1 GBP = 110.08

ജിസിഎസ്ഇ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി മാഞ്ചസ്റ്ററിൽ നിന്നും അപർണ നായർ

ജിസിഎസ്ഇ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി മാഞ്ചസ്റ്ററിൽ നിന്നും അപർണ നായർ

മാഞ്ചെസ്റ്റർ: ജിസിഎസ്ഇ പരീക്ഷഫലം പുറത്ത് വന്നതോടെ മികച്ച വിജയങ്ങൾ കരസ്ഥമാക്കി മലയാളി വിദ്യാർത്ഥികളും. മികച്ച ഗ്രേഡുകൾ കിട്ടിയ വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിന് സമാനമായി 24 ശതമാനമാണ് ദേശീയ തലത്തിൽ. ദേശീയ തലത്തിൽ കണക്കും ഇംഗ്ലീഷുമാണ് വിദ്യാർത്ഥികൾക്ക് മികച്ച ഗ്രേഡുകൾ ലഭിക്കാൻ തടസ്സമായി നിന്നത്. എന്നാൽ പലയിടങ്ങളിലും മലയാളി വിദ്യാർഥികൾ നേടിയത് മികച്ച വിജയങ്ങളാണ്.

മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ നിന്നും അപർണ നായർ – 5 ഡബിൾ A സ്റ്റാറുകളും 4 A സ്റ്റാറുകളും 1 – A യും കരസ്ഥമാക്കി ജിസിഎസ്ഇ പരീക്ഷയിൽ മിന്നും വിജയമാണ് കരസ്ഥമാക്കിയത്. ആൽട്രിഞ്ചാം ഗ്രാമർ സ്‌കൂൾ ഫോർ ഗേൾസിലെ വിദ്യാർത്ഥിനിയായ അപർണ നായർ യുകെയിൽ കലാരംഗത്തും സജീവ സാന്നിദ്ധ്യമാണ്. സ്റ്റോക്‌പോർട്ടിലെ ഹരീഷ് നായരുടെയും ജമിനി നായരുടെയും മകളാണ് അപർണ നായർ.

അപർണ നായർക്ക് യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ ആശംസകൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more