1 GBP = 107.40

യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും

യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും

അലക്സ് വർഗീസ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

നാദസ്വരനൃത്ത രൂപങ്ങളുടെ പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ ദേശീയകലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കപ്പെടുന്ന യുക്മ റീജിയണൽ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് യുക്മയുടെ ഏററവും കരുത്തുറ്റ റീജിയനും കഴിഞ്ഞ മൂന്ന് പ്രാവശ്യങ്ങളിലായി ദേശീയ കലാമേളയുടെ റീജിയണൽ ചാമ്പ്യൻമാരുമായ ഈസ്റ്റ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണിലും, യുക്മ കലാമേളകളിലെ കറുത്ത കുതിരകളായ യോർക് ഷെയർ & ഹംമ്പർ റീജിയണുകളിലും ഇന്ന് റീജിയൺ കലാമേളകൾക്ക് തുടക്കം കുറിക്കുന്നതോടെ  യുകെയുടെ കലാ ഹൃദയമൊന്നാകെ യുക്മ കലാമേളകളിലേക്ക് എത്തിച്ചേരുകയാണ്. 

യുക്മ  യോർക് ഷെയർ & ഹംമ്പർ റീജിയൻ കലാമേള റീജിയൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും. റീജിയൻ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. ദേശീയ സമിതിയംഗം സാജൻ സത്യൻ ആശംസ അർപ്പിക്കും. ട്രഷറർ ജേക്കബ് കളപ്പുരയ്ക്കൽ നന്ദിയേകും.വൈകിട്ട് സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് സമ്മാനദാനം നിർവ്വഹിക്കും.

യുക്മ മിഡ്ലാൻഡ്സ് റീജിയൻ കലാമേള യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് ഉദ്ഘാടനം ചെയ്യും. റീജിയണൽ പ്രസിഡൻ്റ് ജോർജ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതം ആശംസിക്കുകയും, നാഷണൽ ട്രഷറർ ഡിക്സ് ജോർജ്, ജോയിൻ്റ് സെക്രട്ടറി സ്‌മിതാ തോട്ടം,ദേശീയ സമിതിയംഗങ്ങളായ ജയകുമാർ നായർ, ടിറ്റോ തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.  റീജിയണൽ ട്രഷറർ അഡ്വ.ജോബി പുതുകുളങ്ങര നന്ദിയേകും. 

ഇന്ന് കലാമേളകൾ നടക്കുന്ന രണ്ട് റീജിയണുകളിലും മത്സരാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ നാല് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരാർത്ഥികൾ കൃത്യസമത്ത് തന്നെ എത്തിച്ചേർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അതാത് വേദികളിൽ എത്തിച്ചേരണമെന്ന് സംഘാടകൾ അറിയിച്ചു.

കേരളത്തിലെ സ്കൂൾ യുവജനോൽസവങ്ങളെ അതേപടി പകർത്തി യുകെയിലെ പ്രവാസ ജീവിതത്തിന് നിറം പിടിപ്പിക്കാൻ സംഘടിപ്പിച്ച് വരുന്ന യുക്മ കലാമേള പതിനഞ്ച് വർഷത്തിലെത്തി നിൽക്കുമ്പോൾ ചരിത്രം കുറിക്കുയും ചരിത്രം തിരുത്തിക്കുറിക്കുകയുമാണ് ഓരോ വർഷവും സംഘടിപ്പിക്കുന്ന യുക്മ കലാമേളകൾ. ഓരോ വർഷവും നടക്കുന്ന കലാമേളകൾക്ക് ശേഷം നടക്കുന്ന കലാമേളയുടെ അലോകന യോഗങ്ങളിൽ നടക്കുന്ന കൃത്യമായ വിലയിരുത്തലുകളിൽ വന്ന പോരായ്മകൾ വിലയിരുത്തി പരിഹരിച്ചാണ് അടുത്ത വർഷത്തെ കലാമേള നിയമാവലി തയ്യാറാക്കുന്നത്. അതിനാൽ തന്നെ ഓരോ വർഷവും കലാമേളകളുടെ നിലവാരം കൂടുതൽ കൂടുതൽ ഉയരുകയും മത്സരം കൂടുതൽ കടുത്തതാവുകയും ചെയ്യുന്നതായിട്ടാണ് കണ്ടുവരുന്നത്.

യുക്മ മിഡ്ലാൻഡ്സ് റീജിയണിൽ കി സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ പ്രസിഡന്റ്‌ ഡോ. ബിജു പെരിങ്ങത്തറ സമ്മാനദാനം നിർവഹിക്കും. കാണികളിൽ നിന്നും എൻട്രി ഫീസ് കഴിഞ്ഞ വർഷത്തെ തുക തന്നെയാണ് ഈ വർഷവും മേടിക്കുന്നതെന്ന്  ട്രഷറർ ജോബി പുതുകുളങ്ങര, ജോയിന്റ് ട്രഷറർ ലുയിസ് മേനാചേരി എന്നിവർ അറിയിച്ചു. വേദികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറായി ഒരുക്കങ്ങൾ പൂർത്തിയായതായി കലാമേള കോർഡിനേറ്റർ ഷാജിൽ തോമസ് അറിയിച്ചു. നാലു വേദികളിലായി നടത്തപ്പെടുന്ന കലാമേളക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ഏകോപിപ്പിച്ച് വിജയിപ്പിക്കുന്നതിനായി ഒരു ടീം തന്നെ തയ്യാറായി കഴിഞ്ഞു. റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികൾ കലാമേളക്ക് വേണ്ടിയുള്ള  പരിശീലനം പൂർത്തിയാക്കി ഇന്ന് വേദിയിലെത്തുന്നു.

യുക്മ ദേശീയ കലാമേള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കലാമേളയും മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയാണ്. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവർത്തകരുടെ ഒരു വലിയ സംഘം തന്നെ കലാമേളക്ക് പിന്നിൽ അണിനിരക്കും. യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള വൻ വിജയമാക്കുന്നതിന് എല്ലാ സഹായ സഹകരണങ്ങളും സംഘടനാ അംഗ അസോസിയേഷൻ പ്രസിഡന്റ്‌, സെക്രട്ടറി, യുക്മ പ്രതിനിധികൾ എന്നിവരുടെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്. യുക്മ റീജിയണൽ കലാമേളയുടെ നടത്തിപ്പിനായി സ്വാഗത കമ്മിറ്റി അംഗങ്ങളായ മിഡ്‌ലാൻഡ്സ് റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ്, വൈസ്പ്രസിഡന്റുമാരായ സിബു ജോസഫ് ,ആനി കുര്യൻ, ജോയിൻ സെക്രട്ടറിമാരായ  ജോൺ എബ്രഹാം, സിനി ആന്റോ, ചാരിറ്റി കോർഡിനേറ്റർ ജോർജ് മാത്യു,    സ്പോർട്സ് കോർഡിനേറ്റർ  സെൻസ് ജോസ് എന്നിവരും സി കെ സി  പ്രസിഡന്റ് ബിജു യോഹന്നാന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി അംഗങ്ങൾ  ഉൾപ്പെടെ വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നു.

രണ്ട് റീജിയണുകളിലും നടക്കുന്ന കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് യുക്മ ദേശീയ സമിതി വിജയാശംസകൾ നേരുകയാണ്. കൂടാതെ കലാമേളകൾ സ്പോൺസർ ചെയ്തു സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാ സ്പോൺസർമാർക്കും നന്ദി പറയുന്നു. കലാമേള വേദികളിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

മിഡ്ലാൻഡ്സ് വേദിയുടെ വിലാസം:-

Cardinal Wiseman School.

Potters Green.

Coventry CV2 2AJ 

യോർക് ഷെയർ വേദിയുടെ വിലാസം:-

St. Pius X Catholic High Schoo[,

Wathwood Road,

Wath Upon Dearne,

Rotherham,

S63 7PQ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more