1 GBP = 106.37
breaking news
- സമ്പദ്വ്യവസ്ഥ മോശമാകുന്നുവെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പലിശ നിരക്കിൽ മാറ്റമില്ല
- നിയമ ലംഘകരെ പൂട്ടാൻ പൊലീസും; വരുന്നൂ എഐ ക്യാമറകൾ
- ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടക്കണം
- 'അശ്വിന് എന്ന ക്രിക്കറ്റർ അവസാനിച്ചെന്ന് ആരും കരുതേണ്ട!'; സിഎസ്കെ ആരാധകരെ ആവേശത്തിലാക്കി താരം
- വൻ വിലക്കിഴിവിൽ ഭാരത് റൈസ് കേരളത്തിൽ വീണ്ടുമെത്തി; വില 29-ൽ നിന്ന് 22 ആക്കി കുറച്ചു
- ‘വീണ മാത്രമല്ല പിണറായിയും പണം വാങ്ങി; ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞു’; മാത്യു കുഴൽനാടൻ
- ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ; സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചു; 31 അംഗ ജെപിസിയിൽ പ്രിയങ്കയും
uukma special
Latest Updates
- വിൻഡീസ് തകർന്നടിഞ്ഞു; ടി20 പരമ്പര ഇന്ത്യയ്ക്ക് മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ വനിതകളുടെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നിർണായകമായ മൂന്നാം മത്സരത്തിൽ 60 റൺസിന്റെ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. സ്കോർ: ഇന്ത്യ 217/4 വിൻഡീസ് 157/9. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. വിൻഡീസിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്കായി
- ഓട്ടോയിൽ ക്ഷേത്രത്തിന്റെ മാതൃക; എം വി ഡി വാഹനം പിടിച്ചെടുത്തു പത്തനംതിട്ട: ക്ഷേത്രത്തിന്റെ മാതൃക നിർമിച്ച ഓട്ടോറിക്ഷ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ശബരിമല തീർഥാടകർ വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കൽ വച്ച് പിടിച്ചെടുത്തത്. അപകടകരമായ തരത്തിൽ രൂപമാറ്റം വരുത്തിയതിനാണ് വാഹനം പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ ശബരിമല തീർഥാടകരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളിൽ ഏറെ പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലായിരുന്നു അലങ്കാരം. ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം വാഹനങ്ങൾക്കെതിരെ
- നിയമ ലംഘകരെ പൂട്ടാൻ പൊലീസും; വരുന്നൂ എഐ ക്യാമറകൾ തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ പൂട്ടാൻ തയാറെടുത്ത് പൊലീസും. സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. റിപ്പോർട്ട് തയാറാക്കാൻ ട്രാഫിക്ക് ഐജിക്ക് നിർദേശം നൽകിയിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്. റോഡിൽ 24 മണിക്കൂറും പൊലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നിരവധി വിവാദങ്ങൾ ഉണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങൾ തടയാൻ എഐ ക്യാമറകൾ വിജയകരമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മോട്ടോർവാഹന വകുപ്പ്
- ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടക്കണം ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെ നടപടി നേരിട്ടവരിൽ ഉൾപ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദേശിച്ചു. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര
- ‘അശ്വിന് എന്ന ക്രിക്കറ്റർ അവസാനിച്ചെന്ന് ആരും കരുതേണ്ട!’; സിഎസ്കെ ആരാധകരെ ആവേശത്തിലാക്കി താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നില്ലെന്ന് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്. ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അശ്വിന്റെ പ്രതികരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി കളിക്കുമെന്നും അശ്വിന് കൂട്ടിച്ചേര്‍ത്തു. ‘വിരമിക്കുകയെന്നത് പലര്‍ക്കും വൈകാരികമായ തീരുമാനമായിരിക്കാം. ഒരുപക്ഷേ അവരുമായി ആഴത്തിലുള്ള ബന്ധമുള്ളതുകൊണ്ടായിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ആശ്വാസവും സംതൃപ്തിയുമാണ് നല്‍കിയത്. കുറച്ചുകാലമായി വിരമിക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നുണ്ടായിരുന്നു