1 GBP = 105.89
breaking news

മൂന്ന് എ സ്റ്റാറുകളുമായി ഋഷികേശ് ബിജു ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ പഠനത്തിന്

മൂന്ന് എ സ്റ്റാറുകളുമായി ഋഷികേശ് ബിജു ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ പഠനത്തിന്

ഗ്ലോസ്റ്റെർഷെയർ: യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന റിപ്പോർട്ടുകളിൽ മലയാളി വിദ്യാർഥികൾ എ ലെവൽ പരീക്ഷയിൽ നേടിയത് തിളക്കമാർന്ന വിജയങ്ങൾ. യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ മകൻ ഋഷികേശ് പെരിങ്ങത്തറ ബിജുവിന്റെ മികച്ച വിജയം യുക്മ കുടുംബത്തിനും അഭിമാനമാകുകയാണ്. ബയോളജി, കെമിസ്ട്രി, മാത്‍സ് വിഷയങ്ങളിലായി മൂന്ന് എ സ്റ്റാറുകൾ നേടിയാണ് ഋഷികേശ് ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ പഠനത്തിന് യോഗ്യത നേടിയത്. ഷെഫീൽഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഓഫർ ലഭിച്ചെങ്കിലും ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കുകയായിരുന്നു.

ഗ്ലോസ്റ്റെർഷെയറിലെ ചെൽട്ടൻഹാമിലാണ് ഋഷികേശും കുടുംബവും താമസിക്കുന്നത്. പിതാവ് ഡോ ബിജു പെരിങ്ങത്തറ ( consultant and clinical director of critical care, Royal orthopaedic hospital Birmingham) മാതാവ് ഡോ. മായാ ബിജു (consultant psychiatrist, cheltenham). ഋഷികേശിന്റെ സഹോദരിമാരായ അപർണ ബിജു കാർഡിഫ് യൂണിവേഴ്‌സിറ്റിയിൽ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയും ലക്ഷ്മി ബിജു ബിർമിംഗ്ഹാമിൽ മൂന്നാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയുമാണ്.

പിയാനോയിലും ഫുട്‍ബോളിലും അതീവ തത്പരനായ ഋഷികേശ് യുക്മ വേദികളിലും സജീവമാണ്. ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷൻ സജീവ പ്രവർത്തകരായ ഡോ ബിജു പെരിങ്ങത്തറയും കുടുംബവും തൃശ്ശൂർ പെരിഞ്ഞനം സ്വദേശികളാണ്.

എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഋഷികേശിന് യുക്മ ദേശീയ നേതൃത്വവും യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയും അനുമോദനങ്ങൾ അറിയിച്ചു. ഋഷികേശിന് യുക്മ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more