1 GBP = 110.31

യുകെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ വിജയിപ്പിക്കും, ടെസ്റ്റ് ഡേറ്റുകൾ എത്രയും വേഗം സംഘടിപ്പിച്ച് തരും; 600-ലധികം പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളുമായി തട്ടിപ്പുകാർ സോഷ്യൽ മീഡിയയിൽ സജീവം

യുകെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ വിജയിപ്പിക്കും, ടെസ്റ്റ് ഡേറ്റുകൾ എത്രയും വേഗം സംഘടിപ്പിച്ച് തരും; 600-ലധികം പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളുമായി തട്ടിപ്പുകാർ സോഷ്യൽ മീഡിയയിൽ സജീവം

ലണ്ടൻ: യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ നിയമവിരുദ്ധമായി വിജയിക്കാൻ ആളുകളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാർ സോഷ്യൽ മീഡിയയിൽ വ്യാപകമായി അവരുടെ സേവനങ്ങൾ പരസ്യപ്പെടുത്തുന്നതായി കണ്ടെത്തൽ. ദേശീയ മാധ്യമമായ ബിബിസിയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. 600-ലധികം പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളും ഫെയ്‌സ്ബുക്കിലും ടിക് ടോക്കിലും നിലവിലുണ്ട്, ടെസ്റ്റുകൾ കൂടാതെ ഡ്രൈവിംഗ് ലൈസൻസുകൾ പോലും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. പേജുകൾക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സ് ആണുള്ളതെന്നും ഞെട്ടിപ്പിക്കുന്നതാണ്.

ചിലർ പ്രാക്ടിക്കൽ ടെസ്റ്റ് നടത്താൻ ലുക്ക്ലൈക്ക് നിർദ്ദേശിക്കുന്നു, മറ്റുള്ളവർ ബ്ലൂടൂത്ത് ഇയർപീസ് വഴി തിയറി ടെസ്റ്റ് സഹായം വാഗ്ദാനം ചെയ്യുന്നു.
അതേസമയം ഇത്തരം ഉള്ളടക്കം തങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതാണെന്ന് മെറ്റയും ടിക് ടോക്കും പറഞ്ഞു. ഇത്തരം അക്കൗണ്ടുകൾ പൂട്ടുമെന്ന് കമ്പനികൾ പറയുന്നുണ്ടെങ്കിലും നിലവിൽ പലതും നിലനിൽക്കുന്നുണ്ടെന്ന കണ്ടെത്തലാണ് ബിബിസി പുറത്ത് വിട്ടത്.

ജൂൺ 16 വരെ കുറഞ്ഞത് 669 പേജുകൾക്കും ഗ്രൂപ്പുകൾക്കും അക്കൗണ്ടുകൾക്കും 138,900 ഫോളോവേഴ്‌സ് ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ പലതും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ എടുക്കാതെ തന്നെ ലൈസൻസുകൾ നൽകുമെന്നാണ് പരസ്യം ചെയ്തിരിക്കുന്നത്.

അതേസമയം ആൾമാറാട്ടത്തിലൂടെയുള്ള ഡ്രൈവിംഗ് ടെസ്റ്റ് തട്ടിപ്പിന്റെ റിപ്പോർട്ടുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മൂന്നിരട്ടിയിലധികം വർധിച്ചതായി ഡ്രൈവിംഗ് സ്റ്റാൻഡേർഡ് ഏജൻസി തന്നെ വ്യക്തമാക്കുന്നു. 2018-ൽ നടന്ന തട്ടിപ്പുകൾ 654 ആയിരുന്നുവെങ്കിൽ 2023-ൽ 2,015-ലേക്ക് എത്തിയെന്ന് ഡ്രൈവിംഗ് സ്റ്റാൻഡേർഡ് ഏജൻസി (DVSA) ബിബിസിക്ക് നൽകിയ പ്രത്യേക കണക്കുകളിൽ വെളിപ്പെടുത്തുന്നു.
പിടിക്കപ്പെടുന്ന ആളുകളുടെ എണ്ണം, ലൈസൻസുകൾ അസാധുവാക്കുന്നത് വര്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡി വി എസ് എ വ്യക്തമാക്കുന്നു.

2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ യുകെയിൽ നാല് ദശലക്ഷത്തിലധികം തിയറി, പ്രാക്ടിക്കൽ കാർ ടെസ്റ്റുകൾ നടത്തിയിരുന്നു, എന്നാൽ വിജയ നിരക്ക് പകുതിയാണ്. ഇതിന്റെ മറപിടിച്ചാണ് തട്ടിപ്പുകാർ രംഗത്തിറങ്ങുന്നത്. ഇത്തരം ചതികളിൽപ്പെട്ട് വഞ്ചിതരാകരുതെന്ന് ഡി വി എസ് എ മുന്നറിയിപ്പ് നൽകുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more