1 GBP = 107.59
breaking news

ജാപ്പനീസ് കരാട്ടെയിൽ അപൂർവ ബഹുമതിയായ ബ്ലാക്ബെൽട്ട് നേടി ബോൺമൗത്തിൽ നിന്നുള്ള അലീറ്റ അലക്സ്.

ജാപ്പനീസ് കരാട്ടെയിൽ അപൂർവ ബഹുമതിയായ ബ്ലാക്ബെൽട്ട് നേടി ബോൺമൗത്തിൽ നിന്നുള്ള അലീറ്റ അലക്സ്.

കഴിഞ്ഞ ദിവസം ഇസ്റ്റീലിയിൽ വച്ച്നടന്ന “English Goju-Ryu Karate-Do Association” (EGKA) യുടെ നേത്രുത്തതിൽ നടന്ന “Traditional Okinawan Martial Art of Goju-Ryu Karate” അപൂർവങ്ങളിൽ അപൂർവമായ ബ്ലാക്ബെൽറ്റും ഗോൾഡ് മെഡലും വാങ്ങി തിളങ്ങി നിൽക്കുകയാണ് ബോൺമൗത്തിൽ നിന്നുള്ള ഇ കൊച്ചുമിടുക്കിയായ അലീറ്റ അലക്സ്.

അഞ്ചാംവയസുമുതൽ കാരാട്ടെ പഠിക്കുന്ന അലീറ്റയും, സഹോദരൻ ആഡോൺ അലക്സും വിവിധ ദേശീയ, പ്രാദേശിക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ഗോൾഡ് മെഡൽ ഉൾപ്പടെ വിവിധ മെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്. സിംഗിളും, ഗ്രൂപ്പുമായി “Kata” കളിലും, “Kumite” കളിലുമാണ് ഇ കൊച്ചു മിടുക്കർ മെഡലുകൾ കരസ്ഥമാക്കിയത്.

പല ഗ്രേഡിലെ ബെൽറ്റുകളുള്ള അൻപതോളം കുട്ടികൾ പഠിക്കുന്ന ബീച്ച് സിറ്റിയായ ബോൺമൗത് ശാഖയായ “Tenshi Karate Academy” ലെ ഏറ്റവും മിടുക്കരും ആദ്യത്തെ മലയാളികുട്ടികളുമായ ഇവർ രണ്ടു പേരും, യുകെയുടെ സൗത്വെസ്റ് റീജിയനിലുള്ള ഇരുനൂറ്റി അമ്പതോളം കുട്ടികളുമായി മത്സരിച്ചാണ് ഈ അപൂർവ സമ്മാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്.

അലീറ്റയുടെ കഠിനാധ്വാനവും, അർപ്പണ മനോഭാവവും, സമർപ്പണവുമാണ് ഈ കൊച്ചുമടിക്കിക്കു തന്ടെ സ്വപ്നമായ ബ്ലാക് ബെൽറ്റ് എന്ന അപൂർവ നേട്ടം ഇ ചെറുപ്രായത്തിൽത്തന്നെ കൈവരിക്കാൻ പറ്റിയതെന്ന് അലീറ്റയുടെ കരാട്ടെ ടീച്ചർ ആയ Sensei Lisa Domeney അഭിപ്രായപ്പെടുകയും ക്ളാസിൽ ഇവർക്ക് പ്രേത്യേക സ്വീകരണം നൽകുകയും ചെയ്തു. അതോടപ്പം, മലയാളികുട്ടികളടക്കം ക്ളാസിലുള്ള മറ്റുകുട്ടികളെ പഠിപ്പിക്കാനുള്ള അവസരവും ഇ കൊച്ചുമടിക്കിക്കു കിട്ടിയിരിക്കുകയാണ്.

അനേകവര്ഷങ്ങളായി BCP കൗൺസിലിൽ സോഷ്യൽവർക്ക് മാനേജരായി ജോലിചെയ്യുന്ന, പാലാ മേവട സ്വദേശി, തോട്ടുവയിൽ അലക്സിന്റെയും, NHSൽ ഒഫ്താൽമോളജിയിൽ സ്പെഷ്യലിസ്റ് നേഴ്സ് ആയി ജോലിചെയ്യുന്ന ലൗലിയുടെയും പ്രിയ മക്കളാണ് അലീറ്റയും അഡോണും.

കരാട്ടെ ചാബ്യൻഷിപ്പിൽ അപൂർവ ബഹുമതി നേടി ഇവർ മറ്റു കുട്ടികൾക്ക് പ്രജോതനവും അതുപോലെതന്നെ ബോൺമൗത്തിലെ താരങ്ങളുമായി മാറിയിരിക്കുകയാണ് ഈ ചുണകുട്ടികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more