1 GBP = 106.56
breaking news
- ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു
- പുതുവർഷത്തിൽ വൈദ്യുതി ഗ്യാസ് നിരക്കുകൾ ഉയരുമെന്ന് റിപ്പോർട്ട്
- ബ്രാഡ്ഫോർഡിൽ മലയാളി നേഴ്സ് മരിച്ച നിലയിൽ; ആലപ്പുഴ സ്വദേശിയായ വൈശാഖിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും
- യു.കെയിലെ സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്
- വിശ്വാസത്തിന്റെ ആഘോഷമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം; രണ്ടായിരത്തോളം മത്സരാർഥികളുൾപ്പടെ അയ്യായിരത്തോളം ആളുകൾ പങ്കെടുത്ത കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം ബ്രിസ്റ്റോൾ -കാർഡിഫ് റീജിയൻ കരസ്ഥമാക്കി; രണ്ടാം സ്ഥാനം കേംബ്രിഡ്ജ് റീജിയനും നേടിയപ്പോൾ മൂന്നാം സ്ഥാനം പങ്ക് വച്ച് ബിർമിംഗ്ഹാം കാന്റർബറി റീജിയനുകൾ
- ഡൗണിംഗ് സ്ട്രീറ്റ് ദീപാവലി ആഘോഷത്തിൽ മാംസാഹാരവും മദ്യവും; ക്ഷമാപണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്
- ഓൾ യൂറോപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അജയ്യരായി കാർഡിഫ് ഡ്രാഗൻസ്…
ബ്രദർ സന്തോഷ് നയിക്കുന്ന മാതാപിതാക്കൾക്കുള്ള ധ്യാനം ശനിയാഴ്ച മാൻസ്ഫീൽഡിൽ
- Jan 04, 2018
മാതാപിതാക്കൾക്ക് വേണ്ടി ഒരു ഏകദിന ധ്യാനം ( spiritual Parenting ) മാൻസ്ഫീൽഡ് സീറോ മലബാർ കുർബാന സെന്ററിന്റെ നേതൃത്വത്തിൽ ജനുവരി 6 ശനിയാഴ്ച 11 മുതൽ 5 വരെ ക്വാക്കർസ് ഫ്രണ്ട്സ് മീറ്റിംഗ് ഹാളിൽ ക്രിസ്റ്റീൻ സ്ഥാപകൻ ബ്രദർ സന്തോഷ് T ( ക്രിസ്റ്റീൻ ധ്യാനകേന്ദ്രം, കോട്ടയം) നയിക്കുന്നതാണ്. കുട്ടികൾക്കായി വേറെ സെഷൻ ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്:
Fr. Biju Kunnakkattu 07435035555
Shoby Lukose 07877709878
Jose Gomez 07872073753
വിലാസം:
Quackers Friends Meeting Hall
119 Rosemary Street,
Mansfield, NG19 6AB
Latest News:
ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ് " ഡിസംബർ 7ന് ലെസ്റ്ററിൽ
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭ...Spiritualദൈവഭയമുള്ള, ആത്മീയതയിൽ ഊന്നിയ തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ഡോ.യൂഹാനോൻ മാർ ക്രിസോസ്...
ജോർജ് മാത്യു, P.R.O സെന്റ്സ്റ്റീഫൻസ് ഐഒസി ബിർമിങ്ഹാം ദൈവഭയമുള്ള, ആല്മീയതയിൽ ഊന്നിയ തലമുറ വളർന്ന...Spiritualവിശ്വാസത്തിന്റെ ആഘോഷമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം; രണ്ടായിരത്തോളം മത്സരാർഥികളുൾപ്പടെ അയ...
ഷൈമോൻ തോട്ടുങ്കൽ സ്കൻതോർപ്പ്: ദൈവ വചനത്തെ ആഘോഷിക്കാനും പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മ...Spiritualഏഴാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് നാളെ തിരി തെളിയും.
ഷൈമോൻ തോട്ടുങ്കൽ സ്കന്തോർപ്പ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത യുടെ ഏഴാമത് ബൈബിൾ കലോത്സവ മത്സര...Spiritualഏഴാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം .യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാ മാമാങ്കത്തിന് തിരി തെളിയാൻ ഇനി...Spiritualഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ രണ്ടാമത് പാരിഷ് ഡേ ആഘോഷം ഗംഭീരമായി . .
ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് മിഷന് പാരിഷ് ഡേ ആഘോഷം വര്‍ണ്ണാഭമായി. രാവിലെ ഒക്ലാന്‍ഡ്സ് സ്നൂക്കേഴ്സ് ...Spiritualമലങ്കരസഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പുണ്യശ്ലോകനായ പരിശുദ്ധനായ പരുമല ത...
സുനിൽ കെ ബേബി നീതിമാൻ റെ ഓർമ്മ വാഴ്വിൻ ആയിത്തീരട്ടെ. ക്രൈസ്തവ വിശുദ്ധന്മാരുടെ ഗണത്തിലേക്ക് ഉയർത്...Spiritualബെഡ്ഫോർഡ് സെൻറ് അൽഫോൻസാ ഇടവകയിൽ പരിശുദ്ധ മാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളും, ഇടവക ദിനാച...
അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയയിലെ ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ...Spiritual
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു ബെയ്റൂത്ത്: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ബെയ്റൂത്തിലെ റാസ് അല്‍ നാബയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മൊഹമ്മദ് അഫീഫ് ആണ് കൊല്ലപ്പെട്ടത്. മൊഹമ്മദ് അഫീഫിന്റെ മരണം ലെബനനിലെ സായുധ വിഭാഗം സ്ഥിരീകരിച്ചു. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത് അഫീഫായിരുന്നു. റാസ് അല്‍ നാബയിലെ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ബെയ്റൂത്തിലെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി
- കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 21) ജ്വാലാമുഖി 21 – ജ്വാലാമുഖി എന്റെ പ്രിയേ, നീ തിര്‍സ്സാപോലെ സൗന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയസൈന്യംപോലെ ഭയങ്കര. നിന്റെ കണ്ണു എങ്കല്നിന്നുതിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്റെ തലമുടിഗിലെയാദ്മലഞ്ചെരിവില് കിടക്കുന്ന കോലാട്ടിന്‍കൂട്ടംപോലെയാകുന്നു. നിന്റെ പല്ലു കുളിച്ചു കയറിവരുന്നആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നുംമച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു. നിന്റെചെന്നികള് നിന്റെ മൂടുപടത്തിന്റെ ഉള്ളില്മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു. -ഉത്തമഗീതം, അധ്യായം 6 ജ്വലിച്ചു നില്ക്കുന്ന സൂര്യന് കീഴില്‍ നിന്ന് പൊള്ളുന്നവാക്കുകള്കേട്ട് സീസ്സറിന്റെ ശരീരംഉരുകിയൊലിക്കുന്നതായി തോന്നി. മുഖത്തെ കറുത്ത കണ്ണടയ്ക്ക് മങ്ങല്‍ അനുഭവപ്പെട്ടു. ഞാനും ഹെലനുമായുള്ള രഹസ്യബന്ധം ഇയാള്‍ തുറന്നുപറയുമോ? ഭാര്യയും മക്കളും എല്ലാവരും കത്തനാരുടെ വാക്കുകളില്മുഴുകിയിരിക്കുകയാണ്. ഉള്ളില്‍ എരിയുന്നത് തീയാണ്. സീസ്സര്‍ വിയര്‍ത്തു. യോഹന്നാന്റെ മാതാപിതാക്കള്‍ സ്വന്തം മകനെപ്പറ്റിപറയുന്നു. അവന്റെ യൗവനജീവിതത്തില് അവന്നിലകൊണ്ടത് സത്യത്തിനും നീതിക്കും വേണ്ടിമാത്രമായിരുന്നില്ല ഇവരി ഈ ലോകത്തുള്ള ബന്ധത്തെക്കാള്അവന്റെ ബന്ധം ദൈവത്തോടായിരുന്നു. ഞാന്‍ ആദ്യംയോഹന്നാനെപ്പറ്റി പറഞ്ഞപ്പോള്‍ അവന് അമ്മയുടെഉദരത്തില് വെച്ചുതന്നെ ആത്മാവില്‍ വളര്‍ന്നവനായിരുന്നു. ഈ ലോകത്തിന്റെ ദുഃശ്ശീലങ്ങള്‍ക്കും ദുഷ്കര്മ്മങ്ങള്ക്കുംഅടിമപ്പെട്ടില്ല. അവന് യൗവ്വനത്തില്‍ എത്തിയപ്പോള്സാമൂഹ്യനീതിക്കും നന്മകള്ക്കും വേണ്ടി നിലകൊണ്ടു. നമ്മുടെ യുവാക്കളെപ്പറ്റി ഇങ്ങനെ പറയാന്‍ കഴിയുമോ? അവന് ആ ആത്മധൈര്യം എവിടുന്നു കിട്ടി? ദൈവത്തില്‍നിന്ന് മാതാപിതാക്കളില്‍ നിന്ന് മാതാപിതാക്കള്കുഞ്ഞുങ്ങള്ക്ക് മാതൃകയാകണം. അതിന് മാതാപിതാക്കള്സ്നേഹമുള്ളവരും വിശ്വാസമുള്ളവരും സഹകരിക്കുന്നവളുംപ്രശംസിക്കുന്നവരുമാകണം. അങ്ങനെയുള്ള കുടുംബങ്ങളില്ദൈവസ്നേഹം കവിഞ്ഞൊഴുകും. ഇവിടെ ശണ്ഠയുംവഴക്കിനും പിണക്കത്തിനും ഇടമില്ല. നാം ദൈവകൃപയില്ആശ്രയിക്കുമ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നത്. ഇവിടെയും മാതാപിതാക്കള്‍ക്ക് യോഹാന്നാനെപ്പറ്റി നല്ലതേപറയാനുണ്ടായിരുന്നുള്ളൂ. അവന്റെ തല അറത്തുമാറ്റിയെങ്കിലും അവന് ദൈവസന്നിധിയില്വലിയവനായിരുന്നു. എന്നാണ് മാതാപിതാക്കള്സാക്ഷ്യപ്പെടുത്തിയത്. അവനിലെ ആത്മധൈര്യം എല്ലാംതിന്മകളെയും ചോദ്യം ചെയ്തു. നമ്മുടെ യുവാക്കളെപ്പറ്റി നാംഭാരപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ബന്ധങ്ങള്‍ ഈലോകത്തോടാണ് ദൈവത്തോടല്ല. അതിനാല്‍ നിങ്ങളുടെശരീരങ്ങളെ വിശുദ്ധിയും ജീവനുമുള്ള ദൈവത്തിന്യാഗമായി സമര്‍പ്പിക്കുക. മനസ്സ് പുതുക്കി രൂപാന്തരപ്പെടുക. രാത്രി കഴിയാറായി പകല്‍ അടുത്തിരിക്കുന്നു. ഇരുട്ടിന്റെപ്രവൃത്തികളെ ഉപേക്ഷിക്കുക. വെളിച്ചത്തിന്റെ ആയുധംധരിക്കുക. അത് പെറികുത്തുകളിലും മദ്യാപാനങ്ങളിലുമല്ല, ശയന മോഹങ്ങളിലും ദുഷ്കര്‍മ്മങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല പിന്നെയോയേശുക്രിസ്തുവിന്റെ സ്നേഹത്തില്‍ എല്ലാം ചെയ്യുവിന്‍. സീസ്സറിന് ഒരല്പം ആശ്വാസം തോന്നി. ഉത്കണ്ഠയോടെയാണ്ഓരോ വാക്കും കേട്ടുകൊണ്ടിരിക്കുന്നത്. പള്ളിക്കുള്ളില്ആദ്യമായിട്ടാണ് ഇത്ര ഏകാഗ്രതയോടെ ഇരിക്കുന്നത്. ഹേരോദ്യയുടെ സ്ഥാനത്തു കത്തനാര് കണ്ടിരിക്കുന്നത്ഹെലനെയാണ്. ഹേരോദ്യമൂലമാണ് യോഹന്നാന്മരണമുണ്ടായത്. ഇവിടെ ഹെലന് മൂലമാണ് കത്തനാരെ ഈരാജ്യത്ത് നിന്നും മടക്കി അയയ്ക്കുന്നത്. യോഹന്നാനെ ഈലോകത്ത് നിന്ന് പരലോകത്തേക്കയച്ചെങ്കില് കത്തനാരെബ്രിട്ടനില് നിന്ന് ഇന്ത്യയിലേയ്ക്കാണ് അയയ്ക്കുന്നത്. വന്ദ്യപിതാവ് ഒരന്വേഷണത്തിന് ഉത്തരവിട്ടില്ല. അതിന്റെപ്രധാന കാരണം പിതാവ് പറഞ്ഞത് ഈ കത്തനാരുടെസ്വാഭാവരീതികള് അദ്ദേഹത്തിനറിയാം. ഞങ്ങളെസംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഒരുപുരോഹിതനെയാണാവശ്യം. അല്ലാത്തവള്അധികപ്പറ്റുതന്നെയാണ്. പട്ടണത്തില്‍ വന്നിട്ട് സ്ത്രീകളുടെ ചാരിത്യംപരിശോധിക്കാതെ അവരെ സംതൃപ്തരുംചരിതാര്ത്ഥ്യരുമാക്കുകയാണ് വേണ്ടത്. കത്തനാര് ഏതെല്ലാംദര്ശനങ്ങള് അഴിച്ചുവിട്ടാലും ഹെലന് എന്റെ ഭാര്യയെപോലെ എനിക്ക് പ്രിയപ്പെട്ടവളാണ്. അവളെവിസ്മരിക്കാനാവില്ല. സുന്ദരിമാരായ പല സ്ത്രീകളെയുംഞാന് മോഹിച്ചിട്ടുണ്ട്. പലരെയും അവരുടെ പട്ടുമെത്തകളില്ഞാന് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. തന്നെ സംബന്ധിച്ച്പള്ളിയും പരിവാരങ്ങളും പ്രണയം പങ്കിടാനുള്ള ഒരു വേദിമാത്രമാണ്. അതിന് കളമൊരുക്കിയത് ഞാന്‍ വിശ്വാസംഅര്പ്പിച്ച ദൈവം തന്നെയാണ്. ഒരു മന്ദബുദ്ധിയായ മകനെഎന്ന് എന്നെ ശിക്ഷിച്ചില്ലേ? ഭാര്യ ഒരിക്കല്‍ മാത്രമേഉപദേശിച്ചിട്ടുള്ളൂ. അന്നവളോട് ഞാന്‍ തുറന്നു പറഞ്ഞു. ഇങ്ങനെയൊരു മകനെ തന്ന ദൈവത്തെ എനിക്ക്സ്നേഹിക്കാനായില്ല. ഒപ്പം നിന്നെയും. എന്നിട്ടുംഭര്ത്താവിനെ സ്നേഹിച്ചും മാനിച്ചും സ്റ്റെല്ല ജീവിച്ചു. ഭര്‍ത്താവിനോട് അവിശ്വസ്ത കാണിച്ചില്ല. അന്യപുരുഷന്മാരെ ആശ്രയിക്കാന്‍ പോയില്ല. പലദിവസങ്ങളിലും പാതിരാ കഴിഞ്ഞ് വരുമ്പോഴും എവിടെപോയെന്ന് അന്വേഷിച്ചില്ല. മോള് ചോദിക്കുമ്പോള്‍ ഒറ്റഉത്തരമേയുള്ളൂ. കടയില്‍ കുറെ കണക്കുകള്‍ എഴുതിതീര്ക്കാനുണ്ടായിരുന്നു. അവരത് വിശ്വസിച്ചു. ഭര്ത്താവിന്റെഅവിഹിതബന്ധങ്ങളും സ്റ്റെല്ലയുടെ ചെവിയില്‍ എത്തിയില്ല. അവള് മകനെയും ഭര്‍ത്താവിനെയും ദൈവകരങ്ങളില്സമര്പ്പിച്ച് പ്രാര്‍ത്ഥിക്കയാണ് ചെയ്തത്. ഭാര്യയുടെ ആഗ്രഹംപൂര്ത്തികരിക്കാനെന്നവെണ്ണം വല്ലപ്പോഴൊക്കെ കാമത്തിന്റെആഴത്തിലേയ്ക്കവളെ കൂട്ടിക്കൊണ്ട് പോകാറുണ്ട്. ആരുംമനസ്സോടെയല്ല, ഒരു കടമപ്പോലെ ഒപ്പം ശയിക്കുന്നു. കത്തനാരുടെ മടങ്ങിപ്പോക്ക് പള്ളിയില്‍ പലരെയുംനിരാശരാക്കി. അത് സ്റ്റെല്ലയുടെ മനസ്സിനെദുര്ബലപ്പെടുത്തുക തന്നെ ചെയ്തു. ഭൂരിഭാഗമാളുകള്ക്കുംകത്തനാരോട് ഭക്തിയും സ്നേഹവുംമാത്രമെയുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെ ഇത്രപെട്ടെന്ന്മടക്കി വിളിച്ചതിന്റെ കാരണമറിയാന്‍ പലര്ക്കുംആഗ്രഹമുണ്ട്. വിശുദ്ധബലി കഴിയുമ്പോള്‍ പള്ളിയുടെപുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെതെരഞ്ഞെടുക്കുന്നുണ്ട്. ആ സമയം ഈ കാര്യംചോദിക്കണമെന്ന് ചാര്‍ളി തീരുമാനിച്ചു. കത്തനാര് പ്രസംഗംഅവസാനിപ്പിക്കാറായപ്പോള് പറഞ്ഞു. പ്രിയമുള്ളവരെഹേരോദാ രാജാവ് എന്നെ തടവിലാക്കിയില്ല. ഹേരോദ്യയുംമകളും ചേര്‍ന്ന് എന്റെ തലയും ആവശ്യപ്പെട്ടിട്ടില്ല. സീസ്സറിന്റെ ഉള്ളം വീണ്ടും പിടഞ്ഞു. വീണ്ടും ഹേരോദ്യകടന്നു വന്നിരിക്കുന്നു. ഇയാള്‍ ഹെലന്റെ പേര് വിളിച്ച്പറയുമോ? മനസ്സിന്റെ ധൈര്യം തന്നെ ചോര്‍ന്നുപോകുന്നു. എന്നെ ഉന്മൂലനാശം വരുത്തിയിട്ട് പോകാനുള്ള ശ്രമമാണോ? അവിടെ നീണ്ട ഒരു നിശ്ശബ്ദത പരന്നു. സീസ്സറിന്റെ മുഖത്ത്വിവിധ വികാരങ്ങള്‍, നിരാശയാണോ, ദുഃഖമാണോ, ഭയമാണോ ഒന്നും തിരിച്ചറിയാനാകുന്നില്ല. മനസ്സാകെഅസ്വസ്ഥമാകുന്നു. പള്ളിക്കുള്ളില്‍ തണുപ്പുണ്ടായിട്ടുംസീസ്സറിന്റെ നെറ്റി വിയര്‍ത്തു. കത്തനാരുടെ നോട്ടം മുഖത്ത്പതിക്കുമ്പോള് വല്ലാത്തൊരു ഭയവും ഭീതിയുമാണ്അനുഭവപ്പെടുക. മുഖം താഴ്ത്തിയിരുന്നു. ഇയാടെ മുടിഞ്ഞപ്രസംഗം ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍ മനഃസമാധാനത്തോടെഇരിക്കാമായിരുന്നു. കത്തനാര് തുടര്‍ന്നു: എന്റെ ധ്യാനത്തില്‍ പങ്കെടുത്തിട്ടുള്ളആരും തന്നെ നിരാശപ്പെടരുത് ധൈര്യപ്പെടുവിന്‍ ഞാന്ഇവിടുന്ന് മടങ്ങിപ്പോയാലും എന്രെ ആത്മാവും മനസ്സുംനിങ്ങള്ക്കൊപ്പമുണ്ടായിരിക്കും. നിങ്ങള്‍ വിശ്വസിക്കുക. മരുഭൂമിയിലും വരണ്ടനിലാവും ആനന്ദിക്കും. മരുഭൂമിയില്വെള്ളവും നിര്‍ജ്ജനപ്രദേശത്ത് തോടുകളും പൊട്ടിപുറപ്പെടും. വരണ്ട നിലങ്ങള്‍ നീരുറവകളാകും. മുടന്തന്‍ മാനിനെ പോലെചാടും. ഈവന്റെ നാവ് ഉല്ലസിച്ച് ഘോഷിക്കും. എല്ലാവരുംഎന്നോടൊപ്പം ആര്‍ത്തു വിളിക്കുക. ഹാലേലുയ്യാ കത്തനാര്ജോബിനെ വിളിച്ചിട്ട് പറഞ്ഞു. ‘ജോബും ഉച്ചത്തില്ഹാലേല്ലൂയാ വിളിക്കുക’ ജോബ് വാ തുറന്ന് പലവട്ടം മറ്റുള്ളവര്‍ക്കൊപ്പം ഹാലേലൂയ വിളിച്ചു. അത്’ഹാ..യില്‍തന്നെ അവസാനിച്ചു. ഹാലേലൂയ്യ വെച്ചാല്ദൈവത്തിനു സ്തുതി. കത്തനാരുടെ പ്രസംഗംഅവസാനിപ്പിച്ചത് സീസ്സറില്‍ പുതിയ ജീവനും ശക്തിയുംപകര്ന്നു. മനോവ്യഥകള്‍ എല്ലാം മാറി. ഈ മനുഷ്യരുടെമദ്ധ്യത്തില് എനിക്ക് ശിക്ഷ നല്‍കുമെന്ന് കരുതിയെങ്കിലുംഅത് സംഭവിച്ചില്ല. പൂപോലെ വാടി മുഖം വികസിച്ചു. ഗായകസംഘത്തിന്റെ ഗാനത്തോടെ ആരാധനഅവസാനിച്ചു. ലിന്‍ഡയും ലൂയിസും ഇടയ്ക്കിടെ നോക്കിപുഞ്ചിരിക്കാന് മറന്നില്ല. മറ്റുള്ളവര്‍ അവരുടെ പാട്ടില്ആസ്വദിച്ചിരിക്കുമ്പോള് അവരുടെ പ്രണയ കണ്ണുകളില്പ്രണയം പാടുകയായിരുന്നു. അവരുടെ സൗന്ദര്യത്തില്ലയിച്ചിരുന്ന സമയം പലഭാഗത്തും പാട്ടിന്റെ ശ്രുതി തെറ്റിയത്അവന് മനസ്സിലാക്കി. മനസ്സിനെ കടിഞ്ഞാണിട്ടുംനിയന്ത്രിച്ചു. പുറത്ത് സൂര്യപ്രഭയെ മഴവെള്ളം മുക്കിക്കൊന്ന്ശവപറമ്പിലേയ്ക്ക് ഒഴുക്കികൊണ്ടുപോയി. മഴക്ക്അകമ്പടിയായി ബാന്റ് മേളങ്ങള്‍ക്ക് പകരം കാറ്റുംകൊടുങ്കാറ്റും ആഞ്ഞടിച്ച് അന്തരീക്ഷത്തെശബ്ദമുഖരിതമാക്കി. മഴപെയ്യുമ്പോഴൊക്കെ കാറ്റ് വന്ന്അവരെ സ്നായിക്കാറുണ്ട്. അത്രമാത്രം സ്നേഹമാണ്കാറ്റിന് മഴയോടുള്ളത് കാറ്റും മഴയും പ്രണയം പങ്കിടുന്നസമയമാണത്. സൂര്യന്റെ ദുര്‍വിധിയില്‍ മേഘങ്ങള്കരഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മേഘങ്ങള്ഇടിമുഴക്കങ്ങളുണ്ടാക്കി പൊട്ടി കരയുന്നു. സൂര്യപ്രകാശത്തെമഴവെള്ളം വെള്ളച്ചാട്ടത്തില്‍ ഒഴുക്കിക്കൊണ്ടിരുന്നു. കത്തനാര്എല്ലാവരോടുമായി അറിയിച്ചു. “ആരും എഴുന്നേറ്റ് പോകാതെ ഇന്ന് നടക്കുന്നതെരഞ്ഞെടുപ്പില്‍ പങ്കാളികളാകുക. ദൈവകൃപ ലഭിച്ചവരെദൈവത്തെ അനുസരിച്ച് അവന്റെ നിമിഷങ്ങള്പാലിക്കുന്നവരെ പുതിയ വര്‍ഷത്തെ ഭാരവാഹികളായിതെരഞ്ഞെടുക്കുക. എല്ലാം വര്‍ഷവും അധികാരത്തിനായിഅണിപിടിക്കുന്നവരെയും ഞാന്‍ കണ്ടു. ജ്ഞാനിയായശലോമോന് പറയുന്നു. ചത്ത ഈച്ച തൈലക്കാരന്റെതൈലം താറുമാറാക്കുന്നു. ജ്ഞാനമില്ലാത്തവര്‍ മനസ്സില്പങ്കുള്ളവര്, പരദൂഷണക്കാര് ആത്മീയ അഭിഷേകംപ്രാപിക്കാത്തവര് അധികാരങ്ങളില്‍ വന്നാല്‍ അത്പള്ളിയായാലും സഭയായാലും രാജ്യമായാലും അതിന്റെസൗരഭ്യം നഷ്ടപ്പെടുന്നു. ഈച്ച വീണ ചത്ത തൈലംപൂശുമ്പോള് സുഗന്ധത്തിന് പകരം ദുര്‍ഗന്ധമാണ് വരുന്നത്. അതുപോലെ വിശുദ്ധിയില്ലാത്ത വികാരങ്ങളും ദുര്ഗ്ഗന്ധംവമിക്കുന്ന മോഹങ്ങളുമായി ആരും മണപ്പിക്കാന്‍ വരരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വാക്കിലും പ്രവൃത്തിയിലുംസ്നേഹത്തിലും സുഗന്ധം പരത്തുന്നവരാകണം. മനസ്സില്വിദ്വോഷം വെച്ച് പുലര്‍ത്തുന്നവരും സ്നേഹമില്ലാത്തവരുംസഹപ്രവര്ത്തകരോട് മാപ്പര്ക്കാത്തവരും ഇതിലേയ്ക്ക്കടന്നുവരാന് പാടില്ല.” എല്ലാവരും നിശ്ശബ്ദരായി ഇരുന്നുവെങ്കിലും സീസ്സര്കത്തനാരുടെ വാക്കുകള്‍ക്ക് യാതൊരു വിലയും നല്‍കിയില്ല. കത്തനാര് പറയുന്ന സ്നേഹം ആത്മാവില്തന്നെവേണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്. ആസ്നേഹം രണ്ട് ശരീരമൊന്നാകുമ്പോഴും ഉണ്ടാകുന്നില്ലേ? പിന്നെ ജ്ഞാനം. കാശ് കൊടുത്ത് പുസ്തകം വാങ്ങിവായിക്കാത്ത ഇവിടിരിക്കുന്ന മണ്ടന്മാര്ക്ക് യേശുവിനെഅറിയാന് വേദപുസ്തകം പോരായോ? കത്തനാര് തന്റെതാടിരോമങ്ങളില് തടവിയിരുന്നു. കത്തനാര്ഓരോരുത്തരുടെ മുഖത്തേക്കും മാറിമാറി നോക്കിയിട്ട്പറഞ്ഞു. “ആദ്യം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര്നിര്ദ്ദേശിക്കാം.” സീസ്സര്‍ എഴുന്നേറ്റ് റോബിന്റെ പേര് പറഞ്ഞു. അതിനെകൈസര് പിന്താങ്ങി. മറ്റൊരു കൂട്ടര് ചാര്‍ളിയുടെ പേര്നിര്ദ്ദേശിച്ചു. ഉടനടി ചാര്‍ളി എഴുന്നേറ്റ് അതില്നിന്ന്പിന്മാറി. റോബിനോട് മത്സരിച്ചാല്‍ തോല്‍ക്കുമെന്നറിയാം. കഴിഞ്ഞ അഞ്ച് വര്‍ഷം ആയാളായിരുന്നു വൈസ്പ്രസിഡന്റ്. വോട്ടെണ്ണല്‍ നടത്തിയാല്‍ സീസ്സറിന്റെഗ്രൂപ്പുകാരെ ജയിക്കൂ. അതിനുള്ള തയ്യാറെടുപ്പുകള്രാഷ്ട്രീക്കാരെപ്പോലെ ഓരോ വീട്ടിലും അവര്‍ നടത്തിയിട്ടുണ്ട്. അവരുടെ സല്‍ക്കാരം സ്വീകരിച്ചവര്‍ക്ക് അതനുസരിക്കാനേനിവൃത്തിയുള്ളൂ. ഒപ്പമിരുന്ന് മോന്തിയതല്ലേ. മറ്റൊന്ന്, ഈകൂട്ടര്ക്കൊപ്പം ഒരു പദവികളും വഹിക്കാന്‍ ചാര്ളിതയ്യാറല്ലായിരുന്നു. സെക്രട്ടറിസ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കാന്‍ കത്തനാര്ആവശ്യപ്പെട്ടു. സീസ്സര്‍ കൈസറുടെ പേര് നിര്‍ദ്ദേശിച്ചു. മാര്ട്ടിന് അതിനെ പിന്താങ്ങി. മറ്റാരും മത്സരത്തിന് മുന്നോട്ട്വന്നില്ല. ട്രഷററുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. കൈസര്‍ എഴുന്നേറ്റ് സീസ്സറുടെ പേര് നിര്‍ദേശിച്ചു. റോബന്പിന്കാങ്ങി. മറ്റാരും മത്സരിക്കാന്‍ മുന്നോട്ട് വന്നില്ല. സീസ്സര്എല്ലാം എഴുതിക്കൊണ്ടിരുന്നു. തുടര്‍ന്നുള്ള എല്ലാംപദവികളിലേക്കും യാതൊരു എതിര്‍പ്പും കൂടാതെസീസ്സര്-കൈസര്‍ ട്രൂപ്പിലുള്ളവര്‍ കടന്നുവന്നു. കത്തനാര്നിശ്ശബ്ദനായിരുന്നു. മനസ്സിലെ വിദ്വോഷം പുറത്ത് കാട്ടാതെപറഞ്ഞു: “ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് ഞാന്‍ ആദ്യമായികാണുകയാണ്. ഇത് മുന്‍കൂട്ടി തീരുമാനിച്ചതുപോലുണ്ട്. നിങ്ങളുടെ കൈയ്യില്‍ അങ്ങനെയൊരു ലിസ്റ്റ്ഉണ്ടായിരുന്നെങ്കില് അതിങ്ങ് തന്നാല്‍ മതിയായിരുന്നു.” ചിലര്‍ ചിരിച്ചു, ചാര്‍ളി എഴുന്നേറ്റു പറഞ്ഞു: “എല്ലാവര്‍ഷവും ഇതുതന്നെയാണ് ഇവിടെ നടക്കുന്നത്” സീസ്സറും കൂട്ടരും കരിന്തേളിനെ വിദ്വോഷത്തോടെ നോക്കി. ചാര്‍ളി ഇറങ്ങി പുറത്തേക്ക് പോയി. പ്രാര്‍ത്ഥനയോടെ ശേഷം കത്തനാര് മറ്റുള്ളവര്ക്കൊപ്പംഭക്ഷണം കഴിക്കാനായി പുറത്തേക്ക് വന്നു. ഗ്ലോറിയയുംചാര്ളിയും മോളും കത്തനാര് കഴിക്കുന്ന മേശയ്ക്കടുത്തായിഇരുന്നു. കത്തനാര് ചോദിച്ചു. “സ്ത്രീകളുടെ തെരഞ്ഞെടുപ്പില്‍ ഗ്ലോറിയായുടെ പേര് ആരുംപറഞ്ഞില്ലല്ലോ”. ഗ്ലോറിയ ചിരിച്ചിട്ട് പറഞ്ഞു, “അവര്‍ക്കാവശ്യം എന്നെയല്ലച്ചോ. അല്ലെങ്കിലും എനിക്കിതിലൊന്നും താത്പര്യമില്ല. കരോളിനെപ്പോലുള്ളവര് തിലകം ചാര്‍ത്തി നില്ക്കുമ്പോള്ആത്മാഭിമാനമുള്ള ഒരു സ്ത്രീയും മുന്നോട്ടു വരില്ല.” അവിടെക്ക് മറ്റൊരു കുടുംബം കത്തനാരെ കാണാന്‍വന്നപ്പോള്‍ സംസാരം മുറിഞ്ഞു.കരോളിനെപ്പറ്റി കത്തനാരോട്ഒന്ന് പറയണമെന്നുണ്ടായിരുന്നു. അവളും സീസ്സറിന്റെഉള്ളംകൈയിലെ ആളാണ്. ദൈവത്തെ കബളിപ്പിക്കാന്അവളും ഭര്‍ത്താവ് കൈസറും ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മനടത്തുന്നുണ്ട്. ദൈവ സ്നേഹം എന്നാല്‍ അളവില്ലാത്തസ്നേഹമാണ്. കുറേ മാസങ്ങള്‍ കുഞ്ഞിനെയും കൂട്ടി അതില്‍പങ്കെടുത്തു. ആദ്യം കണ്ടത് വളരെ കരുതലുംവാത്സല്യവുമൊക്കെയായിരുന്നു. ആഴ്ചയില്‍ മൂന്നും നാലുംപ്രാവശ്യം വിളിച്ച് നാട്ടുകാരുടെയും പള്ളിയിലുള്ളവരുടെഅസൂയ നിറഞ്ഞ കുറ്റങ്ങള്‍ കുറെ പറയും. എല്ലാംമാസത്തിന്റെയും അവസാനത്തെ ആഴ്ചയാണ് കൂട്ടായ്മ. ദൂരെ നിന്നുള്ള പലരെയും ആ പ്രാര്‍ത്ഥനയിലേക്ക് വിളിച്ച്വരുത്തും. സല്ക്കരിക്കും. ചില മാസങ്ങളില്‍ സീസ്സറിന്റെവീട്ടിലും പ്രാര്‍ത്ഥന നടത്തും. മറ്റുള്ളവരുടെ പ്രീതിസമ്പാദിച്ചെടുക്കാന് കരോളിന് ഒരു പ്രത്യേക കഴിവുണ്ട്. ഒരിക്കല്‍ ചാര്‍ളി പറഞ്ഞു. “ഇവര്‍ വിവാഹത്തിനു ശേഷംഇങ്ങനെയെങ്കില് വിവാഹത്തിന് മുന്പ്എന്തായിരുന്നിരിക്കും.” അത്ര കാര്യമാക്കിയില്ല. ചിലര്കൂടുതല് സംസാരിക്കും, മറ്റ് ചിലര്‍ കുറച്ച് സംസാരിക്കും. മകള്രോഗിയായതുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാന്പോയത്. നീണ്ട മാസത്തെ പ്രാര്‍ത്ഥനയും മറ്റും കണ്ടപ്പോള്‍ ഒരുകാര്യം മനസ്സിലായി. ബാഹ്യമായി സ്നേഹം പ്രകടിപ്പിക്കുന്നപലര്ക്കും ആന്തരികസ്നേഹമില്ലെന്ന്, ഈ പ്രാര്ത്ഥനയ്ക്കുപിന്നില് എന്തെല്ലാം സ്വാര്‍ത്ഥതയാണുള്ളത്. മറ്റുള്ളവരെവിളിച്ച് വരുത്തി പാടുക, പ്രാര്‍ത്ഥിക്കുക, അതിഥിസല്ക്കാരങ്ങള് നല്‍കുക. എല്ലാവരും പോയി കഴിയുമ്പോള്പള്ളിയിലുള്ള ചിലര്‍ക്കൊപ്പമിരുന്ന് മദ്യം കഴിക്കുക. അതിന്റെ പിന്നിലെ രഹസ്യം കൂടുതല്‍ ടിക്കറ്റുകള്പള്ളിയിലുള്ളവര് എടുക്കണം. പള്ളിയില്‍ തെരെഞ്ഞടുപ്പുകള്വരുമ്പോള് ഭാര്യക്കും ഭര്‍ത്താവിനും ഓരോരോ പദവികള്വേണം. അതിന് എതിര് നില്‍ക്കരുത്. അതിനായിസീസ്സറിന്റെ പ്രീതി അവള് നേടിയെടുത്തു. ഇടവകയെവിജയകരമായി മുന്നോട്ട് നയിക്കുന്നതില്‍ ഞങ്ങളുടെ പങ്ക്വലുതെന്ന് സീസ്സറിനെ പോലെ കരോളും പറയും. അവര്‍ക്കെതിരെ ആരെങ്കിലും സംസ്സാരിക്കാന്‍ അവരൊക്കെഅപകടകാരികളായി മുദ്ര കുത്തും. മകള്ക്ക്സുഖമില്ലാത്തതിനാല് രണ്ട് മാസം പ്രാര്‍ത്ഥനയ്ക്ക് പോയില്ല. രണ്ട് മാസത്തിന് മുന്‍പ് ഫോണില്‍ ധാരാളം സംസാരിച്ചവര്പ്രാര്ത്ഥനക്ക് ചെല്ലാതെയായപ്പോള് ഫോണ്‍ വിളിയും നിര്‍ത്തി. അത് അവളെ സൂക്ഷ്മായി പഠിക്കാന്‍ ദൈവം തന്നെഒരവസരമായിരുന്നു. സ്വയം നല്ലവരാകാന്‍ കോഴിക്കാലുംതിന്ന് പ്രശംസിക്കാന്‍, പ്രാര്ത്ഥനയെന്നെപേരില്ദൈവസ്നേഹത്തെ ഊതി വീര്‍പ്പിക്കുന്നു! തിങ്കളാഴ്ച രാവിലെ കത്തനാരെ കാണാന്‍ ലിന്ഡയുംലൂയിസും കാറിലെത്തി. അവരെ കണ്ട മാത്രയില്കത്തനാരുടെയുള്ളില് ഒരങ്കലാപ്പ്. ഇവര്‍ എന്താണ്തിടുക്കത്തില് വരുന്നത്. ഇവരുടെ ബന്ധം സീസ്സര്അറിഞ്ഞോ
- ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാന മത്സരം “കൻദിഷ് ” ഡിസംബർ 7ന് ലെസ്റ്ററിൽ ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം “കൻദിഷ് ” ഡിസംബർ 7 ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളിൽ നടക്കും. രൂപതയിലെ വിവിധ ഇടവക/ മിഷൻ / പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ഗായക സംഘങ്ങൾക്കായി നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രെജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഈ മാസം മുപ്പതാം തീയതിയാണ്. മുൻ വർഷങ്ങളിലേതു
- ദൈവഭയമുള്ള, ആത്മീയതയിൽ ഊന്നിയ തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ഡോ.യൂഹാനോൻ മാർ ക്രിസോസ്സ്റ്റമോസ് ജോർജ് മാത്യു, P.R.O സെന്റ്സ്റ്റീഫൻസ് ഐഒസി ബിർമിങ്ഹാം ദൈവഭയമുള്ള, ആല്മീയതയിൽ ഊന്നിയ തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ:യൂഹാനോൻ മാർ ക്രിസോസ്സ്റ്റമോസ്. ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു, സഭയുടെ സിനഡ് സെക്രട്ടറിയും, നിരണം ഭദ്രാസനാധിപനുമായ തിരുമേനി. ദൈവഹിതത്തോട് ചേർന്ന് പോവുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. വിശുദ്ധ കുർബാനക്ക് തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ: മാത്യു എബ്രഹാം, ഫാ:ടിജോ വര്‍ഗീസ്
- ഇന്ത്യയുടെ അടിത്തറ നെഹ്റു വിഭാവനം ചെയ്ത രാഷ്ട്രനിർമ്മാണത്തിന്റെ അടിസ്ഥാന ആശയങ്ങൾ: അഡ്വ. എ ജയശങ്കർ; നെഹ്റുവിയൻ ചിന്തകൾ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചർച്ച കാലികപ്രസക്തമായി റോമി കുര്യാക്കോസ് കവൻട്രി: ‘ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചർച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ് റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ച ചർച്ചാ ക്ലാസുകൾ നയിച്ചത്. ഒ ഐ സി സി
click on malayalam character to switch languages