1 GBP = 106.27
breaking news

സന്ദർലാൻഡ് മലയാളി ഡോ. അഞ്ജന വർഗ്ഗീസ് ” മിസ്സ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടൻ” മത്സരത്തിന്റെ ഫൈനൽ റൌണ്ടിൽ. അഞ്ജനക്ക് സൌന്ദര്യ മത്സരത്തിൽ മുന്നേറുവാൻ ഇനി വേണ്ടത് യു കെ മലയാളികളുടെ പിന്തുണ.

സന്ദർലാൻഡ് മലയാളി ഡോ. അഞ്ജന വർഗ്ഗീസ് ” മിസ്സ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടൻ” മത്സരത്തിന്റെ ഫൈനൽ റൌണ്ടിൽ. അഞ്ജനക്ക് സൌന്ദര്യ മത്സരത്തിൽ മുന്നേറുവാൻ ഇനി വേണ്ടത് യു കെ മലയാളികളുടെ പിന്തുണ.

യു കെ മലയാളികൾക്ക് അഭിമാനമായി മാറി സന്ദർലാൻഡ് മലയാളി ഡോ. അഞ്ജന വർഗ്ഗീസ്. ” മിസ്സ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടൻ” സൌന്ദര്യ മത്സരത്തിന്റെ ഫൈനൽ റൌണ്ടിലേക്കാണ് ഡോ. അഞ്ജന തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 34 മത്സരാർത്ഥികൾ മാറ്റുരക്കുന്ന ഫൈനൽ റൌണ്ടിൽ, തങ്ങൾക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥികൾക്ക് വോട്ട് ചെയ്ത് പിന്തുണക്കുവാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. N H S ൽ ന്യൂറോസർജനായി ജോലി ചെയ്യുന്ന ഈ ഇരുപത്തേഴുകാരി ചിത്ര രചനയിലും ഇതിനോടകം തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ടു്. സന്ദർലാൻഡിലെയും സമീപ പ്രദേശങ്ങളിലെയും സാമൂഹിക പ്രവർത്തനങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യം കൂടിയാണ് അഞ്ജന.

എൽ സാൽവദോറിൽ വെച്ച് നടക്കുന്ന എഴുപത്തി രണ്ടാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിക്കുവാനും വിജയകിരീടം ചൂടുവാനും മുഴുവൻ യുകെ മലയാളികളുടേയും വോട്ടും പിന്തുണയും അഞ്ജനയും കുടുംബവും അഭ്യർത്ഥിക്കുകയാണ്.
കൊരട്ടി സ്വദേശി വർഗ്ഗീസ് ഔസേഫിന്റെയും ഷീബയുടെയും മകളാണ് ഡോ. അഞ്ജന.

ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ മത്സരത്തിന്റെ വിശദാംശങ്ങളും വോട്ട് ചെയ്യേണ്ട രീതിയും ചേർത്തിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തുവാനുള്ള അവസാന തീയതി ജൂലൈ 7 വെള്ളിയാഴ്ചയാണ്.

https://www.missuniversegb.co.uk/voting

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more