1 GBP = 109.16
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള അവസാനവട്ട ഒരുക്കങ്ങളിൽ; സംഘാടക സമിതി രൂപീകരിച്ചു

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള അവസാനവട്ട ഒരുക്കങ്ങളിൽ; സംഘാടക സമിതി രൂപീകരിച്ചു

സാലിസ്ബറി: പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയ്ക്ക് മുന്നോടിയായുള്ള സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ ഒരുക്കങ്ങൾ അവസാനവട്ടത്തിൽ. ഈ വരുന്ന ശനിയാഴ്ച്ച ഒക്ടോബർ 26ന് സാലിസ്ബറി സൗത്ത് വിൽറ്റ്സ് ഗ്രാമർ സ്‌കൂളിലാണ് കലാമേളയ്ക്ക് അരങ്ങുണരുക. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ ഇക്കുറി മത്സരാര്തഥികളുടെ എണ്ണത്തിൽ റിക്കോർഡ് വർദ്ധനവാണുള്ളത്.

കലാമേള ഒരുക്കങ്ങൾക്കായി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും ചേർന്ന യോഗത്തിൽ കലാമേള ഒരുക്കങ്ങൾ വിലയിരുത്തുകയും കലാമേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു. റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് ചെയർമാനായുള്ള സംഘാടക സമിതിയിൽ രക്ഷാധികാരിയായി യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയും വൈസ് ചെയർമാൻമാരായി എസ് എം എ പ്രസിഡന്റ് ജോബിൻ ജോണും രക്ഷാധികാരി ജോസ് കെ ആന്റണിയുമാണ്. റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് ജനറൽ കൺവീനറും ട്രഷറർ രാജേഷ് രാജ് ഫിനാൻസ് കൺട്രോളറുമാണ്. റിവ്യൂ കമ്മിറ്റി വൈസ് ചെയർമാനായി ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസും കമ്മിറ്റിയംഗങ്ങളായി യുക്മ മുൻ നാഷണൽ ജനറൽ സെക്രട്ടറിയും ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലറുമായ സജീഷ് ടോമും സുജു ജോസഫും സുനിൽ ജോർജ്ജും പ്രവർത്തിക്കും.

സ്റ്റേജ് കോർഡിനേഷൻ കൺവീനറായി ദേവലാൽ സഹദേവനും കമ്മിറ്റിയംഗങ്ങളായി മനോജ് വേണുഗോപാലും, റെയ്‌മോൾ നിധിരിയും, മേഴ്‌സി സജീഷും പ്രവർത്തിക്കും. സ്റ്റേജ് മാനേജർമാരായ സിൽവി ജോസ്, കുര്യാച്ചൻ സെബാസ്റ്റ്യൻ, ജേക്കബ് ചാക്കോ, ഗിരീഷ്, സാനി മൈക്കിൾ തുടങ്ങിയവരുടെ നേതൃത്വത്തിലാകും പരിപാടികളുടെ സുഗമമായ നടത്തിപ്പ്. ഫെസിലിറ്റിസ് മാനേജ്‌മെന്റ് ചുമതല ബിജോയ് വർഗ്ഗീസിനായിരിക്കും.

റിസ്പഷൻ കമ്മിറ്റി കൺവീനർമാരായി ജിജു യോവിൽ, ഉമ്മൻ ജോൺ ജയ്‌വിൻ ജോർജ്ജ് എന്നിവരാകും പ്രവർത്തിക്കുക. കമ്മിറ്റിയംഗങ്ങളായി പ്രശാന്ത്, സത്യനാരായണൻ, ദിലി, സജിമോൻ സേതു, ടോബിൻ തോമസ്, സിക്സൺ മാത്യു, ചാർളി മാത്യു, ശാലിനി, ഷീന ജോബിൻ, ഷൈബി സെബാസ്റ്റിയൻ തുടങ്ങിയവർ പ്രവർത്തിക്കും. ബാക് ഓഫീസ് പ്രവർത്തനങ്ങൾ രാകേഷ് അലക്സ്, കുര്യൻ എന്നിവരുടെ മേൽനോട്ടത്തിലാകും നിയന്ത്രിക്കുക.

ലൈഫ് ലൈൻ, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ടിഫിൻ ബോക്സ്, ഫസ്റ്റ് കോൾ ഹെൽത്ത് കെയർ സ്റ്റാഫിങ്, മട്ടാഞ്ചേരിറെസ്റ്റോറന്റ്, ജെ എം പി സോഫ്റ്റ്വെയർ തുടങ്ങിയ പ്രമുഖരാണ് സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് സ്പോൺസർമാരായായുള്ളത്. സൗത്ത് വെസ്റ്റ് റീജിയണിലെ പതിനേഴോളം അസോസിയേഷനുകൾ മാറ്റുരയ്ക്കുന്ന കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തുന്നത്. സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ നാല് വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ അരങ്ങേറുക. കലാമേളയിൽ പങ്കെടുക്കുന്നവർക്കായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണശാലയും സംഘാടകർ ഒരുക്കുന്നുണ്ട്. കലാമേള വൻ വിജയമാക്കുന്നതിന് ഏവരുടെയും പിന്തുണ സംഘാടക സമിതി അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more