1 GBP = 104.51

യു കെ യിൽ ഇദം പ്രഥമമായി സംഘടിപ്പിക്കപ്പെട്ട,യു കെ മലയാളി ബിസിനസ്സ്‌ ഷോ വൻ വിജയമായി.

യു കെ യിൽ ഇദം പ്രഥമമായി സംഘടിപ്പിക്കപ്പെട്ട,യു കെ മലയാളി ബിസിനസ്സ്‌ ഷോ വൻ വിജയമായി.

സന്തോഷ് റോയ്

2023 ഒക്ടോബർ 20നു നോർത്താംപ്ടണിലെ, നോർത്താംപ്ടൻ ടൗൺ സെന്റർ ഹോട്ടലിൽ വെച്ച്‌ നടത്തപ്പെട്ട യു കെ മലയാളി ബിസിനസ്സ്‌ ഷോ, ജന പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.

യു കെ യിലെ പ്രമുഖ മലയാളി ബിസിനസ്സുകൾ, സ്റ്റാർട്ടപ്പുകൾ, കൺസൾട്ടൻസി സംരംഭങ്ങൾ, ഫ്രാഞ്ചൈസികൾ, ടെക്‌ കമ്പനികൾ അങ്ങനെ ഒട്ടേറെ ബിസിനസ്സ്‌ സ്ഥാപനങ്ങൾ ഈ ബിസിനസ്സ്‌ ഷോയിൽ പങ്കെടുത്തു.

ബിസിനസ്സ്‌ സ്ഥാപനങ്ങൾക്ക്‌ അവരുടെ ആശയങ്ങളും സാദ്ധ്യതകളും മറ്റ്‌ ബിസിനസ്സ്‌ സ്ഥാപനങ്ങളുമായ്‌ പങ്ക്‌ വെക്കാനും പുതിയ നിക്ഷേപസാദ്ധ്യതകളെ കുറിച്ചുള്ള അറിവുകൾ പങ്ക്‌ വെക്കുന്നതിനും, ഈ ബിസിനസ്സ്‌ ഷോ വളരെയധികം സഹായിച്ചുവെന്ന് ഷോയിൽ പങ്കെടുത്ത യു കെ യിലെ പ്രമുഖ മലയാളി ബിസിനസ്സ്‌ സ്ഥാപനങ്ങൾ അഭിപ്രായപ്പെട്ടു. യു കെ യിലെ മലയാളി ബിസിനസ്സുകൾക്ക്‌ പരസ്പരം ആശയങ്ങൾ പങ്ക്‌ വെക്കുവാനും പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനും ഒരു വേദി ലഭിച്ചുവെന്നത്‌ തന്നെയാണു ഈ ബിസിനസ്സ്‌ ഷോയുടെ പ്രാധാന്യമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

യു എ ഇ യിൽ നിന്നും അയർലണ്ടിൽ നിന്നുമുള്ള ബിസിനസ്സുകൾ ഈ ഷോയിൽ പങ്കെടുക്കുകയുണ്ടായി. യു കെ ബിസിനസ്സുകൾക്ക്‌ യു എ ഇയിലും മിഡിൽ ഈസ്റ്റിലും ഉള്ള ബിസിനസ്സുകളിൽ നിക്ഷേപിക്കുന്നതിനു വേണ്ടിയുള്ള കൺസൾട്ടൻസി ചെയ്യുന്ന റീച്ച്‌ ഔട്ട്‌ ഗ്ലോബൽ എന്ന കമ്പനി ഈ ഷോയിൽ പങ്കെടുത്തു.

അതുപോലെ യു കെ യിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഉപയോഗിച്ച്‌ റെസ്റ്റോറന്റുകൾക്ക്‌ വേണ്ടിയുള്ള ഫുഡ്‌ ഓർഡറുകളും റിസർവ്വേഷൻ ബുക്കിംഗും ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ പോസ്‌ മെഷീനിന്റെ പ്രോഡക്ട്‌ ലോഞ്ചും ഈ ബിസിനസ്സ്‌ ഷോയിൽ നടന്നു. കഴിഞ്ഞ പത്തു വർഷമായി ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജസ്റ്റ്‌ ഓർഡർ ഓൺലൈൻ എന്ന ബിസിനസ്സാണു ഈ നേട്ടം കൈവരിച്ചത്. കോർ മൊബൈൽ ടെക്നോളജിയിൽ എക്സ്പേർട്ടുകളായ ലണ്ടനിൽ നിന്നുള്ള Tabnova Ltd ഈ ഷോയിൽ പങ്കെടുത്തു.

ഒട്ടേറെ ബിസിനസ്സുകളുടെ നെറ്റ് വർക്കിങും മാർക്കറ്റിംഗും ബിസിനസ്സ്‌ ഷോയിൽ നടന്നു.

വരുന്ന വർഷങ്ങളിൽ യു കെ മലയാളി ബിസിനസ്സ്‌ ഷോ, യു കെ യിലെ പ്രമുഖ നഗരങ്ങളിൽ സംഘടിപ്പിക്കുമെന്നു സംഘാടകരായ മാത്യു സ്റ്റീഫൻ , ഷാജോ ജോസ്‌, അമൽ വിജയ്‌ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more