ഉറക്കം കെടുത്തുന്നത് എന്നാണ് Insomnia എന്ന വാക്കിൻറെ അർത്ഥമെങ്കിലും കണ്ണിമ ചിമ്മാൻ പോലും സാധിക്കാത്ത വിധം ആശ്ചര്യപ്പെടുത്തുന്ന പ്രകടനങ്ങളാണ് ഷോയിൽ എന്നാണ് പ്രേക്ഷകരുടെ അനുഭവസാക്ഷ്യം. മനസ്സിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽക്കാരൻ എന്ന് അറിയപ്പെടുന്ന ലോകത്തിലെ ശ്രദ്ധേയനായ മെന്റലിസ്റ്റുകളിൽ ഒരാളായ ആദി മലയാളികളുടെ അഭിമാനം ആണ്.
അന്തരിച്ച വയലിനിസ്റ് ബാലഭാസ്കറിനൊപ്പം നടത്തിയ ഷോകൾ വിവിധ രാജ്യങ്ങളിൽ വൻ വരവേൽപ്പ് നേഷ്യ ഒന്നാണ്. ആദിയുടെ ജീവിതത്തെ ആസ്പദമാക്കി ജയസൂര്യയുടെ ‘പ്രേതം’ എന്ന സിനിമ ഇറങ്ങിയപ്പോഴാണ് സാധാരണ മലയാളികൾക്ക് അദ്ദേഹം സുപരിചിതനായത്. ഇന്ത്യയിലും 27 ഓളം വിദേശ രാജ്യങ്ങളിലും അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഇൻസോംനിയ ആദ്യമായാണ് UK യിൽ എത്തുന്നത്.
സാധാരണ കലാപ്രകടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ഷോ എന്ന നിലയിലാണ് ഇൻസോംനിയയും ആദിയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. പ്രേക്ഷകരുമായി സംവേദിച്ചു കൊണ്ട് അവതരിപ്പിക്കപ്പെടുന്ന ഇൻസോംനിയ ഒരേ സമയം കാണികളെ ആശ്ചര്യത്തിന്റെ മുൾമുനയിൽ നിർത്തുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യിക്കുന്ന ഒന്നാണ്.
ബോഡി ലാംഗ്വേജ്, മൈക്രോ എക്സ്പ്രെഷൻ, ഹിപ്നോട്ടിസം, മൈൻഡ് റീഡിങ്, മാജിക് എന്നിവയുടെ എല്ലാം സഹായത്തോടെ അവതരിപ്പിക്കപ്പെടുന്ന ഇൻസോംനിയ പ്രേക്ഷകർക്ക് ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും അസുലഭ മുഹൂർത്തങ്ങൾ ആണ് സമ്മാനിക്കുക. ആർട്ടും സയൻസും മാജിക്കും സൈക്കോളജിക്കൽ ട്രിക്കും ഭാഷാ സ്വാധീനത്താലുള്ള വഴിതെറ്റിക്കലും എല്ലാമുണ്ട്. ഒപ്പം വർണവിസ്മയങ്ങളുടെയും ശബ്ദവിന്യാസങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയും.
ഇൻസോംനിയ മേയ് 13 മുതൽ 21വരെയാണ് ബ്രിട്ടണിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുക. ലണ്ടൻ ആസ്ഥാനമായുള്ള ‘’പ്രത്യഹാര ഇന്റർനാഷണൽ’’ എന്റർടൈൻമെന്റ് കമ്പനിയാണ് പരിപാടിയുടെ സംഘാടകർ.
മേയ് 13ന് മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം, 14ന് ലെസ്റ്റർ മഹെർ സെന്റർ, 20ന് വാറ്റ്ഫോർഡിന് സമീപമുള്ള വെൽവിൻ ഗാർഡൻ സിറ്റിയിലെ വെസ്റ്റ് ക്യാമ്പസ്, 21ന് ലണ്ടൻ ഇൽഫോർഡ് ടൌൺ ഹാൾ എന്നിവിടങ്ങളിലാണ് പ്രേക്ഷകരുടെ മനസു തുറന്നുള്ള ഈ മാസ്മരിക കലാവിദ്യ.
കൂടുതൽ വിവരങ്ങൾക്ക്
pratyahara.uk
click on malayalam character to switch languages