- സ്റ്റോമാർക്കറ്റ് മലയാളി അസോസിയേഷന് നവ നേതൃത്വം; സാബു ജോസഫ് പ്രസിഡന്റ്, സ്സ്റ്റെഫിൻ സ്റ്റീഫൻ സെക്രട്ടറി
- എംസീഡ കപ്പ് 2026: എഡക്സ് നൈറ്റ്സ് ചാമ്പ്യന്മാർ; റോയൽ സ്ട്രൈക്കേഴ്സ് മാൾട്ട റണ്ണേഴ്സ് അപ്പ്
- ഇനി മണിക്കൂറുകൾ മാത്രം!! യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷൻ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും
- ബ്രെക്സിറ്റ് റഫറണ്ടത്തിൽ റഷ്യ ഇടപെട്ടു; കടുത്ത ആരോപണവുമായി പ്രധാനമന്ത്രി ആൻഡി ബർണാം
- റഷ്യ-യുക്രെയ്ൻ ‘ഊർജ വെടിനിർത്തൽ’ പ്രഖ്യാപിച്ച് ട്രംപ്; കരാർ ലംഘിക്കരുതെന്ന് ഇരുപക്ഷത്തോടും നിർദേശം
- ബ്രിട്ടനിൽ മോഹിനിയാട്ടത്തിന്റെ ചരിത്രനിമിഷം; 35 വിദ്യാർത്ഥികളുടെ അരങ്ങേറ്റവുമായി ഗീതാഞ്ജലി നൃത്തവിദ്യാലയം
- യുക്മ മിഡ്ലാൻഡ്സ്, വെയിത്സ് റീജിയണുകളിൽ ഇന്ന് കലാമേള..... പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന് ചെൽറ്റൻഹാമിൽ; റീജിയണൽ കലാമേളകൾ പുരോഗമിക്കുന്നു.
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ…..
- Sep 03, 2024
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
2024 ലെ അവധിക്കാലത്തിന് വിരാമമിട്ടു കൊണ്ട് അവധിയുടെ അവസാന വീക്കെൻഡ് ശനിയാഴ്ച നടന്ന യുക്മ – ടിഫിൻ ബോക്സ് കേരളപൂരത്തിന് കൊടിയിറങ്ങി. കാണികളായി എത്തിച്ചേർന്ന ആയിരക്കണക്കിന് ജനസമുദ്രത്തിന് ആഹ്ലാദിച്ചുല്ലസിക്കാൻ യുക്മയൊരുക്കിയ മെഗാ ഇവൻറ് അവരുടെ മനസിനെ വേറൊരു ലോകത്ത് എത്തിച്ചു. പ്രകൃതി പോലും മനോഹരമായ കാലാവസ്ഥ നൽകി കനിഞ്ഞനുഗ്രഹിച്ച ഒരു ദിവസം…

യുക്മ ട്രോഫിക്ക് വേണ്ടി മത്സരിച്ച 27 ജലരാജാക്കൻമാരിൽ മറ്റുള്ളവരെ പിന്തള്ളി ആവേശഭരിതമായ വള്ളംകളി മത്സരത്തിൽ സാവിയോ ജോസ് നായകനായ എൻ എം സി എ നോട്ടിംഗ്ഹാം ബോട്ട് ക്ലബ്ബ് ചരിത്രത്തിലേക്ക് തുഴഞ്ഞ് കയറി. മാത്യു ചാക്കോ നയിച്ച എസ് എം എ സാൽഫോർഡ് റണ്ണേഴ്സ് അപ്പ് കിരീടം ചൂടി. മോനിച്ചൻ കിഴക്കേച്ചിറ നയിച്ച ബി എം എ കൊമ്പൻസ് ബോൾട്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജിനോ ജോൺ നയിച്ച സെവൻ സ്റ്റാർസ് കവൻട്രി നാലാം സ്ഥാനത്തെത്തി.
ഒൻപത് ടീമുകൾ പങ്കെടുത്ത വനിതകളുടെ അത്യന്തം വാശിയേറിയ മത്സരത്തിൽ റോയൽ ഗേൾസ് ബർമിങ്ഹാം വിജയികളായി. വാറിംഗ്ടൺ ബോട്ട് ക്ളബ്ബ് രണ്ടാംസ്ഥാനവും എസ് എം എ റോയൽസ് സാൽഫോർഡ് മൂന്നാം സ്ഥാനവും നേടി.



രാവിലെ 9 മണിക്ക് റെയ്സ് മനേജർ ജയകുമാർ നായരുടെ നേതൃത്വത്തിൽ ടീമുകൾക്ക് നിർദ്ദേശങ്ങളും ജെഴ്സി വിതരണവും നടന്നു. തുടർന്ന് 10 മണിക്ക് ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിജോ ടോം മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ഉച്ചവരെ ഇടവതടവില്ലാതെ നടന്ന ഹീറ്റ്സ് മത്സരങ്ങൾക്ക് ഇവൻറ് കോർഡിനേറ്റർ അഡ്വ. എബി സെബാസ്റ്റ്യൻ നേതൃത്വം നൽകി.



ഉച്ചക്ക് വള്ളംകളി മത്സരങ്ങൾക്ക് ഇടവേള നൽകി നടന്ന സാംസ്കാരിക ഘോഷയാത്രക്ക് യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റുമാരായ ഷീജോ വർഗീസ്, ലീനുമോൾ ചാക്കോ, ജോയിൻറ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, പി ആർ ഒ അലക്സ് വർഗീസ്, റെയ്സ് മാനേജർ ജയകുമാർ നായർ, യുക്മ ന്യൂസ് ചീഫ്എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗങ്ങളായ സാജൻ സത്യൻ, ബിനോ ആൻ്റണി, ജാക്സൻ തോമസ്, ജിജോ മാധവപ്പള്ളിൽ, റീജിയൺ പ്രസിഡൻ്റുമാരായ വർഗീസ് ഡാനിയേൽ, സുരേന്ദ്രൻ ആരക്കോട്ട്, ബിജു പീറ്റർ, ജോർജ് തോമസ്, ജയ്സൻ ചാക്കോച്ചൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, മുൻ യുക്മ ഭാരവാഹികളായ ലിറ്റി ജിജോ, സലീന സജീവ്, വിജി പൈലി, ബീനാ സെൻസ്, അനീഷ് ജോൺ, മാത്യു അലക്സാണ്ടർ, റീജിയണൽ സെക്രട്ടറിമാരായ സുനിൽ ജോർജ്, ജോബിൻ ജോർജ്, ബെന്നി ജോസഫ്, പീറ്റർ ജോസഫ്, അമ്പിളി സെബാസ്റ്റ്യൻ, അഡ്വ.ജോബി പുതുകുളങ്ങര, രാജേഷ് രാജ്, സാംസൺ പോൾ, ഐസക് കുരുവിള, ഷൈനി കുര്യൻ, സിബു ജോസഫ്, ദേവലാൽ സഹദേവൻ, ടോം തോമസ്, ജിജോമോൻ ജോർജ്


യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ സി എ ജോസഫ്, ലോക കേരള സഭാംഗം ഷൈമോൻ തോട്ടുങ്കൽ, കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്സൺ ജോർജ്ജ്, മുൻ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡൻറ് ഇഗ്നേഷ്യസ് പെട്ടയിൽ, സെൻസ് ജോസഫ്, സനോജ് വർഗ്ഗീസ്, ജോർജ് മാത്യു, ലൂയീസ് മേനാച്ചേരി, ഷാജിൽ തോമസ്, സിനി ആൻ്റോ, ബിബിരാജ് രവീന്ദ്രൻ, ജഗ്ഗി ജോസഫ്, എൽദോസ് സണ്ണി കുന്നത്ത്, അജയ് പെരുമ്പളത്ത്, തോമസ് പോൾ, ജോൺസൺ കളപ്പുരക്കൽ, ജിനോ സെബാസ്റ്റ്യൻ, ഭുവനേഷ് പീതാംബരൻ, മിധു ജെയിംസ്, ജോബി തോമസ്, ബിജോയ് വർഗ്ഗീസ്, ബാബു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള നവധാര സ്കൂൾ ഓഫ് ആർട്സിൻ്റെ ചെണ്ടമേളവും, പുലികളി, കഥകളി അടക്കമുള്ള നാടൻ കലാരൂപങ്ങളും, ഘോഷയാത്രയ്ക്ക് മിഴിവേകി.



ഉദ്ഘാടന സമ്മേളനത്തിൽ സൈറാ ജിജോ പ്രാർത്ഥനാ ഗാനം ആലപിച്ചു. തുടർന്ന് ഉർവശി അവാർഡ് ജേതാവ് പ്രശസ്ത സിനിമാ, സീരിയൽ താരം സുരഭി ലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂകാസിൽ സിറ്റി കൌൺസിലർ ഡോ.ജൂന സത്യൻ ഉദ്ഘാടന യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത കലാകാരി ദീപാ നായർ അവതാരകയായിരുന്നു. യുക്മ ദേശിയ, റീജിയണൽ ഭാരവാഹികളോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിജോ ടോം, ടിഫിൻ ബോക്സ് മാസ്റ്റർ ഷെഫ് ജോമോൻ, പോൾ ജോൺ & കോ സോളിസിറ്റേഴ്സ് എം.ഡി അഡ്വ. പോൾ ജോൺ, ഫസ്റ്റ് കോൾ നോട്ടിംഗ്ഹാം എം.ഡി സൈമൺ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.





തുടർന്ന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് കലാകാരികൾ പങ്കെടുത്ത മെഗാ തിരുവാതിരയും മറ്റ് കലാപരിപാടികളും നടന്നു. തുടർന്ന് വേദിയിൽ ചായ് & കോർഡ്സ് ബാൻറിൻ്റെ ലൈവ് സംഗീത പരിപാടി കാണികളെ ആവേശ കൊടുമുടിയിലെത്തിച്ചു. ബാൻറിനെ തുടർന്ന് വേദിയിൽ അരങ്ങേറിയ വിവിധ നൃത്ത രൂപങ്ങൾ ചേതോഹരമായിരുന്നു.



വേദിയിൽ വിവിധ കലാരൂപങ്ങൾ അരങ്ങേറിയതിനൊപ്പം മാൻവേഴ്സ് തടാകത്തിൽ വള്ളംകളി മത്സരങ്ങളുടെ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് വനിതകളുടെ ഫൈനൽ മത്സരവും നടന്നു. പിന്നീട് നടന്ന പുരുഷൻമാരുടെ ഫൈനലിൽ തീ പാറുന്ന പോരാട്ടമാണ് നോട്ടിംഗ്ഹാം, സാൽഫോർഡ്, ബോൾട്ടൻ, കവൻട്രി ടീമുകൾ കാഴ്ച വെച്ചത്. കാണികളെ ഒന്നടങ്കം ആവേശഭരിതരാക്കിയ മത്സരത്തിൽ നേരിയ വ്യത്യാസത്തിലാണ് നാല് ടീമുകളും മത്സരം പൂർത്തിയാക്കിയത്.

വൈകിട്ട് നടന്ന സമാപന സമ്മേളനം കേംബ്രിഡ്ജ് സിറ്റി കൌൺസിൽ മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. യുകെയിലെ മികച്ച യുവ മലയാളി സംരഭകനുള്ള യുക്മ പുരസ്കാരം ടിഫിൻ ബോക്സ് ഡയറക്ടർ ഷാസ് മാത്യൂസിന് സമ്മാനിച്ചു. വിജയികളായ NMCA നോട്ടിംഗ്ഹാമിന് മേയർ ബൈജു തിട്ടാല യുക്മ ട്രോഫി കൈമാറി. വിജയികൾക്കുള്ള സമ്മാനങ്ങൾ യുക്മ ഭാരവാഹികളോടൊപ്പം സ്പോൺസർമാരായ അലൈഡ് ഫിനാൻഷ്യൽ സർവീസ് എം.ഡി ജോയ് തോമസ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ് എം.ഡി അഡ്വ. പോൾ ജോൺ, ട്യൂട്ടേഴ്സ് വാലി എം.ഡി നോർഡി ജേക്കബ്ബ്, ഏലൂർ കൺസൽട്ടൻസി എം.ഡി മാത്യു ജെയിംസ് ഏലൂർ, ഗ്ളോബൽ സ്റ്റഡി ലിങ്ക് ഡയറക്ടർ റെജുലേഷ്, മലബാർ ഫുഡ്സ് ലിമിറ്റഡ് ഡയറക്ടർ ഷംജിത് പള്ളിക്കതൊടി തുടങ്ങിയവർ സമ്മാനിച്ചു.

യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയും അനുബന്ധ ആഘോഷങ്ങളും വൻ വിജയമാക്കി തീർക്കുവാൻ അഹോരാത്രം പരിശ്രമിച്ച യുക്മ ദേശീയ, റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ, മത്സരത്തിൽ പങ്കെടുത്ത പുരുഷ, വനിത ടീമുകൾ മെഗാ തിരുവാതിര ഉൾപ്പടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ച പ്രിയപ്പെട്ട കലാകാരന്മാർ, കലാകാരികൾ, യുക്മ – ടിഫിൻബോക്സ് കേരളപൂരം വള്ളംകളി ലൈവ് സംപ്രേക്ഷണം നടത്തിയ മാഗ്നാവിഷൻ ടി വിയുടെ മാനേജിംഗ് ഡയറക്ടർ ഡീക്കൻ ജോയ്സ് പള്ളിക്കാമ്യാലിൽ, മനോഹരമായി ശബ്ദസംവിധാനമൊരുക്കിയ ഗ്രേയ്സ് മെലഡീസ് ഹാംപ്ഷെയറിൻ്റെ ഉണ്ണികൃഷ്ണൻ നായർ, യുക്മ കേരളപൂരം വള്ളംകളിയുടെ ദൃശ്യങ്ങൾ മനോഹരമായി പകർത്തിയ ഫോട്ടോഗ്രാഫർമാരായ റെയ്മണ്ട് മാത്യു, ജീവൻ കല്ലുംകമാക്കൽ, അരുൺ ബെന്നി, അഭിഷേക് അലക്സ്, അബിൻ ജോസ്, തുടങ്ങിവർക്കും നന്ദി പറയുന്നു.
മാൻവേഴ്സ് ലെയ്ക്കിൻ്റെ ഭാരവാഹികൾ, ഡ്രാഗൺ ബോട്ട് റെയ്സ്, ഇവൻ്റ് മാനേജുമെൻ്റുകൾ, തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾ ഏകോപിപ്പിച്ചവർ, പ്രത്യേകിച്ച് ആറാമത് യുക്മ കേരളപൂരം വള്ളംകളി ചരിത്ര വിജയമാക്കുവാൻ യുകെയുടെ വിദൂര ഭാഗങ്ങളിൽ നിന്ന് പോലും എത്തിച്ചേർന്ന പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കൾ എല്ലാവർക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.

യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 ൻ്റെ ടൈറ്റിൽ സ്പോൺസേഴ്സായ ടിഫിൻ ബോക്സ്, കവൻട്രി മറ്റ് സ്പോൺസർമാരായ ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ഫസ്റ്റ് കോൾ നോട്ടിംഗ്ഹാം, ക്ളബ്ബ് മില്ല്യണയർ, ട്യൂട്ടേഴ്സ് വാലി, തെരേസാസ് ലണ്ടൻ, മലബാർ ഗോൾഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, ഏലൂർ കൺസൽട്ടൻസി, ഗ്ളോബൽ സ്റ്റഡി ലിങ്ക്, കൂട്ടാൻ, ഓംറ എന്നിവർക്കും യുക്മയ്ക്ക് നൽകി വരുന്ന ശക്തമായ പിന്തുണക്ക് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ നന്ദി രേഖപ്പെടുത്തി.
യുക്മ – ടിഫിൻ ബോക്സ് കേരളാപൂരം വള്ളംകളി ഫോട്ടോഗ്രാഫർ റെയ്മണ്ട് മാത്യുവിൻ്റെ ക്യാമറ കണ്ണിലൂടെ പകർത്തിയ ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://photos.app.goo.gl/kYnyAp6jYVfnMyd97
യുക്മ – ടിഫിൻ ബോക്സ് കേരളാപൂരം വള്ളംകളി ഫോട്ടോഗ്രാഫർ അഭിഷേക് അലക്സിൻ്റെ ക്യാമറ കണ്ണിലൂടെ പകർത്തിയ ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://photos.app.goo.gl/Bo4T8ZrTcJCAtKGK9
യുക്മ – ടിഫിൻ ബോക്സ് കേരളാപൂരം വള്ളംകളി ഫോട്ടോഗ്രാഫർ അരുൺ ബെന്നിയുടെ ക്യാമറ കണ്ണിലൂടെ പകർത്തിയ ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://photos.app.goo.gl/Bo4T8ZrTcJCAtKGK9
Latest News:

പിഎസ്സി പരീക്ഷാ ക്രമക്കേട്: നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം; സ്റ്റേ അനുവദിച്ചിട്ടില്ലെന്ന...
കൊച്ചി: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാരിന് നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. പി...Kerala
അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തത്’: ആരോഗ്യ മേഖല...
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനടെ നിയമസഭയില്‍...Kerala
സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: വിജിലന്‍സ് കേസുകള്‍ അന്വേഷിക്കാന്‍ 2 സംഘങ്ങള്‍; കൈക്കൂലി കേസും കള്ള...
തിരുവനന്തപുരം: സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകള്‍ അന്...Kerala
ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്‍
ഡല്‍ഹി: ജന്തല്‍ മന്തറില്‍ മിന്നല്‍ സമരവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ്...Kerala
ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണം; കേസെടുത്ത് പൊ...
ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണം; കേസെടുത്ത് പ...Latest News
മനസില്‍ ഉദ്ദേശിച്ചതല്ല പുറത്തുവന്നത്’; സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഡോ...
ഡല്‍ഹി: സിജെപി ആര്‍എസ്എസ് പദ്ധതിയാണെന്ന പരാമര്‍ശത്തില്‍ പരസ്യമായി ക്ഷമ പറഞ്ഞ് സിപിഐഎം നേതാവ് ഡോ. പി...Kerala
കായികമേളയുടെ പന്തല്‍ തകര്‍ന്ന സംഭവം: പന്തല്‍ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാന്‍ പൊലീ...
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരങ്ങളുടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ സംഘാട...Kerala
തുലാവര്‍ഷം വരുന്നു; ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- പിഎസ്സി പരീക്ഷാ ക്രമക്കേട്: നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം; സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് ഹൈക്കോടതി കൊച്ചി: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാരിന് നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. പിഎസ്സി ഹര്‍ജി നല്‍കിയെന്ന് കരുതി സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മറുപടി നല്കാന് പിഎസ്സി സാവകാശം തേടി. രണ്ട് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ സ്റ്റേ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ന്
- അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തത്’: ആരോഗ്യ മേഖലയിലെ പ്രതിസന്ധിയില്‍ സഭയില്‍ പോര് തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനടെ നിയമസഭയില്‍ ഭരണ -പ്രതിപക്ഷ വാക് പോര്. സംസ്ഥാനത്ത് മരുന്ന് സ്റ്റോക്ക് ഇല്ലെന്ന കെവി സുമേഷ് എംഎല്‍എയുടെ വിമര്‍ശനത്തിന് മന്ത്രി കെ മുരളധരന് മറുപടി നല്‍കിയതാണ് ബഹളത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും ഇല്ലാത്ത മരുന്ന് എത്തിക്കാനുള്ള എന്തെങ്കിലും നടപടിയുണ്ടോ കെവി സുമേഷ് ഉന്നയിച്ചു. അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തതെന്നാണ് മന്ത്രി കെ മുരളീധരന്റെ മറുപടി. മാര്‍ച്ച് മാസത്തില്‍ പര്‍ച്ചേസ്
- സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: വിജിലന്‍സ് കേസുകള്‍ അന്വേഷിക്കാന്‍ 2 സംഘങ്ങള്‍; കൈക്കൂലി കേസും കള്ളപ്പണ ഇടപാടും പ്രത്യേകം അന്വേഷിക്കും തിരുവനന്തപുരം: സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകള്‍ അന്വേഷിക്കാന്‍ രണ്ട് സംഘങ്ങള്‍. കൈക്കൂലി കേസും കള്ളപ്പണ ഇടപാടും പ്രത്യേകം അന്വേഷിക്കും. സിഎംആര്‍എല്ലിലെ മുന്‍ ജീവനക്കാര്‍, പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ എന്നിവരെ ആദ്യം ചോദ്യം ചെയ്യും. ഇ ഡിയോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കും. മാസപ്പടി കേസില്‍ പിണറായി വിജയനാണ് ഒന്നാംപ്രതി. ഹവാല കേസില്‍ മുഹമ്മദ് റിയാസിനെയാണ് ഒന്നാം പ്രതി. രണ്ടു കേസുകളിലും വീണയാണ് രണ്ടാംപ്രതി. അതേസമയം, സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത്
- ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്‍ ഡല്‍ഹി: ജന്തല്‍ മന്തറില്‍ മിന്നല്‍ സമരവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സിജെപി പ്രവര്‍ത്തകര്‍ അകത്ത് കടന്നത്. അശുതോഷ് റാങ്കെയുടെ നേതൃത്വത്തിലാണ് മിന്നല്‍ സമരം. സൗരവ് ദാസും അജിങ്ക്യ ഷിന്‍ഡെയും ദേശീയ പതാകയുമായി സമരവേദിയിലെത്തി. പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിരിക്കുകയാണ്. ഉടനടി പൊലീസെത്തി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് മിന്നല്‍ സമരവുമായി ജന്തര്‍ മന്തറിലേക്കെത്തിയത്. ജന്തര്‍ മന്തറിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ച് കോട്ട കെട്ടിയും എല്ലായിടത്തും ബാരിക്കേഡുകള്‍
- ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണം; കേസെടുത്ത് പൊലീസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണം; കേസെടുത്ത് പൊലീസ് വടകര മന്ദരത്തൂര്‍ സ്വദേശിനിയായ നാല്‍പ്പത്തിയൊമ്പതുകാരി തങ്കമണി ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി തങ്കമണിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എട്ടിന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍, അന്ന് രാത്രിയോടെ തങ്കമണിക്ക് കടുത്ത ബ്ലീഡിംഗും, ഛര്‍ദ്ദിയും, വയറിളക്കവും അനുഭവപ്പെട്ടു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പത്താം തീയതി വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക്
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. /
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ.
അഡ്വ. ജാക്സൺ തോമസ് (ജനറൽ കൺവീനർ, സാംസ്കാരിക വേദി) യുകെയിലെ മലയാളികളുടെ ജന്മസിദ്ധമായ സർഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്കാരിക വേദി “സൃഷ്ടിലയ2026” എന്ന പേരിൽ സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. യുകെയിലെ മലയാളികളുടെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ സാംസ്കാരിക വേദി സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുകെ മലയാളികൾക്കിടയിലെ സാഹിത്യ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും “സൃഷ്ടിലയ
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ നടക്കും. റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിൻ്റെ അലയൊലികൾ അടങ്ങും മുൻപ് തന്നെ യുക്മ റീജിയണൽ കലാമേളകൾക്ക് ഒക്ടോബർ 03 ശനിയാഴ്ച മുതൽ തുടക്കമാകുന്നു. യുകെയിലെ മുഴുവൻ കലാപ്രേമികളും ഉറ്റു നോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച /
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേററ്റർ) ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) തങ്ങളുടെ 17-ാമത് ദേശീയ കലാമേള ഈ വർഷം നവംബർ 7 ശനിയാഴ്ച ചെൽട്ടൻഹാമിൽ സംഘടിപ്പിക്കുന്നു. 160-ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ, കഴിഞ്ഞ 16 വർഷമായി തുടരുന്ന ഈ പാരമ്പര്യം സംഗീതം, നൃത്തം, നാടകം, കലാപ്രദർശനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ബ്രിട്ടീഷ് വേദിയിൽ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും





click on malayalam character to switch languages