1 GBP = 105.77
breaking news

യുകെയിലെ തിരുവാതിരകളി പ്രേമികൾക്ക്  ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊടുക്കാൻ മെഗാ തിരുവാതിരയുമായി കലാഭവൻ ലണ്ടൻ.

യുകെയിലെ തിരുവാതിരകളി പ്രേമികൾക്ക്  ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊടുക്കാൻ മെഗാ തിരുവാതിരയുമായി കലാഭവൻ ലണ്ടൻ.

കലാ സാംസ്ക്കാരിക രംഗത്ത് മലയാളികൾക്ക് എന്നും അഭിമാനവും ആശ്ചര്യവും പ്രദാനം ചെയ്യുന്നതിൽ എന്നും മുൻപന്തിയിലാണ് കലാഭവൻ എന്ന മഹത്തായ കലാപ്രസ്ഥാനം. മലയാള കലാ ലോകത്തിന് പ്രശസ്‌തരായ ഒട്ടേറെ കലാകാരന്മാരെ സംഭാവന നൽകിയിട്ടുള്ള ഈ പ്രസ്ഥാനം കലാ പ്രവർത്തനങ്ങളുമായി ഇന്ന് ലോകം മുഴുവൻ പടർന്ന് പന്തലിച്ചു കഴിഞ്ഞു. യുകെയിൽ കോവിഡ് കാലഘട്ടത്തിൽ “വീ ഷാൽ ഓവർ കം” എന്ന ഓൺലൈൻ ലൈവ് സാന്ത്വന കലാപരിപാടിയുമായി സജീവമായിരുന്നു കലാഭവൻ ലണ്ടൻ.  നൂറുകണക്കിന് അറിയപ്പെടാത്ത ഗായകരെയും നർത്തകരെയും മറ്റു കലാ പ്രവർത്തകർക്കും കലാഭവൻ ലണ്ടൻ ഈ പ്ലാറ്റ്‌ ഫോം വഴി ആസ്വാദകർക്ക് മുന്നിൽ എത്തിച്ചു .

ഈ വരുന്ന ഒക്ടോബർ  ഏഴാം തിയതി ശനിയാഴ്ച്ച ലണ്ടനിലെ  ബെക്ക്റ്റനിലുള്ള കിങ്സ് ഫോർഡ് കമ്മ്യൂണിറ്റി സ്കൂൾ ഹാളിൽ വെച്ചു നടക്കുന്ന “ആരവം 2023” എന്ന പരിപാടിയിൽ വെച്ച് കലാഭവൻ ലണ്ടൻ്റെ മറ്റൊരു മെഗാ പ്രൊജക്റ്റിനു കൂടി തുടക്കം കുറിക്കുകയാണ്. യുകെയിലെ മുഴുവൻ തിരുവാതിര പ്രേമികളെയും  ഒരുമിപ്പിച്ചു കൊണ്ട് ഒരു മെഗാ തിരുവാതിരയുമായി ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് കലാഭവൻ ലണ്ടൻ. ഇതിന്റെ പ്രാരംഭ പരിപാടി എന്ന നിലയിലാണ് ഒക്ടോബർ  7 ന് ലണ്ടനിൽ  ഓൾ യുകെ തിരുവാതിര  കോംപെറ്റിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവാതിരയിൽ  നിലവിലെ ഗിന്നസ് ബുക്ക് റെക്കോർഡ്  7027 വനിതകൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ തൃശൂർ വെച്ച് ഈ വർഷം അവതരിപ്പിച്ച തിരുവാതിരയാണ്. അടുത്ത വര്ഷം മെയ് / ജൂൺ മാസത്തിൽ യുകെയിലെ എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സൗകര്യ പ്രദമായ ഒരു സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടിയുള്ള ഈ മെഗാ തിരുവാതിര അരങ്ങേറുന്നത്. തിരുവാതിരയോടൊപ്പം കേരളത്തിന്റെ കലാ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറും, കേരളത്തിന്റെ കലയെയും സാംസ്ക്കാരിക തനിമയെയും പ്രോത്സാഹിപ്പിക്കുന്ന ഈ പരിപാടിയിൽ കഥകളി, കളരിപ്പയറ്റ്,തെയ്യം, ചെണ്ടമേളം തുടങ്ങിയ തനതു കലാ രൂപങ്ങളുടെ പ്രകടനവും ഉണ്ടായിരിക്കും.കേരള ടൂറിസം, മലയാള വാർത്താ മാധ്യമങ്ങൾ, ബിബിസി തുടങ്ങിയവയുടെ സഹകരണത്തോടു കൂടെ ആയിരിക്കും ഈ കലാ മാമാങ്കം അരങ്ങേറുക.മലയാള ചലച്ചിത്ര ലോകത്തിലെ താരങ്ങളും ഈ മഹാ സംരംഭത്തിൽ അതിഥികളായി എത്തിച്ചേരും.

ഒക്ടോബർ 7 ശനിയാഴ്ച്ച നടക്കുന്ന “ആരവം 2023” പരിപാടിയിൽ ഈ മെഗാ പ്രോജെക്റ്റിനു തിരശീല ഉയരും. ഒരു മണി മുതൽ തിരുവാതിര കളി മത്സരങ്ങൾ ആരംഭിക്കും. രെജിസ്ട്രേഷനുള്ള സമയം നാളെ – സെപ്റ്റംബർ 30 ന് അവസാനിക്കും.മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 1000, 500, 250 പൗണ്ടുകൾ സമ്മാനമായി ലഭിക്കും.  തിരുവാതിര മത്സരങ്ങൾക്കിടയിൽ സംഗീതം നൃത്തനൃത്തങ്ങൾ ഉൾപ്പടെയുള്ള മറ്റു കലാ പരിപാടികൾ അവതരിപ്പിക്കപ്പെടും. മത്സരങ്ങൾക്ക് ശേഷം സാംസ്ക്കാരിക സമ്മേളനവും സമ്മാന ദാനവും നടക്കും. യുകെയിൽ നിന്നുള്ള നിരവധി സാംസ്ക്കാരിക പ്രവർത്തകരും കലാകാരന്മാരും പരിപാടിയിൽ പങ്കെടുക്കും.    

 “എന്റെ കേരളം” 

Kerala Traditional Fashion Show

കഥകളി മുതൽ കളരിപ്പയറ്റ് വരയുള്ള കലാരൂപങ്ങളും , മോഹിനിയാട്ടം ഭരതനാട്യം തുടങ്ങിയ നൃത്ത രൂപങ്ങളും മറ്റ് ട്രഡീഷണൽ കലാരൂപങ്ങളും വസ്ത്ര ധാരണവും നമ്മുടെ കേരളത്തിന്റെ പ്രകൃതി ഭംഗിയും കലയും സംസ്ക്കാരവും എല്ലാം വിളിച്ചോതുന്ന ഒരു ഫാഷൻ ഷോ “ എന്റെ കേരളം “ ഒക്ടോബർ 7 ശനിയാഴ്ച്ച നടക്കുന്ന  “ആരവം 2023” ഷോ യിൽ അവതരിപ്പിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും 

“ആരവം 2023″പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാ പ്രവർത്തകർ, തിരുവാതിര മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, മെഗാ തിരുവാതിര 2024 ഗിന്നസ് വേൾഡ് റെക്കോർഡ് പ്രൊജക്റ്റ് കോർഡിനേറ്റർസ് വോളണ്ടിയർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ ദയവായി ബന്ധപ്പെടുക.

ജയ്‌സൺ ജോർജ്‌ ഡയറക്ടർ കലാഭവൻ ലണ്ടൻ, 07841613973, email : [email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more