1 GBP = 105.20
breaking news
- ലോസ് ആഞ്ചൽസ് കാട്ടുതീ; അർനോൾഡ് ഷ്വാസ്നെഗർ അടക്കമുള്ളവരുടെ വസതികൾ ഭീഷണിയിൽ
- ഗസ്സ വെടിനിർത്തൽ കരാർ 20നുമുമ്പ് –അമേരിക്ക
- ഗസ്സയിലെ മരണം ഔദ്യോഗിക കണക്കിനേക്കാൾ 40 ശതമാനം അധികമെന്ന് ലാൻസെറ്റ് പഠനം
- ഏർഡിങ്ടൺ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം പ്രൗഢഗംഭീരം
- ബോബി ജയിലിൽ തന്നെ; ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും
- NM വിജയന്റെയും മകന്റേയും ആത്മഹത്യ; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി
- പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ
Featured News
അർവെൻ കൊടുങ്കാറ്റ് യുകെ യിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശുന്നു, കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു
Latest Updates
- ഏർഡിങ്ടൺ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം പ്രൗഢഗംഭീരം ഡിജോ ജോൺ ഏർഡിങ്ടൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ജനുവരി 4 ശനിയാഴ്ച സട്ടൻ കോർഡ്ഫീൽഡ് സെന്റ് ചാഡ്സ് ഹാളിൽ വച്ച് വൻ ജനസാഗരത്തെ സാക്ഷിയാക്കി നടത്തപ്പെട്ടു. ഏർഡിങ്ടൺ ബാൻഡിന്റെ മനോഹരമായ സംഗീതം, കുട്ടികളുടെ അതിമനോഹരമായ കലാപരിപാടികൾ, വിഭവസമൃദ്ധമായ വിരുന്ന് എന്നിവ ചേർന്ന് ആഘോഷത്തിന് മാറ്റ് കൂട്ടി. EMA പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന EMA മെമ്പേഴ്സിന്റെ യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു, ഈ സമ്മേളനത്തിൽ സെക്രട്ടറി ഡിജോ ജോൺ സ്വാഗതവും
- ബോബി ജയിലിൽ തന്നെ; ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ചൊവ്വാഴ്ചയാണ് ജാമ്യാപേക്ഷ ഇനി പരിഗണിക്കുക. ഇത് എഫ്ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലെന്ന് പറഞ്ഞ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. കീഴ്കോടതിയിൽ ഉന്നയിച്ച അതേ വാദങ്ങൾ തന്നെയാണ് ബോബിയുടെ അഭിഭാഷകൻ ഹൈക്കോടതിയിലും ഉന്നയിച്ചത്. ബോബിക്കെതിരെയുള്ളത് ഹണി റോസ് കെട്ടിച്ചമച്ച കഥയനുസരിച്ച് തയ്യാറാക്കിയ കേസെന്നും നടി വേട്ടയാടുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ അടിസ്ഥാന വിരുദ്ധമെന്ന് അഭിഭാഷകൻ പറഞ്ഞു. പരാതിക്കാധാരമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ നടി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന്
- NM വിജയന്റെയും മകന്റേയും ആത്മഹത്യ; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി വയനാട്ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റേയും ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. എംഎൽഎ ഐ സി ബാലകൃഷ്ണനെയും ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചനേയും ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസിന് വാക്കാൽ നിർദേശം നൽകി. കേസ് ഡയറി 15ന് ഹാജരാക്കാനും പോലീസിനോട് ആവശ്യപ്പെട്ടു. എൻഎം വിജയന്റെയും മകന്റെയും മരണത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ
- പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ്. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികര്‍ക്കെതിരെയാണ് നടപടി. അതേസമയം ഭയപ്പെടുത്താനുള്ള നടപടിയാണ് സഭയുടേതെന്നും നിര്‍ഭയമായി പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് വൈദികര്‍ വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ പുതിയ കൂരിയന്മാരെ നിയമിച്ചതിനാണ് പ്രതിഷേധം. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികരാണ് ബിഷപ്പ് ഹൗസില്‍ പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞം നടത്തുന്നത്. ബിഷപ്പ് ഹൗസ് അതിക്രമിച്ചുകയറി പ്രതിഷേധ പ്രാര്‍ത്ഥന നടത്തിയെന്ന്
- സർവം വിഴുങ്ങി കാട്ടുതീ, കത്തിച്ചാമ്പലായി വീടുകൾ; തലയിൽ കൈവെച്ച് യുഎസ് ഭരണകൂടം ലോസ്ആഞ്ചൽസ്: രണ്ട് ദിവസമായി തുടരുന്ന ലോസ് ആഞ്ചൽസ് കാട്ടുതീ നിയന്ത്രിക്കാനാകാതെ കുഴഞ്ഞ് യുഎസ് ഭരണകൂടം. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുകഴിഞ്ഞു. അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1500 ഓളം വീടുകൾ കത്തിനശിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലായാണ് കാട്ടുതീ ഉണ്ടാകുന്നത്. ഇതുവരെ ആറിടങ്ങളിൽ തീപടർന്നതായി ലോസ് ആഞ്ചൽസ് ഭരണകൂടം അറിയിച്ചു. പല വീടുകളും പൂർണമായും ഭാഗികമായും കത്തിനശിച്ചു. ഹോളിവുഡ് ഹിൽസിലടക്കം പടർന്ന കാട്ടുതീ പല ഹോളിവുഡ് താരങ്ങളെയും മാറിത്താമസിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധമായ വാക് ഓഫ്