1 GBP = 106.79
breaking news

വേൾഡ് ഫുഡ് ഇൻസ്റ്റാമ്പുളിൽ ഗസ്റ്റ് സ്പീക്കറായി മലയാളി; ഷെഫ് ജോമോൻ കുര്യാക്കോസിന് ഇത് രാജ്യാന്തര അംഗീകാരം.

വേൾഡ് ഫുഡ് ഇൻസ്റ്റാമ്പുളിൽ ഗസ്റ്റ് സ്പീക്കറായി മലയാളി; ഷെഫ് ജോമോൻ കുര്യാക്കോസിന് ഇത് രാജ്യാന്തര അംഗീകാരം.

അപ്പച്ചൻ കണ്ണഞ്ചിറ

ഇൻസ്റ്റാമ്പുൾ: പ്രശസ്‌ത ഷെഫും, സാമൂഹ്യ പ്രവർത്തകനും, ഇൻസ്പിരേഷണൽ പ്രസംഗികനുമായ ഷെഫ് ജോമോൻ കുര്യാക്കോസിന് രാജ്യാന്തര അംഗീകാരം. തുർക്കിയിലെ ഇൻസ്റ്റാമ്പുളിൽ നടക്കുന്ന ‘വേൾഡ് ഫുഡ് ഇൻസ്റ്റാമ്പുള്ളിൽ’, ഇന്റർനാഷണൽ ഫുഡ് പ്രോഡക്ടസ് & പ്രോസസ്സിംഗ് ടെക്നോളജീസ് എക്സിബിഷൻ കോൺഫറൻസിലിലേക്ക് ഗസ്റ്റ് സ്‌പീക്കർ ആയിട്ടാണ് മലയാളിയായ ഷെഫ് ജോമോൻ കുര്യാക്കോസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയേറെ കടമ്പകൾ കടന്ന് നടത്തിയ അന്വേഷണത്തിൽ ‘ദി ഇൻഫ്ലുൻഷ്യൽ ഷെഫ്‌’ എന്ന മികവാണ് ഈ അംഗീകാരത്തിനു കാരണമായത്.

ഇന്ത്യൻ ഫുഡ് രുചിക്കൂട്ടുകൾ ഭേദഗതികൾ വരുത്തി സ്വതസിദ്ധമായ പാചക കലയിലൂടെ ശ്രദ്ധേയനായ ജോമോൻ ലണ്ടനിലെ ഏറ്റവും പ്രായം
കുറഞ്ഞ എക്സിക്യൂട്ടീവ് ഷെഫും കൂടിയാണ്.

ആഗോളതലത്തിലുള്ള ഫുഡ് ഇൻഡസ്ട്രിയിൽ ഇന്ത്യൻ ഭക്ഷണ വ്യവസായത്തിനുള്ള പ്രാധാന്യവും, ഫുഡ് സെക്യൂരിറ്റി എന്ന വിഷയത്തിലും ഷെഫ്‌ ജോമോൻ ഇന്റർനാഷണൽ കോൺഫറൻസിൽ സംസാരിക്കും.

ലണ്ടനിലെ പ്രശസ്തമായ ‘ദി ലളിത് ലണ്ടൻ’ ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫ് ആയി ജോലി നോക്കുന്ന ജോമോൻ നാഷണൽ ഷെഫ് ഓഫ് ദി ഇയർ യുകെ സെമി ഫൈനലിസ്റ്റ്, ബിബിസി സെലിബ്രെറ്റി മാസ്റ്റർ ഷെഫ്‌, ന്യൂസ് പേഴ്‌സൺ ഓഫ് ദ ഇയർ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ആലപ്പുഴ മാവേലിക്കരയിൽ നിന്നുള്ള ജോമോൻ ലണ്ടനിലുള്ള ബസിൽഡനിൽ കുടുംബ സമേതം താമസിച്ചു വരുകയാണ്. ഭാര്യ ലിൻജോ ജോമോൻ ബസിൽഡൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലി നോക്കുന്നു. ജോവിയാൻ ജോമോൻ , ജോഷേൽ ജോമോൻ, ജോഷ്‌ലീൻ ജോമോൻ എന്നീ മൂന്നു പെൺകുട്ടികളാണ് ഇവർക്കുള്ളത്.

ബാസിഡൻ മലയാളി അസോസിയേഷനിലും, കമ്മ്യുണിറ്റിയിലും വളരെ ആക്റ്റീവായ ജോമോൻ മലയാളി ഷെഫുമാർക്കിടയിലെ താരം കൂടിയാണ്.

പ്രമുഖരായ പല സിനിമ, സാംസ്‌കാരിക, സ്പോർട്സ്, രാഷ്ട്രീയ ഉന്നതർ ലണ്ടനിൽ വരുമ്പോൾ അദ്ദേഹത്തിന്റെ ആതിഥേയത്വം ആസ്വദിക്കുവാൻ വലിയ താൽപ്പര്യം എടുക്കാറുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more