- യുക്മ വെയിൽസ് റീജിയണൽ കായികമേള ദേശീയ സെക്രട്ടറി ശ്രീ. ജയകുമാർ ഉത്ഘാടനം ചെയ്യുന്നു, ദേശീയ ജോയിന്റ് ട്രഷറർ ശ്രീ. പീറ്റർ താണോലി മുഖ്യാതിഥി.
- യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് .....യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും.......
- ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സർ റോയൽ ലോഡ്ജ് കോട്ടേജുകൾ പാട്ടത്തിനെടുത്ത് മറിച്ച് വാടകയ്ക്ക് നൽകി; വെളിപ്പെടുത്തലുമായി വാച്ച്ഡോഗ്
- ജനനസമയത്ത് തലച്ചോറിന് വൈകല്യം സംഭവിച്ച പെൺകുട്ടിയുടെ കുടുംബത്തിന് 28 മില്യൺ പൗണ്ട് എൻഎച്ച്എസ് നഷ്ടപരിഹാരം
- ഡെവൺ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട റോയൽ നേവി ജീവനക്കാരുടെ പേര് വെളിപ്പെടുത്തി
- യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് കടുപ്പിച്ച് റഷ്യൻ പ്രസിഡന്റ്പുടിൻ
- സിന്ധു നദിജല കരാർ: ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്താൻ
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം….പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – രണ്ടാം ഭാഗം ലിവർപൂൾ മുതൽ ഹണ്ടിംഗ്ടൺ വരെ
- Oct 27, 2024
അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള് യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മ റീജിയണുകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്.

യുക്മ സ്ഥാപിതമായിട്ട് ഒന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന “ക്രിസ്റ്റൽ ഇയർ” ആഘോഷങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന വേളയിൽ നടക്കുകയാണ് 2024 ലെ ദേശീയ കലാമേള. നവംബർ രണ്ട് ശനിയാഴ്ച യു കെ യുടെ കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച ഗ്ലോസ്റ്റർഷെയറിനടുത്തുള്ള ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന “കവിയൂർ പൊന്നമ്മ നഗറി”ൽ തിരിതെളിയാൻ ഇനി ഒരാഴ്ച മാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തിലേക്ക് പുതിയ തലമുറയിൽ യുകെയിലെത്തിപ്പെട്ട എല്ലാവർക്കും യുക്മ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്.
തുടർച്ചയായി പതിനഞ്ച് വർഷങ്ങൾ ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള് യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്. യുക്മയുടെ ചരിത്രത്തിലാദ്യമായി തുടർച്ചയായി മൂന്നാം വർഷവും ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ച ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ “കവിയൂർ പൊന്നമ്മ നഗറിൽ” യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം തട്ടകത്തിൽ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്

യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട് വർഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ നാം വായിച്ചു.
ഒരു രാജ്യം മുഴുവൻ വന്നെത്തുന്ന യുക്മ ദേശീയ കലാമേള ഒരുവർഷം നീണ്ടുനിൽക്കുന്ന ഒരുപറ്റം ആളുകളുടെ കഠിന പരിശ്രമത്തിന്റെ വിജയങ്ങൾ കൂടിയാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിശീലനങ്ങൾ, നാട്ടിൽനിന്നും പലഘട്ടങ്ങളായി രക്ഷിതാക്കൾ കടൽകടത്തി യു കെ യിൽ എത്തിക്കുന്ന, ആയിരക്കണക്കിന് മത്സരാർത്ഥികൾക്കാവശ്യമായ ആടയാഭരണങ്ങളും രംഗ സജ്ജീകരണ വസ്തുക്കളും, മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ കണ്ടെത്താനുള്ള അസോസിയേഷൻ പ്രവർത്തകരുടെ പരിശ്രമങ്ങൾ, സാമ്പത്തിക ഭാരം താങ്ങിക്കൊണ്ട് റീജിയണൽ കലാമേളകൾ സംഘടിപ്പിക്കാനുള്ള റീജിയണൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും പ്രയത്നങ്ങൾ അങ്ങനെപോകുന്നു യുക്മ ദേശീയ കലാമേളകൾ യാഥാർഥ്യമാക്കുന്നതിന് പിന്നിലെ കാണാപ്പുറങ്ങൾ. ലിവർപൂൾ, ലെസ്റ്റർ, ഹണ്ടിങ്ടൺ എന്നിവിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കലാമേളകളെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുവാൻ പോകുന്നത്.
2013 ദേശീയ മേള ചരിത്രഭൂമികയായ ലിവർപൂളിലേക്ക്
മൂന്ന് ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യു കെ യില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്മ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ മലയാളി സമൂഹത്തില്‍ കൂടുതൽ സ്വാധീനം ചെലുത്തി തുടങ്ങിയ അക്കാലയളവിൽ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി രൂപീകരിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും, യുക്മ ദേശീയ കമ്മറ്റിയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷപ്പെരുമഴ പെയ്യിച്ചു. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍, നാലാമത് ദേശീയ കലാമേള മുദ്രാവാക്യമായ “ആഘോഷിക്കൂ യുക്മയോടൊപ്പം” എന്ന അഭ്യര്‍ത്ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്.

യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെയും പ്രബലരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും (ലിംക) സംയുക്ത ആതിഥേയത്വത്തിലാണ് ദേശീയമേള സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന് ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി ‘ദക്ഷിണാമൂര്‍ത്തി നഗര്‍’ എന്ന് നാമകരണം ചെയ്ത ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകൾ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ ചാമ്പ്യൻപട്ടം നിലനിർത്തി. ദേശീയ കലാമേളയുടെ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഈസ്റ്റ് ആംഗ്ലിയായിലെ പ്രബലരായ ബാസിൽഡൺ മലയാളി അസോസിയേഷൻ ചാമ്പ്യൻ അസ്സോസിയേഷനായി.
ലെസ്റ്റർ കലാമേള 2014 : ദേശീയ മേള വീണ്ടും മിഡ്ലാൻഡ്സിന്റെ മണ്ണിലേക്ക്
ഇത് ലെസ്റ്റർ – 2009 ജൂലൈ മാസം യൂണിയൻ ഓഫ് യു കെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്മയുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയന്റെയും ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും സംയുക്താതിഥേയത്വത്തിൽ ലെസ്റ്ററിൽ അരങ്ങേറി. കണികൊന്നയും വാകപ്പൂമരവും പൂത്തുലഞ്ഞ വിധം മഞ്ഞയും ചുവപ്പും നിറങ്ങളിൽ തയ്യാറാക്കിയ പോസ്റ്ററുകൾ തങ്ങളുടെ ഫേസ്ബുക്ക് കവർചിത്രങ്ങളാക്കികൊണ്ടാണ് യുക്മ പ്രവർത്തകരും യുക്മ സ്നേഹികളും കലാമേളയിൽ പങ്കെടുക്കുന്നവരുമടങ്ങുന്ന ആയിരക്കണക്കിന് യു കെ മലയാളി കുടുംബങ്ങൾ ലെസ്റ്റർ കലാമേളയെ വരവേറ്റത്.

കവികളിലെ മഹാരാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന “സ്വാതിതിരുനാൾ” മഹാരാജാവിന്റെ പേരിൽ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേള യുക്മക്ക് എന്തുകൊണ്ടും അഭിമാനകരമായ ഒന്നായിമാറി. കലാമേളയുടെ നടത്തിപ്പിനെ യാതൊരു രീതിയിലും ബാധിക്കാത്തവിധം, മത്സരനഗരിയോട് ചേർന്ന് തയ്യാറാക്കിയ ‘രാജാരവിവർമ്മ’ ഹാളിൽ, ഇദംപ്രഥമമായി നടത്തിയ ദേശീയ ചിത്രരചനാ മത്സരവും ലെസ്റ്റർ മേളയുടെ ഒരു സവിശേഷതയായി. ലെസ്റ്റർ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്ലാൻഡ്സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയൺ അഞ്ചാമത് യുക്മ ദേശീയ കലാമേളയിൽ ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഇപ്സ്വിച് മലയാളി അസോസിയേഷൻ ചാമ്പ്യന്മാരായി.
ഹണ്ടിങ്ടൺ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയണും ഇത് രണ്ടാമൂഴം
യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് യുക്മ ദേശീയ കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ട്, യശഃശരീയനായ സംഗീത ചക്രവർത്തി എം എസ് വിശ്വനാഥന്റെ ബഹുമാനാർത്ഥം “എം എസ് വി നഗര്‍” എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്കൂളിലേയ്ക്ക് നാലായിരത്തോളം യു കെ മലയാളികളാണ് ഒഴുകിയെത്തിയത്. ഈസ്റ്റ് ആംഗ്ലിയ റീജിയണോടൊപ്പം ഹണ്ടിങ്ടൺ മലയാളി അസോസിയേഷനും കൈകോർത്ത് ചരിത്രം രചിച്ച 2015 ദേശീയ കലാമേളയ്ക്ക് ആതിഥ്യമരുളി.

യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളകളാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകൾ. അത് തന്നെയാണ് യുക്മ ദേശീയ കലാമേളകളുടെ വിജയവും. ലെസ്റ്ററിലെ സ്വന്തം മണ്ണിൽ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകൾ തകർത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തിൽ മറുപടി നൽകിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തിൽ നടന്ന ദേശീയ കലാമേളയിൽ ജേതാക്കളായി മിഡ്ലാൻഡ്സ് പകരം വീട്ടി. അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി സൗത്ത് വെസ്റ്റ് റീജിയന്റെ കരുത്തരായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം ഭാഗത്തിൽ വായിക്കുക..…കവൻട്രി കലാമേള 2016, ഹെയർഫീൽഡ് കലാമേള 2017 & ഷെഫീൽഡ് കലാമേള 2018
(2019, 2020, 2021 വർഷങ്ങളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയായും, 2017 – 2019 വർഷങ്ങളിൽ ദേശീയ സമിതിയുടെ ട്രഷററായും, മുൻപ് ജോയിൻ്റ് സെക്രട്ടറി, ജോയിൻ്റ് ട്രഷറർ, പി ആർ ഒ തുടങ്ങിയ പദവികൾ വഹിച്ചിരുന്ന ലേഖകൻ, നിലവിൽ യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു)
Latest News:

യുക്മ വെയിൽസ് റീജിയണൽ കായികമേള ദേശീയ സെക്രട്ടറി ശ്രീ. ജയകുമാർ ഉത്ഘാടനം ചെയ്യുന്നു, ദേശീയ ജോയിന്റ് ട...
ബെന്നി അഗസ്റ്റിൻ (യുക്മ ദേശീയ സമിതിയംഗം) കാർഡിഫ്: യുക്മ ദേശീയ കായികമേളയോടനുബന്ധിച്ച് നടത്തുന്ന യ...uukma region
നുഹ്റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡും ഡിസംബർ 12-ന് ബിർമിംഗ്ഹാമിൽ
ജോർജ് മാത്യു, നുഹ്റോ ഓർഗനൈസിങ് കമ്മിറ്റി ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് സഭയുട...Spiritual
ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആ...Kerala
ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന് ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന...
തൂഫാന് ഇന്റലിജന്‍സ് എന്ന പേരില്‍ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്ത...Kerala
പരിശോധിച്ച ഡോക്ടർ ഞെട്ടി; 50 വയസുകാരിയുടെ തലച്ചോറിന്റെ മുൻഭാഗത്ത് 7.5 സെന്റീമീറ്റർ വലുപ്പമുള്ള ട്യ...
റിയാദ്: കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം വിദഗ്ധർ അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയില...Latest News
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മൂന്ന് പദ്ധതികൾക്ക് ദേശീയ അംഗീകാരം; മികച്ച മാതൃകയെന്ന് പഞ്ചായത്തീരാജ് മ...
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നു പദ്ധതികള്‍ക്ക് ദേശീയ അംഗീകാരം. കെ സ്മാര്‍ട്ട്, ഡ...Kerala
ഹോർമൂസിന് പകരക്കാരനാകാൻ യുഎഇയുടെ 'പ്ലാൻ ബി'; ഇറാന്റെ ഭീഷണിക്ക് മുമ്പിൽ പതറാതെ ബദൽപാത വികസനം അതിവേഗം
ദുബായ്: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സംഘർഷ സാഹചര്യം ആഗോള ഇന്ധന-ഭക്ഷ...Latest Updates
സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവം: പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്; ബസ് പിടികൂടിയത് കൊപ്...
പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറ ദേശബന്ധു സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവത്തിൽ പരിശോധന കർശനമ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- നുഹ്റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡും ഡിസംബർ 12-ന് ബിർമിംഗ്ഹാമിൽ ജോർജ് മാത്യു, നുഹ്റോ ഓർഗനൈസിങ് കമ്മിറ്റി ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് വിതരണവും ഡിസംബർ 12-ന് ബിർമിംഗ്ഹാമിനടുത്തുള്ള കവൻട്രിയിൽ വെച്ച് നടക്കും. ക്രിസ്തുമസ് സന്ദേശമായ സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശം സമൂഹത്തിലാകെ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കരോൾ ടീമുകൾ മത്സരത്തിൽ
- ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്. മഴ ആരംഭിച്ചതോടെ വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കനത്ത മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത മഴയിൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗിൽ യു ബി എം സി സ്കൂൾ വളപ്പിനോട് ചേർന്ന മതിൽക്കെട്ട് ഇടിഞ്ഞു
- ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന് ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി തൂഫാന് ഇന്റലിജന്‍സ് എന്ന പേരില്‍ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിശൃംഖലയുടെ വേരറുക്കുമെന്നും ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതുവരെ 795 പേര് അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു തൂഫാന് ഇന്റലിജന്‍സ് എന്ന പേരില്‍ മയക്ക്മരുന്നിന്റെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രഹസ്യ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് കൈമാറാം. മൂന്ന് നമ്പര്‍ വഴി വിവരങ്ങള്‍ കൈമാറാം. 9497979794, 9497927797,
- പരിശോധിച്ച ഡോക്ടർ ഞെട്ടി; 50 വയസുകാരിയുടെ തലച്ചോറിന്റെ മുൻഭാഗത്ത് 7.5 സെന്റീമീറ്റർ വലുപ്പമുള്ള ട്യൂമർ റിയാദ്: കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം വിദഗ്ധർ അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ അൻപത് വയസ്സ് പ്രായമുള്ള വനിതയുടെ തലച്ചോറിലെ കൂറ്റൻ ട്യൂമർ വിജയകരമായി പൂർണ്ണമായും നീക്കം ചെയ്തു. പെരുമാറ്റ വൈകല്യങ്ങൾ, നടക്കാനുള്ള ബുദ്ധിമുട്ട്, വിഭ്രാന്തി തുടങ്ങിയ കഠിനമായ ആരോഗ്യപ്രശ്നങ്ങളാൽ ദീർഘനാളായി ബുദ്ധിമുട്ടിയിരുന്ന രോഗിക്കാണ് ഈ വിജയകരമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുതുജീവൻ നൽകിയത്. വിശദമായ മെഡിക്കൽ പരിശോധനയിലാണ് രോഗിയുടെ തലച്ചോറിന്റെ മുൻഭാഗത്ത് വലിയ അളവിലുള്ള ‘മെനിഞ്ചിയോമ’ ട്യൂമർ കണ്ടെത്തിയത്. 7.5 സെൻറീമീറ്റർ വലിപ്പമുണ്ടായിരുന്ന ഈ
- എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മൂന്ന് പദ്ധതികൾക്ക് ദേശീയ അംഗീകാരം; മികച്ച മാതൃകയെന്ന് പഞ്ചായത്തീരാജ് മന്ത്രാലയം തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നു പദ്ധതികള്‍ക്ക് ദേശീയ അംഗീകാരം. കെ സ്മാര്‍ട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയര്‍ എന്നിവയെ മികച്ച മാതൃകകളായി പഞ്ചായത്തീരാജ് മന്ത്രാലയം റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സുതാര്യവും വേഗത്തിൽ ലഭ്യമാക്കുകയും ചെയ്തു കൊണ്ട് രാജ്യം മാതൃകയാക്കേണ്ട അത്യാധുനിക സാങ്കേതിക മുന്നേറ്റമാണ് കെ സ്മാർട്ട് എന്ന് പറയുന്നു. പൊതുജന സേവനത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ചുവെന്നാണ് കെ സ്മാര്ട്ടിനെക്കുറിച്ചുള്ള കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങള്‍ വിരൽത്തുമ്പിലെത്തിച്ചതാണ് കെ സ്മാര്‍ട്ടിന്റെ നേട്ടം. സമ്പൂര്‍ണ
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും…….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമ്പോൾ തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്. യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കം
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ /
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ തുടങ്ങിയതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മത്സരവുമായി ബന്ധപ്പെട്ട മറ്റ് തയ്യാറെടുപ്പുകൾ, അതിവേഗം തുടങ്ങികഴിഞ്ഞിരിക്കുകയാണ്. 2026 ആഗസ്റ്റ് 15 ന് നടക്കുന്ന കേരളപൂരം വള്ളംകളിയുടെ ബീവറേജ് പാർട്ട്ണറായി സഹകരിക്കുന്നത് ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങിയ മലയാളിയുടെ നാടൻ വാറ്റായ ‘മണവാട്ടി’യാണ്
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ…. /
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ് /
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ്
സ്വന്തം ലേഖകൻ എക്സിറ്റർ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് ദേശീയ സമ്മേളനം യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാകുകയാണ്. സെമിനാറുകളും ഡിബേറ്റുകളും ഗ്രൂപ്പ് ഡിസ്കഷനുകളും അതിലേറെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടം തന്നെയെന്നാണ് സമ്മേളന പ്രതിനിധികൾ തന്നെ വ്യക്തമാക്കുകയാണ്. എക്സിറ്റർ മലയാളി അസോസിയേഷനിൽ നിന്ന് സമ്മേളന പ്രതിനിധിയായെത്തിയ സ്റ്റാഫ് നേഴ്സ് റസീന തോമസ് തന്റെ അനുഭവം വിവരിക്കുകയാണ്. “ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” “തുടർച്ചയായ പ്രൊഫഷണൽ വികസനത്തെ






click on malayalam character to switch languages