലിവർപൂൾ ലിംക ഓണം ബഹു കെങ്കേമം

ആയിരത്തിൽ പരം ജനങ്ങൾ പങ്കെടുത്ത ലിവർപൂൾ ലിംക ഓണം ബഹു കെങ്കേമം

ഉത്രാടനാളിൽ ലിംകയുടെ ഓണാഘോഷം ഏറെ ശ്രദ്ധേയമായി മാറ്റപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ ലിംകയുടെ ഓണാഘോഷത്തിന് ഇക്കുറിവൻ ജനാവലി. ആയിരത്തിൽ പരം ജനങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ഓണാഘോഷമായ ഉത്രാടോത്സവം തട്ടിയും മുട്ടിയും ഫ്രെയിം മീനാക്ഷി Shara Samuel Koshy ആയിരുന്നു മുഖ്യാതിഥി. ലിവർപൂളിലുള്ള നോസ്ലി ലെഷർ സെന്റർ ഹാളിൽ രാവിലെ 11:30 മണി മുതൽ രാത്രി 9 വരെ നീണ്ടുനിന്ന ഓണാഘോഷ പരിപാടികളിൽ ജാതി-മത- സമുദായ ഭേദമി ല്ലാതെ ലിവർപൂളിലും പ്രാന്ത പ്രദേശ ങ്ങളിലുമായി അധിവസിക്കുന്ന മലയാളി സമൂഹത്തിന്റെ നിറസാന്നി ദ്ധ്യത്തിൽ ലിംകയുടെ ഉത്രാടോത്സവംഒരു വൻ വിജയമാക്കി മാറ്റപ്പെടുകയാണുണ്ടായത്.

ഈ വർഷത്തെ അതിവിപുലമായ ഓണാഘോഷങ്ങൾക്ക് ഓണസദ്യയോടെ തുടക്കമായി. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടത്തപ്പെട്ട ഓണക്കളികളിൽ ഏറെ കൗതുകകരവും വാശിയേറിയേറിയതുമായിരുന്നു, അതിൽ ഏറെ ശ്രദ്ധേയമായത് സ്ത്രീ- പുരുഷ വടംവലി മത്സരം ആയിരുന്നു. മത്സര വിജയികൾക്ക് നാടൻ പൂവൻ പഴക്കുലകൾ സമ്മാനിക്കുകയുണ്ടായി.
തുടർന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് അരങ്ങേറിയ കലാസന്ധ്യയിൽ വിരിഞ്ഞത് നൂതനമായ ആവിഷ്കാരങ്ങളിലൂടെ രണ്ട്‌ ഡസനിലധികം വർണ്ണ പ്പകിട്ടാർന്ന കലസൃഷ്ടികളാണ്.

വേദിയിലും നിറഞ്ഞ സദസ്സിലും ഒരു പോലെ പ്രകമ്പനം കൊള്ളിച്ച് എട്ടു തെയ്യങ്ങൾ നിറഞ്ഞു തുള്ളിയ “പൊലിക”എന്ന വസൂരിമാല തെയ്യം വലിയ കരഘോഷത്തിനിടയായി.ലിവർപൂളിലെ തേജസ്വിനി ടീം അവ തരിപ്പിച്ച പൊലിക ലിവർപൂൾമണ്ണിൽ ഒരു ചരിത്ര നിമിഷമായി മാറ്റപ്പെട്ടു.കൂടാതെ 20 യുവതികൾ നിറഞ്ഞാടി തിമിർത്ത കൈകൊട്ടിക്കളി, ഒരു ഡസനിലധികം മലയാളിമങ്കമാർ തുഴയെറിഞ്ഞ വനിതാ വള്ളംകളി, ക്ലാസിക്കൽ തിരുവാതിര, അവതരണസംഘ നൃത്തം, ലിവർപൂൾ വാദ്യാ ടീമിന്റെ ശിങ്കാരിമേളം, നാടകാ ചാര്യൻ ശ്രീ N.Nപിള്ളയുടെ നാടക പുനരാവിഷ്ക്കാരമായി അവതരിപ്പിച്ച “ഒരു ഭ്രാന്തന്റെ സ്വപ്നം”എന്ന ലഘു നാടകം, കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച സിനിമാറ്റിക് സംഘ നൃത്തങ്ങൾ എന്നിങ്ങനെ നീളുന്ന വർണ്ണാഭമായ കലാസൃഷ്ടികൾ കടന്നുപോയ ഉത്രാടസന്ധ്യയെ നിറമാലചാർത്തി.

മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 100ൽ പരം പേരാണ് മൂന്നു മണിക്കൂറിൽ അധികംനീണ്ടുനിന്ന വിസ്മയ കാഴ്ച കൾ സമ്മാനിച്ചത്. ഉത്രാട നാളിൽ പതിവുപോലെ തന്റെ പ്രജകളായ ലിവർപൂൾ മലയാളികളെ സന്ദര്‍ശിക്കാനെത്തിയ മഹാമനസ്കനായ അസുര രാജാവായ മഹാബലിയെ ചെണ്ടമേളത്തിന്റെയും, താലപ്പൊലി യുടെയും അകമ്പടിയോടെ എഴുന്നെ ള്ളിക്കുകയുണ്ടായി. ലിവർപൂളിലെ പ്രശസ്തമായ തേജസ്വനി ഡാൻസ് സ്കൂളിലെ നൃത്ത അദ്ധ്യാപകരായറിയാറോസും കൃഷ്ണപ്രിയയും കൊറിയോഗ്രാഫ് ചെയ്ത നൃത്ത നൃത്ത്യങ്ങൾ ഓരോന്നും നിറഞ്ഞ സദസ്സിന്റെ നിലയ്ക്കാത്ത കയ്യടികൾ ഏറ്റുവാങ്ങുകയുണ്ടായി. ലിവർപൂൾ കേരളാ മുസ്ലീം കമ്മ്യൂണി അണിയിച്ചൊരുക്കിയ മലബാറികുരുന്നുകളുടെ ഒപ്പന മതമൈത്രിയുടെ വേറിട്ട ഒരു കാഴ്ചയായിമാറ്റപ്പെട്ടു.

പതിവുപോലെ ഇക്കുറിയുംനൂതനമായ ആവിഷ്കാരങ്ങളിലൂടെ കോർത്തിണക്കിയ വർണ്ണപ്പകിട്ടാർന്ന കലാസൃഷ്ടികളുടെ മുഖ്യ കോർഡി നേറ്റർ ലിംകയുടെ പ്രസിഡന്റ്കൂടിയായശ്രീ തോമസുകുട്ടി ഫ്രാൻസിസ് ആയിരുന്നു, ലിംക ജോയിന്റ് ട്രഷറർ ശ്രീ മനോജ് വടക്കേടത്തിന്റെ നേതൃത്വത്തിൽ 900ൽ പരം പേർക്കാണ് ഓണസദ്യ വിളമ്പിയത്. ആകർഷണീയങ്ങളായ ഓണക്കളികൾക്ക് നേതൃത്വം കൊടുത്തത് ഷിനു മത്തായി, ജേക്കബ്വർഗ്ഗീസ്, സണ്ണിജേക്കബ്, തോമസ് ഫിലിപ്പ്, തോമസ് ജോൺ എന്നിവരായിരുന്നു. ലിംക പ്രസിഡന്റ് ശ്രീ തോമസുകുട്ടി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ സെക്രട്ടറി വിപിൻ വർഗീസ്, ട്രഷറർ അജി ജോർജ്, ആർട്ട്സ് കോർഡിനേറ്റർ ബിനു മൈലപ്ര, PRO സണ്ണി ജേക്കബ്,ജോയിന്റ് സെക്രട്ടറി ബിന്ദു റെജി,ജോയിന്റ് ട്രഷറർ മനോജ് വടക്കേടത്ത്, വൈസ് പ്രസിഡന്റ് ഡോ.ശ്രീഭാ രാജേഷ്, മുൻ സെക്രട്ടറി തോമസ്ഫിലിപ്പ് എന്നിവർ ഈ വർഷത്തെ മെഗാ ഓണാഘോഷത്തിന്റ വിജയത്തിനായ് അക്ഷീണം യത്നിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more