1 GBP = 105.54
breaking news

ഡെന്ന ആൻ ജോമോൻറെ ഇംഗ്ലീഷ് ആൽബം “ONCE ME”ശനിയാഴ്ച്ച റിലീസ് ചെയ്യുന്നു. അതിഥികൾ ആയി എത്തുന്നത് നിരവധി പ്രമുഖർ

ഡെന്ന ആൻ ജോമോൻറെ ഇംഗ്ലീഷ് ആൽബം “ONCE ME”ശനിയാഴ്ച്ച റിലീസ് ചെയ്യുന്നു. അതിഥികൾ ആയി എത്തുന്നത് നിരവധി പ്രമുഖർ

ലണ്ടൻ. ബ്രിട്ടനിലും മലയാളി ഉള്ളിടത്തെല്ലാം  ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രിട്ടീഷ് മലയാളിയായ  ഡെന്ന ആൻ ജോമോൻ വരികളെഴുതി,പാടി, അഭിനയിച്ച  സംഗീത ആൽബം നവംബർ 13 ശനിയാഴ്ച്ച റിലീസ് ചെയ്യുന്നു.കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള ഒഫീഷ്യന്‍ റിലീസ് ലൈവ്  പ്രോഗ്രാം ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷൻ  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്‌ഘാടനം  നിര്‍വ്വഹിക്കും.

ബ്രിട്ടനിലെയും , മലയാളത്തിന്റെയും രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരാണ് ലോകമലായാളികൾക്ക് തന്നെ അഭിമാനമായ ഡെന്ന മോളുടെ ഈ സംഗീത ആൽബത്തിന് ആശംസകളും ആയെത്തുന്നത് . മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ഉത്‌ഘാടനതിനുശേഷം  പത്മഭൂഷൺ കരസ്ഥമാക്കിയ മലയാളത്തിന്റെ വാനമ്പാടി  കെ എസ് ചിത്രയും, ഗായകൻ ,ജി. വേണുഗോപാലും ആശംസകൾ അർപ്പിക്കും. തുടർന്ന്  യൂകെയിലെ ലേബർ, കൺസേർവേറ്റീവ് പാർട്ടിയിലെ പ്രമുഖരായ  ക്രിസ് സ്‌കിഡ്‌മോര്‍ എംപി (മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ യൂണിവേഴ്‌സിറ്റീസ് റിസേര്‍ച്ച് ആന്റ് സയന്‍സ്, ബ്രിസ്‌റ്റോള്‍), ഡാറന്‍ ജോണ്‍സ് എംപി (ഷാഡോ മിനിസ്റ്റര്‍ ബ്രിസ്‌റ്റോള്‍), വീരേന്ദ്ര ശര്‍മ്മ എംപി ഈലിംഗ് സൗത്താള്‍,ചെയർമാൻ  ഓഫ് ഇൻഡോ ബ്രിട്ടീഷ് പാർലിമെൻറ്ററി ഗ്രൂപ്പ്), മാര്‍ട്ടിന്‍ ഡേ എംപി (സ്കോട്ടിഷ്  നാഷണല്‍ പാര്‍ട്ടി), രാജേഷ് അഗര്‍വാള്‍ (ഡെപ്യൂട്ടി മേയര്‍ ഓഫ് ലണ്ടന്‍ ഫോര്‍ ബിസിനസ്), കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് (കാബിനറ്റ് മെമ്പര്‍ ആന്റ് എക്‌സ് മേയര്‍ ഓഫ് ലണ്ടന്‍), കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (എക്‌സ് മേയര്‍ ഓഫ് ലൗട്ടൻ ), കൗണ്‍സിലര്‍ ടോം ആദിത്യ (എക്‌സ് മേയര്‍ ഓഫ് ബ്രാഡ്‌ലി സ്റ്റോക്ക്, ബ്രിസ്‌റ്റോള്‍ ആന്റ് കാബിനറ്റ് ലീഡര്‍), കൗണ്‍സിലര്‍ ഡോ. ശിവകുമാര്‍ (വെല്‍വിന്‍ പാരിഷ് കൗൺസിൽ ), മനോജ് പിള്ള (യുക്മ നാഷണൽ പ്രസിഡന്റ്), അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ (നാഷണൽ വൈഡ് പ്രസിഡന്റ് യുക്മ),ഡീക്കൻ ജോയ്‌സ് ജെയിംസ് (വേൾഡ് മലയാളി ഫ്രേഡേഷൻ യുകെ പ്രെസിഡണ്ട്,ഡയറക്ടർ മാഗ്‌നവിഷൻ ടിവി),മാളവിക അനിൽകുമാർ (ഐഡിയ സ്റ്റാർ സിംഗർ ,സ്വര മ്യൂസിക് അക്കാഡമി)ജെയ്‌സണ്‍ ജോര്‍ജ് (ഡയറക്ടർ ഓഫ് കലാഭവൻ ലണ്ടൻ, ജോസ് കുമ്പിളുവേലിൽ,ജർമനി(മാധ്യമ പ്രവർത്തകൻ പ്രവാസി ഓൺലൈൻ ) സണ്ണി പി മത്തായി (കെ.സി.എഫ് വാറ്റ്‌ഫോർഡ് ട്രസ്റ്റീ, 7 ബീറ്റ്‌സ് സംഗീതോത്സവം കോർഡിനേറ്റർ) ഡെന്നാ ആന്‍ ജോമോന്‍, സന്തോഷ നമ്പ്യാര്‍(മ്യൂസിക് ഡയറക്ടർ ,ഗ്രെഡഡ് കിബോർഡിസ്റ് ,വോക്‌സ് ആഞ്ചല സ്റ്റുഡിയോ )ബോബി രാമനാഥന്‍ (ഫിലിം മേക്കർ ഐസ് മീഡിയ യുകെ ),ജോമോൻ മാമ്മൂട്ടിൽ  എന്നിവരും പങ്കെടുക്കും. പ്രശസ്ത കവയത്രിയും അവതാരകയുമായ രശ്മി പ്രകാശ് ആണ് ഫേസ്ബുക് ലൈവിലൂടെ അവതാരകയായെത്തുന്നത്.
ഇതേസമയം തന്നെ പ്രശസ്ത മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂട ശനിയാഴ്ച ഗാനം റിലീസ് ചെയ്യും.

യുകെ സമയം വൈകിട്ട് മൂന്നു മണിക്കും ഇന്ത്യന്‍ സമയം വൈകിട്ട് 8.30നുമാണ് റിലീസിംഗ്. പ്രശസ്ത സിനിമാ താരങ്ങളായ ജോണി ആന്റണി, സാന്ദ്രാ തോമസ്, ജയസൂര്യ, സലിം കുമാര്‍, പത്മഭൂഷൺ പുരസ്‌കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും, ജി വേണുഗോപാല്‍,മധു ബാലകൃഷ്ണൻ, സ്റ്റീഫന്‍ ദേവസി, പ്രമുഖ സൂപ്പർ ഹിറ്റ് സംവിധായകരായ അജയ് വാസുദേവ് ( സിനിമ :രാജാധിരാജ, ഷൈലോക് ,മാസ്റ്റർപീസ് ) ജിബു ജേക്കബ് (സിനിമ: വെള്ളിമൂങ്ങ,മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ,ഏറ്റവും പുതിയ സിനിമ: എല്ലാം ശരിയാകും ) മിന്‍മിനി, രഞ്ജിനി ജോസ്, മാളവിക അനിൽകുമാർ (ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം) സുബി തോമസ് (ഫ്‌ളവേഴ്‌സ് ടീവീ ഓപ്പറേഷനൽ ഹെഡ് യു.എസ് .എ ) എന്നിവരുടെ ഫേസ്ബുക്ക് പേജുകൡലൂടെയാണ് റിലീംസിംഗ്. .

കേരളത്തിൽ ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശികളായ ഗായകൻ കൂടിയായ ജോമോൻ മാമ്മൂട്ടിൽ ,ജിൻസി ജോമോൻ ദമ്പതികളുടെ പുത്രിയാണ് ലണ്ടനടുത്ത് ബെഡ്ഫോർഡിൽ താമസിക്കുന്ന എ ലെവൽ വിദ്യാർഥിനിയായ ഡെന്ന, ഡിയോൺ ഏക സഹോദരനാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more