യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12 ന് വിഗനിൽ….
Sep 29, 2024
ഒക്‌ടോബർ 12 ന് വിഗനിൽ വെച്ച് നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ അംഗ അസ്സോസിയേഷൻ മുഖാന്തരം ഒക്ടോബർ ആറിന് അർദ്ധരാത്രിക്ക് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. പൂർണമായും ഓൺലൈൻ വഴി നടക്കുന്ന രജിസ്ട്രേഷന് ആവശ്യമായ വിവരങ്ങൾ കലാമേള നിയമാവലിയോടുകൂടി ഇതിനോടകം എല്ലാ അംഗ അസ്സോസിയേഷൻ പ്രതിനിധികൾക്കും ലഭ്യമാക്കിയിട്ടുണ്ട്.
ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണിയോടെ സമ്മാന വിതരണത്തോടുകൂടി അവസാനിക്കുന്ന രീതിയിലാണ് കലാമേള ക്രമീകരിച്ചിരിക്കുന്നത്.
വിഗനിലെ വിശാലമായ സെന്റ് എഡ്മൺഡ് ആരോസ്മിത്ത് കാത്തലിക് ഹൈസ്കൂളിൽ വിവിധ വേദികളിലായിട്ടാണ് മൽസരം നടക്കുക. വിഗൻ മലയാളി അസോസിയേഷൻ ആണ് കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
റീജിയണൽ മൽസരങ്ങളിൽ വിജയികൾ ആകുന്നവർക്ക് നവംബർ 2ന് ഗ്ലോസ്റ്റർഷയറിലെ ചെൽറ്റൻഹാമിൽ വച്ച് നടക്കുന്ന ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കലാമേള കോർഡിനേറ്റർ സനോജ് വർഗ്ഗീസ് – 07411300076, പ്രസിഡന്റ് ബിജു പീറ്റർ – 07970944925, സെക്രട്ടറി ബെന്നി ജോസഫ് – 07737928536 ദേശീയ സമിതി അംഗം ജാക്സൺ തോമസ്- 07403863777 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
click on malayalam character to switch languages