1 GBP = 106.29
breaking news

മകളെ കാണാൻ യുകെയിൽ എത്തിയ അമ്മ ഹൃദയാഘാതം മൂലം മരണമടഞ്ഞു….. 

മകളെ കാണാൻ യുകെയിൽ എത്തിയ അമ്മ ഹൃദയാഘാതം മൂലം മരണമടഞ്ഞു….. 

ഗ്രിംസ്ബിയിൽ താമസിക്കുന്ന മലയാളി നേഴ്സ് ജെസി മാത്യുവിന്റെ മാതാവ് സിസിലി മാത്യു (75) ഹൃദയാഘാതം മൂലം നിര്യാതയായി. മകളെ കാണാനായി കഴിഞ്ഞമാസമാണ് അമ്മ ഗ്രിംസ്‌ബിയിൽ എത്തിയത്. കഴിഞ്ഞ ദിവസം ടൗൺ സെന്ററിൽ ഷോപ്പിംഗിനു പോയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. 

കോട്ടയം മുക്കൂട്ടുതറ വട്ടോടിയിൽ പരേതനായ മാത്യുവിന്റെ ഭാര്യയാണ് മരണമടഞ്ഞ സിസിലി. ഗ്രിംസ്ബി ഡയാനാ പ്രിൻസസ് ഓഫ് വെയിൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്യുന്ന ജെസി മാത്യു, റവ. സിസ്റ്റർ ഷേർലി മാത്യു, സന്തോഷ് മാത്യു, ബോസ് മാത്യു, എന്നിവർ മക്കളാണ്. മുക്കൂട്ടുതറ ക്രിസ്തുരാജ ഇടവകഅംഗമാണ് പരേത. 

വിവരം അറിഞ്ഞപ്പോൾ മുതൽ ആവശ്യമായ സഹായങ്ങൾക്ക് ഗ്രിംസ്ബി കേരളൈറ്റ്‌സ് അസ്സോസ്സിയേഷൻ പ്രസിഡന്റ്  ഷാജി തോമസും അസ്സോസ്സിയേഷൻ ഭാരവാഹികളും ഒപ്പമുണ്ട്. പരേതയുടെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കുവാനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. ഇതിനായി കുടുംബത്തെ സഹായിക്കുവാൻ ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിച്ചുണ്ട്. ഇതിൻ്റെ ലിങ്ക് താഴെ ചേർക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

https://gofund.me/4bbf5472

പരേതയുടെ നിര്യാണത്തിൽ യുക്മ ദേശീയ സമതി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ലെയ്സൻ ഓഫീസർ മനോജ്കുമാർ പിള്ള, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, റീജിയൻ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, നാഷണൽ കൗൺസിൽ അംഗം സാജൻ സത്യൻ, അസ്സോസ്സിയേഷൻ പ്രസിഡന്റ് ഷാജി തോമസ്, സെക്രട്ടറി റിക്സി റിജോ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more