1 GBP = 107.52
breaking news
- സൂര്യൻ്റെ പുറംപാളിയെക്കുറിച്ച് പഠിക്കും; യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യ പേടകം വിക്ഷേപിക്കാൻ ഐഎസ്ആർഒ
- കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാഹം
- നവീൻ ബാബുവിന്റെ മരണം; കണ്ണൂർ ജില്ലാ കളക്ടർക്കും ടി വി പ്രശാന്തനും നോട്ടീസ്,കേസ് ഈ മാസം 10 ലേക്ക് മാറ്റി
- സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി വേണ്ടത് 283 റണ്‍സ്; ഓസീസില്‍ ചരിത്രം കുറിക്കാന്‍ ജയ്സ്വാള്‍
- പിവി സിന്ധു വിവാഹിതയാകുന്നു; വരന് ഹൈദരാബാദിലെ വ്യവസായി
- ഫെബിൻ ഷാജിയുടെ ഭാര്യാപിതാവ് ജോം ജേക്കബ് നാട്ടിൽ നിര്യാതനായി
- റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ
UK NEWS
Latest Updates
- സൂര്യൻ്റെ പുറംപാളിയെക്കുറിച്ച് പഠിക്കും; യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യ പേടകം വിക്ഷേപിക്കാൻ ഐഎസ്ആർഒ ഹൈദരാബാദ്: സൂര്യൻ്റെ പുറംപാളിയെക്കുറിച്ച് പഠിക്കാനുളള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രോബ 3 ദൗത്യ പേടകം ഐഎസ്ആർഒ നാളെ വിക്ഷേപിക്കും. വൈകിട്ട് 4:08-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപണം. സൂര്യൻ്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചു മറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച് പഠിക്കുന്നതിനാണ് പ്രോബ 3 പേടകം രൂപകൽപന ചെയ്തിരിക്കുന്നത്. ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 59 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. രണ്ട് ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ. ഒക്യുൽറ്റർ, കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങൾ.
- കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാഹം അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കാനനപാത വഴിയും പുല്ലുമേട് വഴിയുമുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും തിങ്കളാഴ്ച 86000 ലധികം തീർഥാടകർ മലകയറി. ഇതിൽ തന്നെ 11,834 തീർഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല ചവിട്ടിയത്. ശബരിമലയിൽ ഇന്ന് രാവിലെ 7 മണി വരെ 25,000 തീർത്ഥാടകർ ദർശനം നടത്തി. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായില്ല. 60,980 തീർഥാടകരാണ് മല ചവിട്ടിയത്. ഏത് അടിയന്തര സാഹചര്യവും
- നവീൻ ബാബുവിന്റെ മരണം; കണ്ണൂർ ജില്ലാ കളക്ടർക്കും ടി വി പ്രശാന്തനും നോട്ടീസ്,കേസ് ഈ മാസം 10 ലേക്ക് മാറ്റി കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർക്കും, വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തനും നോട്ടീസ് അയക്കാൻ ഉത്തരവ്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് ഈ മാസം 10ലേക്ക് വീണ്ടും മാറ്റി. മുൻ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യ, സാക്ഷികളായ ടിവി പ്രശാന്തൻ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവരുടെ ഫോൺ
- സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി വേണ്ടത് 283 റണ്‍സ്; ഓസീസില്‍ ചരിത്രം കുറിക്കാന്‍ ജയ്സ്വാള്‍ ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. അഡലെയ്ഡില്‍ ഡിസംബര്‍ ആറിനാണ് ടെസ്റ്റ് ആരംഭിക്കുന്നത്. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് യുവതാരം യശസ്വി ജയ്സ്വാളിനെ കാത്തിരിക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ മറികടക്കാനൊരുങ്ങുകയാണ് ജയ്സ്വാള്‍. 2010ല്‍ 1562 റണ്‍സ് നേടിയ സച്ചിനാണ് റെക്കോര്‍ഡില്‍ ഒന്നാമത്. 14 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്
- പിവി സിന്ധു വിവാഹിതയാകുന്നു; വരന് ഹൈദരാബാദിലെ വ്യവസായി ഇന്ത്യന്‍ വനിത ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി ആണ് വരന്. പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ്. 20ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും വിവാഹ ചടങ്ങുകള്‍. 24ന് ഹൈദരാബാദിലായിരിക്കും വിവാഹസത്കാരം. ജനുവരിയോടെയാകും താരം ഇനി കോര്‍ട്ടിലേക്ക് മടങ്ങിയെത്തുക. കഴിഞ്ഞ ദിവസമാണ് പിവി സിന്ധു സയിദ് മോദി ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. കുടുംബാംഗങ്ങളാണ് വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്