യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കലാമേള ഒക്ടോബർ 22 ന് ക്രോയിഡോണിൽ – റെജിസ്ട്രേഷൻ ആരംഭിച്ചു!
Oct 06, 2022
സുരേന്ദ്രൻ ആരക്കോട്ട് (പ്രസിഡന്റ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ)
നവംബർ 5 ന് നിശ്ചയിച്ചിരിക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായി റീജിയണൽ കലാമേളകൾ ഒക്ടോബർ മാസത്തിൽ തന്നെ പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുക്മയുടെ എല്ലാ റീജിയണുകളും.
യുക്മയിലെ ഏറ്റവും വലിയ റീജിയൺ ആയ സൗത്ത് ഈസ്റ്റ് റീജിയൺ ഒക്ടോബർ 22 ശനിയാഴ്ച ക്രോയ്ഡോണിന് സമീപമുള്ള കൂൾസ്ഡോൺ ഒയാസിസ് അക്കാഡമിയിൽ വെച്ച് വിപുലമായ സജ്‌ജീകരണങ്ങളോടെ റീജിയണൽ കലാമേള നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷവും കലാമേളകൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ ആയിരുന്നു നടത്തപ്പെട്ടിരുന്നത്. ഇത്തവണ സാധാരണപോലെ വിവിധങ്ങളായ സ്റ്റേജുകളിൽ പരിപാടികൾ കാണുവാനും ആസ്വദിക്കുവാനും കഴിയുമെന്ന ആവേശത്തിലാണ് സൗത്ത് ഈസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളും മെമ്പർമാരുമെല്ലാം. ആവേശം ഒട്ടും ചോർന്നു പോകാതെ, കുറ്റമറ്റ രീതിയിൽ കലാമേള നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് റീജിയണിന്റെ നേതൃത്വം.
സെപ്തംബർ 30 നു ചേർന്ന സൗത്ത് ഈസ്റ്റ് റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റീ കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു സ്വാഗത സംഘം രൂപീകരിക്കുകയുണ്ടായി.
ചെയർമാൻ: സുരേന്ദ്രൻ ആരക്കോട്ട് ജനറൽ കൺവീനർ: ജിപ്‌സൺ തോമസ് ചീഫ് കോ-ഓർഡിനേറ്റർ: ജയപ്രകാശ് പണിക്കർ
ഫിനാൻസ് കമ്മിറ്റി:
സനോജ് ജോസ് (SEEMA)
ബേബിച്ചൻ തോമസ് (CKA)
സാംസൺ പോൾ (MCH)
രെജിസ്ട്രേഷൻ മാനേജ്മെൻറ്:
ഡെന്നിസ് വറീദ് (MAP)
നിമ്മി റോഷ് (ASM)
സ്റ്റാലിൻ പ്ലാവില (MARS)
ഓഫീസ് മാനേജ്മെൻറ്:
ആന്റണി എബ്രഹാം (WMA)
ജെയ്സൺ എബ്രഹാം മാത്യു (MAS)
ബൈജു ശ്രീനിവാസ് (HMA)
ജോൺസൺ മാത്യൂസ് (AMA)
ജോസ് പ്രകാശ് (MARS)
സജി സ്കറിയ (SEEMA)
സ്റ്റേജ് മാനേജ്മെൻറ്:
സജി ലോഹിദാസ് (KCWA)
റെനോൾഡ് മാനുവൽ (DMA)
ക്ലാര പീറ്റർ (BKAS)
ടോമി തോമസ് (MARC)
ഷാജി തോമസ് (HMA)
സോണി കുര്യൻ (DKC)
അപ്പീൽസ് കമ്മിറ്റി:
ഷാജി തോമസ് (DKC)
മനോജ് പിള്ള (DKC)
എബി സെബാസ്റ്റ്യൻ (DMA)
വർഗീസ് ജോൺ (WMA)
സുരേന്ദ്രൻ ആരക്കോട്ട് (DMA)
സ്വാഗത സംഘം മെമ്പർമാർ:
ഡോ. ഹരീഷ് മേനോൻ (ASM)
മാത്യു സി. പോൾ (MAP)
ജോസ് ഫെർണാണ്ടസ് (BKAS)
സജികുമാർ ഗോപാലൻ (AMA)
ബിജു പോത്താനിക്കാട് (HMA)
അഫിജിത് മോഹൻ (GMCA)
പോൾ ജെയിംസ് (GMA)
ശശികുമാർ പിള്ള (WMCA)
ആന്റണി തെക്കേപറമ്പിൽ (MCH)
ജോസഫ് വർഗീസ് (CKAH)
ദിനു വർഗീസ് (BMA)
ഫ്രഡ്‌ഡി തരകൻ (MARC)
കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കുള്ള ഓൺലൈൻ റെജിസ്ട്രേഷന് ഇന്നലെ തുടക്കം കുറിച്ചു. ഒക്ടോബർ 15 വരെയായിരിക്കും രെജിസ്ട്രേഷനുള്ള സമയം. റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകൾക്കും തങ്ങളുടെ അസ്സോസിയേഷനിൽനിന്നുള്ള മത്സരാർത്ഥികളെ യുക്മ കലാമേള രെജിസ്ട്രേഷനായുള്ള സോഫ്റ്റ് വെയറിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages