1 GBP = 106.38
breaking news

എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടി മാഞ്ചസ്റ്റർ മലയാളികളുടെ അഭിമാനമായി റോജിൻ റോയ് …

എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടി മാഞ്ചസ്റ്റർ മലയാളികളുടെ അഭിമാനമായി റോജിൻ റോയ് …

എല്ലാവരും തിരഞ്ഞെടുക്കുന്ന മേഖലകളിൽ നിന്നും  വിത്യസ്തമായി മലയാളി കുട്ടികൾ ചിന്തിക്കുന്നു എന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടിയ മാഞ്ചസ്റ്ററിലെ റോജിൻ റോയ്. എക്സാൻഡഡ് ഡിപ്ളോമ ഇൻ ആർട്സിൽ ഡിസ്റ്റിംഗ്ഷൻ നേടിയിരിക്കുകയാണ് റോജൻ. മാക്കൽസ്ഫീൽഡ് കോളേജിൽ നിന്നുമാണ് റോജിൻ വിജയിച്ചത്.

ഇംഗ്ലണ്ടിലെ അച്ചായൻമാർ ഫെയ്സ് ബ്രക്ക് ഗ്രൂപ്പിലെ പ്രധാനിയായ ഹാൻഡ്സ്ഫർത്തിലെ മെയിൽ നഴ്സായ റോയ് ജോസഫിൻ്റെയും സുമ റോയിയുടെയും മകനാണ് റോജിൻ. റോബിൻ, റേച്ചൽ എന്നിവർ സഹോദരങ്ങളാണ്.

തൻ്റെ മകൻ്റെ ഇഷ്ട വിഷയം തിരഞ്ഞെടുക്കാൻ അനുവദിച്ചതിലൂടെ മലയാളികളുടെ സ്ഥിരം സ്വഭാവത്തിൽ നിന്നും വേറിട്ട് നിൽക്കുകയാണ് യുകെ മലയാളികളുടെ പ്രിയങ്കരനായ റോയ്. കുട്ടികൾ മാതാപിതാക്കൻമാരുടെ ഇഷ്ട വിഷയമെടുക്കണമെന്ന ശാഠ്യം പിടിച്ച് അവരുടെ ഭാവി നശിപ്പിക്കുന്ന കുറച്ച് അനുഭവങ്ങൾ മുന്നിലുള്ളപ്പോൾ റോജിൻ തീരുമാനത്തിൻ്റെ കൂടെ നിൽക്കുകയാണ് റോയ്. താല്പര്യമില്ലാത്ത പ്രെഫഷൻ തിരഞ്ഞെടുത്ത് ജീവിതകാലം മുഴുവൻ വിഷമിക്കാൻ തന്നെ കിട്ടില്ല എന്ന കാഴ്ചപ്പാടോടെയാണ് റോജിൻ എന്ന കൗമാരക്കാരൻ മുന്നോട്ട് നീങ്ങുന്നത്.

റോജിൻ റോയിയുടെ വിജയത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, റീജിയൻ പ്രസിഡൻറ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ തുടങ്ങിയവർ അനുമോദിച്ചു.


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more