1 GBP = 110.75
breaking news

ജിസിഎസ്ഇ യിലും എ ലെവലിലും മിന്നുന്ന പ്രകടനവുമായി കിങ്‌സ് സ്കൂൾ മാക്കൽസ്ഫീൽഡിൽ നിന്നും ചിന്മയ അജി, വിസ്മയ അജി സഹോദരിമാർ……

ജിസിഎസ്ഇ യിലും എ ലെവലിലും മിന്നുന്ന പ്രകടനവുമായി കിങ്‌സ് സ്കൂൾ മാക്കൽസ്ഫീൽഡിൽ നിന്നും ചിന്മയ അജി, വിസ്മയ അജി സഹോദരിമാർ……

500ലേറെ വർഷത്തിന്റെ പാരമ്പര്യമുള്ള യുകെ യിലെ തന്നെ അതി പ്രശസ്തമായ ഇൻഡിപെൻഡന്റ് സ്കൂളായ കിങ്‌സ് സ്കൂൾ മാക്‌ലെസ്‌ഫീൽഡിന് അഭിമാനമായി 8 എ സ്റ്റാറും 2 എ യും കരസ്ഥമാക്കി ടോപ് 3 യിൽ കൊംഗിൾട്ടൻ മലയാളി ചിന്മയ അജി. കഴിഞ്ഞവാരം പുറത്തുവന്ന എ ലെവൽ റിസൾട്ടിൽ മൂന്ന് എ ഗ്രേഡോടെ സഹോദരിയായ വിസ്മയ അജി ലങ്കാസ്റ്റെർ യൂണിവേഴ്സിറ്റിയിൽ മെഡിസിന് പ്രവേശനം നേടിയിരുന്നു. കോട്ടയം ജില്ലയിലെ പുതുവേലി നിവാസികളായ യുകെ യിൽ ബിസിനസ് നടത്തുന്ന അജി തെക്കേക്കുറ്റ് മാക്കൽസ്ഫീൽഡ് ഹോസ്പിറ്റലിൽ വാർഡ് ഇൻചാർജായി ജോലി ചെയ്യുന്ന ശ്രീലത അജി ദമ്പതികളുടെ മക്കളാണ് വിസ്മയയും ചിന്മയയും.

വിസ്മയയുടേയും ചിന്മയയുടേയും മികച്ച വിജയത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, വൈസ് പ്രസിഡൻറ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, റീജിയണൽ പ്രസിഡൻ്റ് ബിജു പീറ്റർ, മാക്കൽസ്ഫീൽഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ആൻ്റണി പാപ്പു തുടങ്ങിയവർ അനുമോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more